കരീന എന്റെ അമ്മ, അയാൾ പറഞ്ഞത് തന്നിൽ ആശങ്ക സൃഷ്ടിച്ചു, ഇത് സാധാരണ പറയുന്നതാണോ എന്ന് സാറ

ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ കുടുംബവിശേഷങ്ങളാണ് ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്നുത്. കരീനയും മക്കളും ആദ്യ ഭാര്യയായ അമൃത സിംഗും മക്കളായ സാറയും സഹോദരൻ ഇബ്രാഹിമുമൊക്കെ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്.


സെയ്ഫ് അലിഖാന്റെ ആദ്യഭാര്യയാണ് അമൃത സിംഗ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1991 ൽ ആണ് അമൃതയും സെയ്ഫും വിവാഹിതരാവുന്നത്. എന്നാൽ 13 വർഷത്തെ ജീവിത്തിന് ശേഷം 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹ ജീവിതം അവസാനിപ്പിച്ചത്. ഡിവോഴ്സിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമായിരുന്നു മക്കളായ സാറയും ഇബ്രാഹീം. അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും വളർന്നതെങ്കിലും അച്ഛനുമായി വലിയ അടുപ്പമുണ്ടായിരുന്നു. സെയ്ഫിനും അങ്ങനെ തന്നെയാണ്.

സെയ്ഫ് അലിഖാൻ

അമൃതയുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടൻ കരീന കപൂറുമായി അടുക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. സെയ്ഫുമായി മാത്രമല്ല കരീനയുമായും നല്ല സൗഹൃദമാണ് സാറയ്ക്കും സഹോദരനും ഉള്ളത്. ഇരുവരും അച്ഛനേയും സഹോദരങ്ങളേയും കാണാൻ കരീനയുടെ വീട്ടിൽ എത്താറുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ കരീനയോട് അമൃതയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇരുവരും തമ്മിൽ ഒരു ശത്രുതയും ഇല്ലെന്നും അമൃതയുമായുള്ള സെയ്ഫിന്റെ വിവാമോചനത്തിന് ശേഷമാണ് പ്രണയത്തിലായതെന്നാണ് അന്ന് കരീന പറഞ്ഞത്. കൂടാതെ സെയ്ഫിന്റേയും കരീനയുടേയും വിവാഹത്തിന് സാറയെ അണിച്ചൊരുക്കി വിട്ടത് അമ്മയായിരുന്നു.

കരീന അമ്മ

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് കരീനയേയും പിതാവിനേയും കുറിച്ച് സാറയുടെ വാക്കുകളാണ്. കരീനയെ തന്റെ അമ്മയെന്ന് ഒരാൾ സംബോധ ചെയ്തതിനെ കുറിച്ചാണ് നടി പറയുന്നത്. ഇത് ആശങ്കയുണ്ടാക്കിയെന്നും സാറ പറയുന്നു. സാറയുടെ വാക്കുകൾ ഇങ്ങനെ...'' ഒരിക്കൽ ഒരാൾ തന്റെ അടുത്ത് വന്ന് അമ്മ കരീനയുമായി ഷൂട്ട് താൻ വർക്ക് ചെയ്തിട്ടുണ്ട്. തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... എന്ന് പറഞ്ഞിരുന്നു. ഇത് സാധാരണ പറയുന്നതാണോ? അന്ന് ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലായി പോയി എന്നാണ് സാറ പറയുന്നത്.

അച്ഛനും  അമ്മയ്ക്കും ഒപ്പം

കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചും താരപുത്രി പറയുന്നുണ്ട്. അച്ഛനുമായി അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്ന കാര്യമാണെന്നാണ് സാറ പറയുന്നത്. എന്നാൽ അതൊരു സ്പെഷ്യൽ ചിത്രമായിരിക്കും. എന്നാൽ അമ്മയ്ക്കൊപ്പം അഭിനയിക്കാൻ ചാൻസ് കുറവാണെന്നും താരം പറയുന്നു. സാറയുടെ വാക്കുകൾ ഇങ്ങനെ... അമ്മ തന്നോടൊപ്പം ജോലി ചെയ്യുമെന്ന് തോന്നുന്നില്ല. അച്ഛൻ ചിലപ്പോൾ ചെയ്യുമായിരിക്കും എന്നാൽ അമ്മ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. അവർ എന്റെ അമ്മയാണ്. അതുകൊണ്ട് തന്നെ എന്നോടൊപ്പം അഭിനയിക്കുമെന്ന് കരുതുന്നില്ല. എന്നാൽ അമ്മയോടൊപ്പം വർക്ക് ചെയ്യുന്നത് തന്നെ സംബന്ധിച്ചടത്തോളം നല്ല കാര്യാമാണെന്ന് സാറ പറയുന്നു.

വിവാഹമോചനം

അച്ഛനും അമ്മയും വേർപിരിഞ്ഞത് വളരെ നല്ല കാര്യാമണെന്ന് സാറ കോഫി വിത്ത് കരൺ ഷോയിൽ പറഞ്ഞിരുന്നു. ഇപ്പോൾ സന്തോഷകരമായ രണ്ട് വീടുകളാണ് തനിക്കുള്ളത്. അവർ ഒരുമിച്ച് ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും സന്തേഷമായി ജീവിക്കാൻ കഴിയുമായിരുന്നില്ല. അവർ ശരിയായ തീരുമാനമെടുത്തു. ഞാനും അച്ഛനും അമ്മയും കരീനയുമെല്ലാം ഇപ്പോൾ സന്തുഷ്ടരാണ്. സുഖകരമല്ലാത്ത ഒരു വീടിനേക്കാൾ സുഖപ്രദമായ രണ്ട് വീടുകളുണ്ടെന്നും സാറ അന്ന് പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കത്ത്

കോഫി വിത്ത് കരൺ ഷോയിൽ തന്നെ കരീനയുമായുളള വിവാഹത്തെ തുടർന്ന് അമൃതയ്ക്ക് സെയ്ഫ് എഴുതിയ ഒരു കത്തിനെ കുറിച്ചും നടൻ പറഞ്ഞിരുന്നു. ഇതിന് അമൃത മറുപടിയും നൽകിയിരുന്നു. ''ചില പ്രത്യേക കാരണങ്ങൾ കെണ്ട് ഞാൻ കരീനയെ വിവാഹം കഴിക്കുകയാണ് ''എന്നായിരുന്നു സെയ്ഫിന്റെ കത്തിൽ. ''ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ പോവുകയാണ്. രണ്ട് പേർക്കും ആശംസകൾ'' എന്നായിരുന്നു അമൃത അതിന് മറുപടി നൽകിയത്. ഞാൻ അത് കരീനയ്ക്കും സാറയ്ക്കും അയച്ചു കൊടുത്തിരുന്നു. അത് കഴിഞ്ഞ് സാറ തന്നെ വിളിച്ചുരുന്നു. '' വിവാഹത്തിന് ഞാൻ വരുമായിരുന്നു. ഇപ്പോൾ നിറഞ്ഞ മനസോടെയാണ് '' വരുന്നതെന്നാണ് സാറ അന്ന് പറഞ്ഞത്.തങ്ങളുടെ കുടുംബന്ധങ്ങളെ കുറിച്ച് പങ്കുവെയ്ക്കവെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Read more about: sara ali khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X