ഐശ്വര്യ റായിയെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്! അന്ധവിശ്വാസം കൊണ്ടല്ല, പ്രൊഫഷണൽ തീരുമാനം കൊണ്ടാണെന്ന് ഷാരൂഖ് ഖാൻ

ഐശ്വര്യ റായി എന്നത് ഇന്ത്യന്‍ സിനിമയ്‌ക്കൊരു ബ്രാന്‍ഡ് നെയിമാണ്. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച് അഭിമാനമായി മാറിയ നടിയാണ്‌ഐശ്വര്യ. പിന്നീട് നായികയായി നിറഞ്ഞ് നിന്നെങ്കിലും ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുകയാണ് നടി. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പം സമയം ചെലവിടുകയാണ് ഐശ്വര്യ റായി. എന്നിരുന്നാലും നടിയെ കുറിച്ചുള്ള കഥകള്‍ നിരന്തരം പ്രചരിക്കാറുണ്ട്.

എല്ലാ കാലത്തും ഐശ്വര്യ റായിയ്ക്ക് സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കാറുള്ളത്. ഇരുവരും ആഴത്തില്‍ സ്‌നേഹിച്ചിരുന്നെങ്കിലും സല്‍മാന്റെ മോശം പ്രവൃത്തികള്‍ കാരണം ആ ബന്ധം തകര്‍ന്ന് പോവുകയായിരുന്നു. അതേ സമയം സല്‍മാന്‍ കാരണം നടിയ്ക്ക് നിരവധി സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്.

shahrukh-aiswarya

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒരു കാലത്ത് ഹിറ്റ് ജോഡിയായിരുന്നു. ഇരുവരുടെയും ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. അത്തരത്തില്‍ നിരവധി സിനിമകളില്‍ രണ്ടാളും നായിക, നായകന്മാരായി അഭിനയിച്ചു. എന്നാല്‍ ഷാരൂഖിന്റെ അഞ്ചോളം ചിത്രങ്ങളില്‍ നിന്നും ഐശ്വര്യയെ ഒഴിവാക്കിയ സംഭവം കൂടി ഉണ്ടായിട്ടുണ്ട്.

ചല്‍ത്തെ ചല്‍ത്തെ എന്ന സിനിമയില്‍ ആദ്യം നായികയായി തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുനനു. എന്നാല്‍ പിന്നീട് ഷാരൂഖിന്റെ നിര്‍ദ്ദേശപ്രകാരം ഐശ്വര്യയെ മാറ്റി പകരം റാണി മുഖര്‍ജിയെ നായികയാക്കി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. പിന്നീടത് സത്യമാണെന്ന് പറഞ്ഞ് നടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

തന്റെ നല്ല സുഹൃത്തായിരുന്നിട്ടും ഐശ്വര്യയ്ക്ക് വേണ്ടി ആ സമയത്ത് ഒരു നിലപാട് എടുക്കാത്തതിലാണ് ഷാരൂഖ് ഖാന്‍ ഖേദം പ്രകടിപ്പിച്ചത്. വളരെ സങ്കടകരമായി. അത് ഉദ്ദേശിച്ചിരുന്നില്ലെന്നും അതൊരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു എന്നുമാണ് ഷാരൂഖ് പറഞ്ഞത്. വേറെ വഴികളൊന്നുമില്ലാത്തത് കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞങ്ങള്‍ക്ക് തന്നെ മോശമായി തോന്നിയെന്നും പറയുന്ന നടന്റെ വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്.

shahrukh-aiswarya

'ഐശ്വര്യ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ അവളുമായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അങ്ങനൊരു അവസ്ഥയിലേക്ക് എത്തിയതില്‍ വ്യക്തിപരമായി ഞാന്‍ വളരെ ദുഃഖിതനായിരുന്നു, എനിക്ക് അതില്‍ വളരെ ഖേദമുണ്ട്. ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറയുന്നതാണ്.

ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് കൂടുതലൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു. കാരണം ഞാന്‍ മാത്രമല്ലായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാവ്. ഇത് മുഴുവനും വളരെ സങ്കടകരമായ കാര്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അത് അങ്ങനെയല്ല ഉദ്ദേശിച്ചത്. അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു. മാത്രമല്ല പ്രൊഫഷണലായിട്ട് പോലും ഞങ്ങള്‍ക്ക് വളരെ മോശമായിട്ടാണ് തോന്നിയത്. മാത്രമല്ല അതല്ലാതെ വേറെ വഴികളുമില്ലായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു.'

'ഒരാളെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തതിന് ശേഷം അവരുടെ ഭാഗത്ത് ഒരു തെറ്റ് ഇല്ലാതെ അതില്‍ നിന്ന് മാറ്റുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. ഐശ്വര്യ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ എല്ലാം എന്റെ തെറ്റാണെന്ന് തോന്നുന്നത്. പക്ഷേ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ ഐശ്വര്യയോട് മാപ്പ് ചോദിച്ചിരുന്നു' എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Read more about: aishwarya rai shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X