ആ നടിമാരെ ചുംബിച്ചപ്പോള്‍ തനിക്ക് ലജ്ജ തോന്നി; അന്ന് താൻ ശരിക്കും ചുംബിച്ചതല്ലെന്ന് നടൻ ജാക്കി ഷെറഫ്

ബോളിവുഡിലെ പ്രഗല്‍ഭരായ നടന്മാരില്‍ പ്രധാനിയാണ് ജാക്കി ഷെറഫ്. വര്‍ഷങ്ങളായി അഭിനയ ജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇപ്പോഴും സജീവമായി തുടരുകയാണ്. റൊമാന്റിക് ഹീറോ ആയിട്ടും അല്ലാതെ വില്ലന്‍ വേഷങ്ങളിലും ഒക്കെ ജാക്കി അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. അതിശയന്‍ എന്ന സിനിമയിലൂടെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തി മലയാളികള്‍ക്കും സുപരിചിതനായി മാറിയിരുന്നു.

ഇപ്പോള്‍ ജാക്കിയുടെ പാതയിലൂടെ മകന്‍ ടൈഗര്‍ ഷെറഫും ബോളിവുഡിലെ മുന്‍നിര താരമായി അറിയപ്പെടുകയാണ്. ഇതിനിടെ ജാക്കി ഷെറഫിന്റെ പഴയ സിനിമ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ പല കഥകളും ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബിഗ് സ്‌ക്രീനില്‍ പ്രമുഖരടക്കം നിരവധി നടിമാരെ അദ്ദേഹം പ്രണയിച്ചിട്ടുള്ള നടന്‍ ആണെങ്കിലും അത്തരം സീനുകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് നാണവും മടിയും ആണെന്ന് പറഞ്ഞാല്‍ ആരാധകര്‍ പോലും വിശ്വസിക്കില്ല. അത്തരത്തിലുള്ള ചില സംഭവങ്ങളെ കുറിച്ച് ജാക്കി തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആ രണ്ട് നടിമാരെ ചുംബിച്ചതിന് ലജ്ജ തോന്നുന്നു

പ്രമുഖരടക്കം ഒരുപാട് നടിമാരുടെ ഒപ്പം റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും അത്തരം സീനുകള്‍ ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നാന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക്കി ഷെറഫ് പറയുന്നത്. 'വര്‍ധി എന്ന സിനിമയില്‍ നടി മാധുരി ദീക്ഷിതിനെ ജാക്കി ചുംബിച്ച് അഭിനയിച്ചിരുന്നു. അതുപോലെ അയ്‌ന എന്ന സിനിമയില്‍ ജൂഹി ചൗള യുടെ കൂടെയും ചുംബനരംഗത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമകള്‍ ചെയ്തപ്പോള്‍ തനിക്ക് ലജ്ജ തോന്നിയിരുന്നു എന്നാണ് ജാക്കി അഭിമുഖത്തില്‍ പറഞ്ഞത്.

താൻ ശരിക്കും ചുംബിച്ചതല്ലെന്ന് നടൻ്റെ വെളിപ്പെടുത്തൽ

സ്‌ക്രീനില്‍ മറ്റു സ്ത്രീകളെ ചുംബിക്കാന്‍ ബ്രാണ്ടി ഷോട്ടുകള്‍ എന്ന ടെക്‌നിക് തന്നെ സഹായിച്ചത് കൊണ്ടാണ് ആ സിനിമകള്‍ ചെയ്തിരുന്നത്. അല്ലെങ്കില്‍ അത് നടക്കില്ലായിരുന്നു എന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്. പില്‍ക്കാലത്ത് എന്നെ പലരും സെക്‌സി ഷെറഫ് എന്ന് വിളിക്കുകയും മച്ചോ എന്നൊക്കെ കളിയാക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാന്‍ ചുംബന രംഗങ്ങളില്‍ നിന്നും എന്നും മാറി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് നടന്‍ പറയുന്നത്.

ശരീരത്തിലെ രോമങ്ങൾ കളയാനും സാധിക്കില്ല

റൊമാന്റിക് രംഗങ്ങള്‍ മാത്രമല്ല ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്ത മാറ്റുന്നതിനും ജാക്കി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ തനിക്കൊരു സിനിമ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കാരണം ആ സിനിമയില്‍ തന്റെ ശരീരത്തിലെ രോമങ്ങള്‍ ക്ലീന്‍ ചെയ്തു ബിക്കിനി ധരിക്കേണ്ടി വരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അത് ചെയ്യാന്‍ സാധിക്കില്ലാത്തത് കൊണ്ട് താന്‍ ആ വേഷം തന്നെ വേണ്ടെന്ന് വെക്കുക ആയിരുന്നു എന്നാണ് നേഹ ധൂപിയ നടത്തുന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ജാക്കി ഷെറഫ് വെളിപ്പെടുത്തുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
സിനിമകളുടെ തിരക്കുകളിലാണ് ജാക്കി

സൂര്യവന്‍ഷി എന്ന ചിത്രത്തിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്. ശേഷം ഹൊറര്‍ ഡ്രാമയായി ഒരുക്കുന്ന ഫോണ്‍ ബൂട്ട് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കത്രീന കൈഫ്, ഇഷാന്‍ ഖട്ടര്‍, സിദ്ധാര്‍ഥ് ചതൂര്‍വേദി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ഹളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: jackie shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X