പ്രണയിച്ച് വിവാഹം കഴിച്ചു, 13 വർഷത്തെ ദാമ്പത്യം, വിവാഹമോചനം, നടന്റെ ജീവിതത്തിൽ സംഭവിച്ചത്...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുളള നടനാണ് സെയ്ഫ് അലിഖാൻ. നടന്റെ കുടുംബ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലുമെല്ലാം വലിയ വാർത്തയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സെയ്ഫ് അലിഖാൻ. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ബീച്ചിൽ നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രം കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെയ്ഫ് അലിഖാനും ആദ്യ ഭാര്യയായിരുന്നു അമൃത സിങ്ങും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമാണ്. 13 വർഷത്തെ ദാമ്പത്യ ജീവിതമാണ് 2004 ൽ ഇവർ അവസാനിപ്പിച്ചത്. ഏറെ ചർച്ചയായി വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ വിവാഹമോചനത്തിന്റെ കാര്യം ഇന്നും വ്യക്തമല്ല.

അമൃത- സെയ്ഫ് പ്രണയം

സെയ്ഫ് അലിഖാന്റെ കരിയറിന്റെ തുടക്കസമയത്താണ് അമൃത സിങ്ങിനെ ആദ്യമായി കാണുന്നത്. അമൃത അഭിനയത്തിൽ സജീവമായിരുന്നു. ഒരു പരിപാടിക്കിടയിലാണ് ഇരുവരും തമ്മിൽ കാണുന്നത്. ആ ചടങ്ങിൽ അതിഥികളെ സ്വീകരിക്കുന്ന ജോലിയായിരുന്നു സെയ്ഫിന് . അമൃതയ്ക്കൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം നടന് ലഭിച്ചിരുന്നു. ചിത്രം എടുക്കുന്നതിന് വേണ്ടി അമൃതയെ സെയ്ഫ് കെട്ടിപ്പിടിച്ചിരുന്നു.. ഇത് ഇരുവരേയും തമ്മിൽ അടുപ്പിക്കുകയായിരുന്നു.

അമൃതയുടെ വീട്ടിലെത്തി

ഫോട്ടോഷൂട്ട് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സെയ്ഫ് അലിഖാൻ അമൃതയുടെ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ സെയ്ഫിന്റെ ക്ഷണം സ്വീകരിക്കാൻ അമൃത തയ്യാറായിരുന്നില്ല. താൻ വരില്ലെന്ന് പറഞ്ഞതിനോടൊപ്പം തന്നെ അമൃത സ്വന്തം വീട്ടിലേയ്ക്ക് സെയ്ഫിനെ ഡിന്നറിനായി ക്ഷണിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ സെയ്ഫ് നടിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തുകയും ചെയ്തു

ആദ്യ ചുംബനം

മേക്കപ്പ് ഇല്ലാതെയായിരുന്നു അമൃത സെയ്ഫിനെ സ്വീകരിച്ചത്. ആ കാഴ്ചയിൽ തന്നെ അമൃതയോട് സെയ്ഫിന് വല്ലാത്ത അടുപ്പം തോന്നിയിരുന്നു. തനിക്ക് താൽപര്യമില്ലെന്ന് കാണിക്കാൻ വേണ്ടിയായിരുന്നു അമൃത അണിഞ്ഞൊരുങ്ങാതെ സെയ്ഫിന് മുന്നിൽ എത്തിയത്. കൂടാതെ തങ്ങൾ തമ്മിൽ ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് അമൃത ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ധാരണയിലാണ് ഇവിടെ എത്തിയതെങ്കിൽ അങ്ങനെയല്ലെന്നും നടി പറഞ്ഞിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ദീർഘനേരം സംസാരിക്കുകയായിരുന്നു, ജോലിയെ കുറിച്ചുള്ള കാര്യങ്ങൾ മുതൽ സ്വകാര്യ വിഷയങ്ങളെ കുറിച്ചുവരെ ഇരുവരും സംസാരിച്ചു. ഈ സംസാരം ചുംബനത്തിൽ വരെ എത്തുകയായിരുന്നു.

Recommended Video

Saif Ali Khan apologises for Adipurush comments after Ram Kadam's statement
വിവാഹം

ആ ലിപ് ലോക്കിന് ശേഷം ഇരുവരും തങ്ങളുടെ ഇഷ്ടം തുറന്ന് പറയുകയായിരുന്നു. സെയ്ഫ് ആയിരുന്നു ആദ്യം പ്രണയാഭ്യർഥന നടത്തിയത്. ഇത് അമൃത അത് അപ്പോൾ തന്നെ അംഗീകരിക്കുകയായിരുന്നു. ഒടുവിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സെയ്ഫിന്റെ 21ാം വയസ്സിലാണ് 33 കാരിയായ അമൃതയെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇവരുടെ ജീവിതത്തിലേയ്ക്ക് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. സാറ അലിഖാൻ, ഇബ്രാഹിം അലിഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാഹമോചനം കഴിഞ്ഞ വർഷങ്ങൾക്ക് ശേഷമാണ് നടി കരീന കപൂറിനെ സെയ്ഫ് വിവാഹം കഴിക്കുന്നത്. ഇവർക്കും രണ്ട് മക്കളുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X