അവളോട് ഇഷ്ടം തോന്നത്തവരായി ആരെങ്കിലും ഉണ്ടാവുമോ? ഭാര്യയായ ഐശ്വര്യ റായി ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക് ബച്ചന്‍

ലോകസുന്ദരി ഐശ്വര്യ റായിയെ മോഹിക്കാത്തവരായി ആരുമുണ്ടാവില്ല. വര്‍ഷമെത്ര കഴിഞ്ഞാലും ഐശ്വര്യയുടെ സൗന്ദര്യത്തെ വര്‍ണ്ണിച്ച് പറയാനേ ആരാധകര്‍ക്ക് സാധിക്കുകയുള്ളു. നടന്‍ അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് പതിനാല് വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസമാണ് ഇരുവരും വാര്‍ഷികം ചെറിയ രീതിയില്‍ ആഘോഷിച്ചത്.

ഐശ്വര്യ റായി എക്കാലത്തും ലോകസുന്ദരി തന്നെയാണ്, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഐശ്വര്യ-അഭിഷേക് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതിലൊന്ന് ഐശ്വര്യയെ ആദ്യമായി അഭിഷേക് ബച്ചന്‍ കണ്ടതിനെ കുറിച്ചും പിന്നീട് അവരോട് ക്രഷ് തോന്നിയതിനെ കുറിച്ചും താരം തന്നെ പറഞ്ഞ കാര്യങ്ങളാണ്. വിശദമായി വായിക്കാം...

ഐശ്വര്യ റായിയെ ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക്

വിവാഹത്തിനും ഏറെ മുന്‍പ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഇരുവരും പ്രണയിക്കുന്നതും വിവാഹിതരാവുകയും ചെയ്തത്. മുന്‍പ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുമ്പോള്‍ ഐശ്വര്യയെ ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക് പങ്കുവെച്ചിരുന്നു. 'താനൊരു പ്രൊഡക്ഷന്‍ ബോയി ആയിരുന്ന കാലത്താണ് ഐശ്വര്യ റായിയെ ആദ്യമായി കാണുന്നത്.

 ഐശ്വര്യ റായിയെ ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക്

എന്റെ പിതാവായ അമിതാഭ് ബച്ചന്‍ നിര്‍മ്മിച്ച മൃത്യുദത്ത എന്ന സിനിമയുടെ ലൊക്കേഷന്‍ അന്വേഷിച്ച് പോയ കൂട്ടത്തില്‍ ഞാനും സ്വീറ്റ്‌സര്‍ലാന്‍ഡിലേക്ക് പോയിരുന്നു. കാരണം ഞാന്‍ ചെറുപ്പം തൊട്ട് സ്വീറ്റസര്‍ലാന്‍ഡിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ പഠിച്ച് വളര്‍ന്നതിനാല്‍ അവിടെയുള്ള നല്ല സ്ഥലങ്ങള്‍ ഞാന്‍ കാണിച്ച് കൊടുക്കുമെന്ന് കമ്പനിയ്ക്ക് തോന്നിയിരുന്നു. ഞാന്‍ കുറച്ച് ദിവസത്തോളം അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ ബാല്യകാല സുഹൃത്തായ ബോബി ഡിയോളിന്റെ ഓര്‍ പ്യാര്‍ ഹോ ഗയ എന്ന സിനിമയുടെ ചിത്രീകരണം അവിടെ നടക്കുന്നുണ്ട്.

 ഐശ്വര്യ റായിയെ ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക്

ഞാനും അതേ സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞതോടെ എന്നെ അത്താഴം കഴിക്കാന്‍ അദ്ദേഹം വിളിച്ചു. അന്നവിടെ പോയപ്പോള്‍ ഷൂട്ടിങ്ങ് നടക്കുകയാണ്. ആ സമയത്താണ് ഐശ്വര്യയെ ആദ്യമായി കാണുന്നത്. പിന്നീട് ഞാന്‍ നായകനായി അഭിനയിച്ച രണ്ടാമത്തെ സിനിമയില്‍ ഐശ്വര്യയാണ് നായികയായി എത്തിയത്. പിന്നെ ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതോടെ സൗഹൃദം ആരംഭിച്ചു. അതിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ആ സമയത്തൊക്കെ ഐശ്വര്യയോട് താല്‍പര്യം തോന്നിയിരുന്നോ എന്നൊരു ചോദ്യത്തിന് അവരോട് ഇഷ്ടം തോന്നത്തവരായി ആരെങ്കിലും ഉണ്ടാവുമോ എന്ന മറുചോദ്യമാണ് അഭിഷേക് നല്‍കിയത്.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
 ഐശ്വര്യ റായിയെ ആദ്യം കണ്ടതിനെ കുറിച്ച് അഭിഷേക്

2007 ഏപ്രില്‍ 20 നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബരത്തോടെ ഐശ്വര്യയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഒരാഴ്ചയ്ക്ക് മുകളില്‍ ഈ വിവാഹ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. വിവാഹം കഴിഞ്ഞ പതിനാല് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇരുവരും ഒന്നിച്ചില്ല എന്നുള്ളതാണ് സങ്കടമുണ്ടാക്കിയ കാര്യം. ഇത്തവണ ഓണ്‍ലൈനിലൂടെ വീഡിയോ ചാറ്റ് നടത്തിയാണ് വാര്‍ഷികം ആഘോഷിച്ചതെന്ന് ഐശ്വര്യ പങ്കുവെച്ച ചിത്രത്തില്‍ സൂചിപ്പിച്ചിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് അഭിഷേക് ലക്‌നൗവില്‍ ആയത് കൊണ്ടാണ് ഇരുവര്‍ക്കും ഒരുമിച്ചാഘോഷിക്കാന്‍ സാധിക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X