ഭ്രാന്തമായ പ്രണയം കാരണം ഐശ്വര്യ റായിയുടെ കൈ ഒടിച്ചു! സല്‍മാന്‍ ഖാനെ അന്ന് നിയന്ത്രിച്ചത് മദ്യമായിരുന്നു
സല്‍മാന്‍ ഖാനും എശ്വര്യ റായിയും ഒരു കാലത്ത് പ്രണയിതാക്കളായിരുന്നു എന്ന കാര്യം സിനിമാലോകത്തെ പരസ്യമായ കാര്യമാണ്. ഇന്ന് അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചന്‍ കുടുംബത്തിലെ മരുമകളായി വാഴുകയാണെങ്കിലും ഐശ്വര്യയ്ക്ക് സമാധാനമുള്ള ജീവിതം ലഭിച്ചില്ലെന്നാണ് പൊതുവേ ആരാധകര്‍ പറയാറുള്ളത്.
ചിലര്‍ സല്‍മാനൊപ്പം നിന്നിരുന്നെങ്കില്‍ ഐശ്വര്യയ്ക്ക് ഇതിലും മികച്ചൊരു ജീവിതം കിട്ടുമായിരുന്നുവെന്ന് പറയാറുമുണ്ട്. എന്നാല്‍ അക്കാലത്ത് മദ്യപാനിയായിരുന്ന സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയെ മാനസികമായും ശാരീരികമായിട്ടുമൊക്കെ ഉപദ്രവിക്കുമായിരുന്നു. അത്തരത്തില്‍ ആക്രമണത്തിന് ഇരയായതിന് ശേഷം നടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. ഈ കഥ വീണ്ടും വൈറലാവുകയാണിപ്പോള്‍.

തൊണ്ണൂറുകളില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും പ്രണയത്തിലാവുന്നത്. ഇരുവരും തമ്മില്‍ ആഴത്തിലുള്ള ബന്ധമായിരുന്നു. ഐശ്വര്യ റായിയെ ഭ്രാന്തമായി പ്രണയിച്ചിരുന്ന സല്‍മാന്‍ പിന്നീട് പൊസസ്സീവായി. ഐശ്വര്യയെ ആരെങ്കിലും നോക്കുന്നതോ നടി മറ്റുള്ള താരങ്ങളുമായി പ്രണയിച്ച് അഭിനയിക്കുന്നതോ ഒന്നും ഇഷ്ടപ്പെടാതെ വന്നതോടെയാണ് സല്‍മാന്റെ സ്വഭാവം മാറിയത്.
പ്രണയമാണെന്ന് പറഞ്ഞ് ഐശ്വര്യയുടെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ സല്‍മാന്‍ ഖാന്‍ കാര്യമായി ഇടപെടാന്‍ തുടങ്ങി. പിന്നീട് വഴക്കുകള്‍ക്കും കാരണമായി. നടന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഐശ്വര്യ പതിയെ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നലുണ്ടായതോടെ ഐശ്വര്യയെ ചേര്‍ത്ത് നിര്‍ത്താന്‍ എന്തും ചെയ്യുമെന്ന നിലയിലേക്ക് സല്‍മാനെത്തി.
ഒരിക്കല്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പോവുകയും ഐശ്വര്യയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. സല്‍മാന്റെ ശല്യം കാരണം ആ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ട സാഹചര്യവും വന്നു.
2002 കാലഘട്ടത്തിലായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും പരസ്പരം പ്രണയത്തിലായിരുന്നത്. ഒരുമിച്ചഭിനയിച്ചതിലൂടെ ഇരുവരും പ്രേക്ഷക മനസുകളില്‍ നിറയുകയും ചെയ്തു. ഇതോടെ ജീവിതത്തിലും താരങ്ങള്‍ ഒന്നിക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചു. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും നടന്റെ പ്രവൃത്തികള്‍ അക്രമാസക്തമായി. ആരോട് എന്ന് നോക്കാതെ പോലും നടന്‍ മോശമായി പെരുമാറാന്‍ തുടങ്ങി. കടുത്ത മദ്യപാനം കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ട് തുടങ്ങി.

ഇതിനിടയിലാണ് സല്‍മാന്റെ ആക്രമണത്തില്‍ നടിയ്ക്ക് പരിക്കേല്‍ക്കുന്നത്. നടന്റെ അടിയേല്‍ക്കുകയും ഐശ്വര്യയുടെ കൈ ഓടിയുന്ന സാഹചര്യം പോലും ഇടയ്ക്ക് ഉണ്ടായി. ഇക്കാര്യം നടി ഒരിക്കല്‍ പുറംലോകത്തോട് വെളിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ശല്യക്കാരനെ പോലെയുള്ള പെരുമാറ്റം കൊണ്ടാണ് താന്‍ ആ ബന്ധത്തില്‍ നിന്നും പിന്മാറിയതെന്നം ഐശ്വര്യ പറഞ്ഞു.
സല്‍മാനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷവും അദ്ദേഹം ഐശ്വര്യയെ ശല്യപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി 'ചല്‍ത്തേ ചല്‍തേ' എന്ന സിനിമിയില്‍ അഭിനയിക്കുകയായിരുന്നു ഐശ്വര്യ. ഒരു ദിവസം മദ്യപിച്ച് ചിത്രീകരണ സ്ഥലത്ത് എത്തിയ സല്‍മാന്‍ ഖാന്‍ അവിടെ വലിയ പ്രശ്‌നങ്ങളുണ്ടാക്കി. സമാധാനിപ്പിക്കാന്‍ വന്ന ഷാരൂഖ് ഖാനുമായിട്ടും വഴക്കായി. ഇതോടെ ഐശ്വര്യയെ സിനിമയില്‍ നിന്നും നിര്‍മാതാക്കള്‍ പുറത്താക്കുകയായിരുന്നു.
ഈ വിഷയത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും വര്‍ഷങ്ങളോളം വഴക്കിലായിരുന്നുവെന്നും കഥകളുണ്ട്. നിലവില്‍ ഐശ്വര്യ റായി അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് മകള്‍ ആരാധ്യയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ്. സല്‍മാന്‍ വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിളായി ജീവിക്കുന്നു.


Click it and Unblock the Notifications