ഐശ്വര്യറായ് ബച്ചന്റെ സാരിക്ക് ഒരു പ്രത്യേകതയുണ്ട്, വർഷങ്ങൾക്ക് ശേഷം താരവിവാഹം ചർച്ചയാകുന്നു...
തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും നടൻ അഭിഷേക് ബച്ചനും. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. ഐശ്വര്യ സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത് വിവാഹത്തോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. പിന്നീട് കുടുംബിനിയായ ഐശ്വര്യയെ ആയിരുന്നു പ്രേക്ഷകർ കണ്ടത്.
2007 ൽ ആയിരുന്നു ഐശ്വര്യറായ് അഭിഷേക് ബച്ചൻ വിവാഹം. ഇന്നും ഈ താര വിവാഹം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിവാഹത്തിന് നടി ധരിച്ച വസ്ത്രങ്ങളേയും വിവാഹ മോതിരത്തേയും കുറിച്ചാണ്. ഇത്രയധിതം ആർഭാഢത്തോടെയുളള ഒരു വിവാഹം ബോളിവുഡിൽ ഉണ്ടായിട്ടില്ല . വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലാകു്ന്നത്.

ഇന്ത്യൻ സിനിമ അടക്കി വാണിരുന്ന നടിയായിരുന്നു ഐശ്വര്യ റായ്. ബോളിവുഡിൽ പകരക്കാരില്ലാത്ത നടി കൂടിയാണ്. വിവാഹ ശേഷം തിരിച്ച് വരവ് നടത്തിയ പല താരങ്ങൾക്കും ആദ്യത്തേത് പോലെയുള്ള പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ ഐശ്വര്യ റായ്ക്ക് ഇതിൽ നിന്ന് വിപരീതമായി, മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകർ ആഘോഷമാക്കിയ മടങ്ങി വരവായിരുന്നു ഐശ്വര്യയുടേത്.

ഇപ്പോൾ സിനിമ കോളങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ വിവാഹത്തെ കുറിച്ചാണ്. കല്യാണത്തിന് ഐശ്വര്യ റായ് ഉടുത്തിരുന്നത് 75 ലക്ഷം രൂപയുടെ സാരിയാണത്രേ. കാണാൻ സിമ്പിളാണെങ്കിലും സ്വർണ്ണ നൂലുകൾ കൊണ്ട് തുന്നിയിട്ടുണ്ടായിരുന്നു. കൂടാതെ 50 ലക്ഷം രൂപ വിലമതിക്കുന്ന വിവാഹ മോതിരമാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും അണിഞ്ഞിരുന്നത്. താരവിവാഹത്തിന്റെ അതിമനോഹരമായ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Recommended Video

വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും താരദമ്പതിമാർ ഗോസിപ്പ് കോളങ്ങളിലെ ചർച്ച വിഷയമാണ്. ഇവരുടെ വിവാഹ മോചനത്തെ കുറിച്ചും ജീവിതത്തിലെ അസ്വസ്ഥതകളെ കുറിച്ചുമുളള നിരവധി കഥ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന കഥകളെ ഖണ്ഡിക്കുന്ന വിധം മകൾ ആരാധ്യക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും. ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് പരസ്പരം പിന്തുണച്ച് താരങ്ങൾ രംഗത്തെത്താറുണ്ട്. സിനിമ താരം എന്നതിൽ ഉപരി മികച്ച കുടുംബനാഥൻ കൂടിയാണ് അഭിഷേക് ബച്ചൻ. വിവാഹ മോചനത്തിനെ കുറിച്ച് വാർത്ത പ്രചരിക്കുമ്പോഴും ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ് അഭിഷേക് ബച്ചൻ.

1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യയുടെ തുടക്കം. പിന്നീട് സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു, ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പീന്നീട് ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു ഐശ്വര്യ. ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി അന്തർദേശീയ ചലച്ചിത്രങ്ങളിലും ഐശ്വര്യ തിളങ്ങിനിന്നിരുന്നു.


Click it and Unblock the Notifications