'നിന്റെ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെടുന്നില്ല, മാന്യത കാണിക്കൂ'; പരസ്യമായി രൺബീറിനോട് ദേഷ്യപ്പെട്ട് കത്രീന!

ഒരു കാലത്ത് ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു രൺബീർ കപൂറും കത്രീന കൈഫും. ഏറെനാൾ പ്രണയിച്ച ശേഷമാണ് അപ്രതീക്ഷിതമായി ഇരുവരും വേർപിരിഞ്ഞത്. ഇരുവരുടേയും പേരിൽ ഫാൻസ് ക്ലബ്ബ് വരെ ഉണ്ടായിരുന്നു.

വേർപിരിഞ്ഞ ശേഷം രണ്ടുപേരും തങ്ങളോട് ചേരുന്ന ഇണയെ കണ്ടെത്തി ഇപ്പോൾ സന്തുഷ്ട ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. 2021ൽ ആയിരുന്നു ഏറെനാളായുള്ള പ്രണയത്തിന് ശേഷം കത്രീനയും വിക്കിയും വിവാഹിതരായത്.

രണ്ടുമാസം മുമ്പാണ് ആലിയയും രൺബീറും വിവാഹിതരായത്. ദീപികയുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ രൺബീർ കത്രീനയുമായി ഡേറ്റ് ചെയ്യുകയായിരുന്നു.

Ranbir Kapoor, Ranbir Kapoor news, Ranbir Kapoor Katrina Kaif, Katrina Kaif photos, Katrina Kaif films, രൺബീർ കപൂർ, രൺബീർ കപൂർ വാർത്തകൾ, രൺബീർ കപൂർ കത്രീന കൈഫ്, കത്രീന കൈഫ് ഫോട്ടോകൾ, കത്രീന കൈഫ് ചിത്രങ്ങൾ

അത് മനസിലാക്കിയാണ് ദീപിക രൺബീറുമായുള്ള പ്രണയം അവസാനിപ്പിച്ചത്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്നെ ഒരിക്കൽ പരസ്യമായി കത്രീന രൺബീറിനോട് ദേഷ്യപ്പെട്ടിരുന്നു. അതിന് പിന്നിൽ രൺബീറിന്റെ കളിയാക്കൽ സ്വഭാവമാണ്.

പ്രകാശ് ഝായ്ക്കും രൺബീർ കപൂറിനും ഒപ്പം കത്രീന തന്റെ അഭിമുഖത്തിനായി ഇരിക്കുകയായിരുന്നു. അതിനായി മൈക്ക് ശരിയാക്കിയ കത്രീനയോട് കളിയാക്കുന്ന തരത്തിലാണ് രൺബീർ സംസാരിച്ചത്. 'എന്തുകൊണ്ടാണ് നിങ്ങളുടെ മൈക്ക് താഴെ വീഴുന്നത്? ഇത് ശരിയാക്കാൻ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?' എന്നാണ് പരിഹാസത്തോടെ രൺബീർ ചോദിക്കുന്നത്.

രൺബീറിന്റെ കളിയാക്കൽ കേട്ടതും കത്രീനയുടെ മുഖം മാറി. 'നിന്റെ സംസാര രീതി എനിക്കിഷ്ടപ്പെടുന്നില്ല... നീ കുറച്ച് കൂടി മര്യാദ​യ്ക്കും ബഹുമാനത്തോടെയും പെരുമാറണം' കത്രീന രൺബീറിനോട് പറഞ്ഞു. രൺബീർ പക്ഷെ അത് ഗൗരവമായി എടുത്തില്ല.

പക്ഷെ കത്രീന തുടരെ തുടരെ ഇതേ കുറിച്ച് രൺബീറിനോട് സംസാരിച്ചുകൊണ്ടിരുന്നു. താരങ്ങളുടെ പരസ്യമായുള്ള വഴക്കിടലിന്റെ വീഡിയോ വീണ്ടും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

Ranbir Kapoor, Ranbir Kapoor news, Ranbir Kapoor Katrina Kaif, Katrina Kaif photos, Katrina Kaif films, രൺബീർ കപൂർ, രൺബീർ കപൂർ വാർത്തകൾ, രൺബീർ കപൂർ കത്രീന കൈഫ്, കത്രീന കൈഫ് ഫോട്ടോകൾ, കത്രീന കൈഫ് ചിത്രങ്ങൾ

വേർപിരിഞ്ഞ ശേഷം രൺബീർ കത്രീനയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ എന്ത് പറഞ്ഞാലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. ഞാൻ പിരിഞ്ഞുവെന്ന് പോലും ഞാൻ പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. എന്റെ വ്യക്തി ജീവിതം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.'

'കത്രീനയുമായുള്ള എന്റെ ബന്ധം എനിക്ക് ശരിക്കും പ്രിയപ്പെട്ടതാണ്. എന്റെ മാതാപിതാക്കൾക്ക് ശേഷം എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചതും പ്രചോദനം നൽകുന്നതുമായ വ്യക്തി അവളാണ്. അടിസ്ഥാനരഹിതമായ കിംവദന്തികൾ, റിപ്പോർട്ടുകൾ, ധാരണകൾ എന്നിവയിൽ വ്യക്തത നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X