ഐശ്വര്യ റായിയുടെ പേരില്‍ അമ്മായിയമ്മയ്ക്ക് കേള്‍ക്കേണ്ടി വന്ന വിമര്‍ശനം; മരുമകളെ പുകഴ്ത്തി ജയ അന്ന് കുടുങ്ങി
2007 ലായിരുന്നു ബച്ചന്‍ കുടുംബത്തിലേക്ക് ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി എത്തുന്നത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞ് താരകുടുംബത്തിലേക്ക് പ്രവേശിച്ച ഐശ്വര്യ അന്ന് മുതലിങ്ങോട്ട് നല്ലൊരു മരുമകളായി കഴിയുകയാണ്. പല വേദികളിലും ഐശ്വര്യ റായിയെ പോലൊരു മരുമകളെ കിട്ടിയതിന്റെ സന്തോഷം അമ്മായിയമ്മ ജയ ബച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. നല്ലൊരു ഭാര്യയും അമ്മയും മരുമകളുമൊക്കെയാണ് ഐശ്വര്യ എന്നാണ് ജയ പറഞ്ഞിട്ടുള്ളത്.
പല വേദികളിലും ഐശ്വര്യ റായി ജയയുടെ തോളില്‍ ചാരി കിടക്കുന്ന ചിത്രങ്ങളൊക്കെ പുറത്ത് വന്നിരുന്നു. നല്ലൊരു അമ്മയും മകളുമാണെന്ന് പല അവസരങ്ങളിലും ഇരുവരും തെളിയിച്ചു. അതേ സമയം സ്വന്തം സാരി പോലും അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഉടുക്കുക പോലും ഇവര്‍ ചെയ്യാറുണ്ടെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഒരിക്കല്‍ കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുക്കവേ ജയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മരുമകളെ കുറിച്ചുള്ള കരണിന്റെ ചോദ്യത്തിന് ഐശ്വര്യ വളരെ സ്‌നേഹമുള്ളവള്‍ ആണെന്നും താന്‍ അവളെ ഒത്തിരി സനേഹിക്കുന്നുണ്ടെന്നുമാണ് ജയ പറഞ്ഞത്. ഞങ്ങളെല്ലാവരും ഒരുമിച്ചിരിക്കുമ്പോള്‍ അവള്‍ തള്ളി കയറി വരുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. പുറകില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന അവളുടെ ആ ഗുണം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവള്‍ വളരെ നിശബ്ദയാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. സ്വയം ഓരോന്നും ഏറ്റെടുക്കും. മനോഹരമായ കാര്യം അവള്‍ കുടുംബവുമായി വല്ലാതെ ഇണങ്ങി ചേര്‍ന്നു എന്നതാണ്. ഞങ്ങളുടെ നല്ല സുഹൃത്തുക്കള്‍ ആരാണെന്ന് അവള്‍ക്ക് അറിയാം.

മരുമകള്‍ എപ്പോഴും പിന്നില്‍ നില്‍ക്കട്ടേ എന്ന തോന്നലുണ്ടാക്കുന്ന ജയ ബച്ചന്റെ ഈ മറുപടികള്‍ ഐശ്വര്യ റായിയുടെ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. പിന്നീട് ജയ പറഞ്ഞ ഓരോ കാര്യങ്ങളും വെച്ച് ആരാധകര്‍ ട്രോളാന്‍ തുടങ്ങി. വളരെ മോശം അമ്മായിയമ്മമാരെ ഇങ്ങനെ ചിന്തിക്കുകയുള്ളു എന്ന് തുടങ്ങി അനേകം കമന്റുകളായിരുന്നു ഇതിന് താഴെ വന്നത്. എന്നാല്‍ ഐശ്വര്യ റായിയെ പുകഴ്ത്തി പറഞ്ഞിട്ടുള്ള ജയയുടെ ഒരു പ്രസംഗവും വൈറലായിരുന്നു. 'ഇന്ന് ഞാന്‍ വീണ്ടും ഒരു അമ്മായിയമ്മ ആവാന്‍ പോവുകയാണ്. മഹത്തായ മൂല്യങ്ങളുള്ള ഒത്തിരി മാന്യതയും മനോഹരമായ പുഞ്ചിരിയും ഉള്ള ഒരു സുന്ദരിയായ പെണ്‍കുട്ടിയാണ് മരുമകള്‍. ഞങ്ങളുടെ കുടുംബത്തിലേക്ക് നിന്നെ സ്വാഗതം ചെയ്യുകയാണ്. ഐ ലവ് യു എന്നുമായിരുന്നു ജയ അന്ന് പറഞ്ഞത്.


Click it and Unblock the Notifications