Just In
- 1 hr ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 1 hr ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 1 hr ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 2 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- News
കൊവിഡില്‍ ജാഗ്രത, ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി, കര്‍ക്കശ നടപടി!!
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രത്നാഭരണങ്ങൾ ധരിച്ച് ചുവന്ന കല്ലു പതിപ്പിച്ച സാരിയുടുത്ത് ശിൽപ ഷെട്ടി എത്തി, ഇങ്ങനെയായിരുന്നു നടിയുടെ വിവാഹം
സിനിമയിൽ സജീവമല്ലെങ്കിലും ശിൽപ ഷെട്ടി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വിവാഹത്തെ തുടർന്ന് സിനിമ വിട്ടെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇന്നും നടി തിളങ്ങി നിൽക്കുന്നുണ്ട്. താരത്തിന്റെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ശിൽപ ഷെട്ടി കുന്ദ്രയുടെ വിവാഹ ചിത്രങ്ങളാണ്. 2009 നവംബർ 22 നാണ് ശിൽപയുടേയും രാജ് കുന്ദ്രയുടേയും വിവാഹം നടക്കുന്നത്. ഇൻസ്റ്റന്റ്ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് 11 വർഷം മുൻപത്തെ ആ വിവാഹ ചിത്രം പുറത്തു വന്നിരിക്കുന്നത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് . വിവാഹം നടക്കുമ്പോൾ ശിൽപയ്ക്ക് 32 വയസ്സായിരുന്നു പ്രായം. കരിയറിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ശിൽപ ബോളിവുഡിൽ എത്തിയത്. എന്നാൽ വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച് നല്ല കുടുംബിനിയായി മാറുകയായിരുന്നു. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും മിനിസ്ക്രീനിൽ നടി സജീവമായിരുന്നു.

പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ താര വിവാഹമായിരുന്നു ശിൽപയുടേത്. തുടക്കത്തിൽ തന്നെ നടിയുടെ ലുക്കും സ്റ്റൈലുമെല്ലാം ഫാഷൻ കോളങ്ങളിൽ വലിയ ചർച്ചയാകാറുണ്ടായിരുന്നു. വിവാഹ ദിനത്തിൽ അതി സുന്ദരിയായിട്ടായിരുന്നു ശിൽപ പ്രത്യക്ഷപ്പെട്ടത്. വിവാഹം കഴിഞ്ഞ് 11 വർഷം കഴിയുമ്പോഴും നവവധുവായിട്ടുളള നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ചുവന്ന സാരി ഉടുത്ത് രത്നാഭരണങ്ങൾ ധരിച്ചാണ് നടി വിവാഹത്തിനെത്തിയത്. ശിൽപ അന്നത്തെക്കാളും കൂടുതൽ സുന്ദരിയും ചെറുപ്പവുമായെന്നാണ് ആരാധകർ പറയുന്നത്.

വിവാഹം പോലെ തന്നെ ശിൽപയുടെ പ്രണയ തകർച്ചയും സിനിമ കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ശിൽപ രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. നടനുമായിട്ടുള്ള ബന്ധം പിരിയൽ നടിയെ മാനസികമായി തളർത്തിയിരുന്നു. ഇത് ശിൽപ തന്നെ പല അവസരത്തിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. പ്രണയത്തെ താൻ സീരിയസ്സായിത്തന്നെയാണ് കണ്ടതെന്നും പക്ഷേ അയാൾ പ്രണയം നടിച്ചു വഞ്ചിക്കുകയായിരുന്നുവെന്നും ശിൽപ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുഹൃത്തുക്കളുമായുളള പന്തയത്തിൽ ജയിക്കാൻ വേണ്ടിയായിരുന്നു അയാൾ തന്നോട് പ്രണയം നടിച്ചത്. ആ തിരിച്ചറിവ് എന്റെ ഹൃദയത്തെ തകർത്തു കളഞ്ഞെന്നുമാണ് ആ പഴയ ബ്രേക്കപ്പിനെ കുറിച്ച് നടി പറയുന്നത്.

പ്രണയ ബന്ധം ശിഥിലമായെങ്കിലും രാജ് കുന്ദ്ര ശിൽപയുടെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. കുന്ദ്രയുമായുള്ള പ്രണയത്തിലായതിനെ കുറിച്ച് ശിൽപ പറയുന്നത് ഇങ്ങനെയാണ്. സമ്മാനങ്ങൾ തരാൻ രാജ് കുന്ദ്ര ലണ്ടനിൽ നിന്ന് മുംബൈയിലേയ്ക്ക് എത്തുമായിരുന്നു. എന്നാൽ സമ്മാനങ്ങളോട് അത്രയധികം താൽപര്യമില്ലാത്ത താൻ രാജ്കുന്ദ്രയെ ഫോണിൽ വിളിച്ച് തനിക്ക് മുംബൈ വിട്ട് ലണ്ടനിൽ സെറ്റിലാകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചു. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹമെന്നു പറഞ്ഞുകൊണ്ട് മുംബൈയിലെ മേൽവിലാസം എനിക്ക് നൽകി- അങ്ങനെയാണ് ആ ബന്ധം തുടങ്ങിയത്.- ശിൽപ പറയുന്നു.