സഞ്ജയ് ദത്ത് അല്ലാതെ മറ്റൊരു വേഷം ചെയ്യാൻ പറ്റില്ല; ആമിര്‍ ഖാന്‍ ആ സിനിമ ഉപേക്ഷിക്കാനുള്ള കാരണമിതാണ്
ബോളിവുഡിന്റെ പെര്‍ഫെക്ട്മാന്‍ ആയി അറിയപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍. സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ താരം സഞ്ജയ് ദത്തിന്റെ ബയോപികില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷത്തില്‍ സഞ്ജു എന്ന സിനിമയില്‍ അഭിനയിച്ചത്. എന്ത് കൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വെച്ചതെന്ന് 2018 ല്‍ പുറത്തിറങ്ങിയൊരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
'സഞ്ജയ് ദത്തിന്റെ അല്ലാതെ മറ്റൊരുടെയും വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ പിതാവ് ദത്ത് സാറിന്റെ വേഷം ഗംഭീരമാണ്. അച്ഛനുമായിട്ടുള്ള സഞ്ജുവിന്റെ ബന്ധത്തെ കുറിച്ച് വളരെയധികം കാര്യങ്ങളുണ്ട്. പക്ഷേ സഞ്ജുവിന്റെ റോള്‍ അവിശ്വസനീയമായ ഒന്നാണ്. ആ കഥാപാത്രം എന്റെ ഹൃദയത്തില്‍ തൊട്ടിട്ടുണ്ടെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു.

ആ സിനിമയില്‍ സഞ്ജയ് ദത്തിന്റേത് അല്ലാതെ മറ്റൊരു കഥാപാത്രവും എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. അതാണെങ്കില്‍ രണ്‍ബീര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അതുകൊണ്ട് മറ്റൊരു വേഷവും എനിക്ക് തരേണ്ട. രണ്‍ബീറിനെ അങ്ങനൊരു ലുക്കില്‍ കണ്ട് കൊണ്ട് സെറ്റിലേക്ക് വരാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. അതാണ് താനാ സിനിമയില്‍ ഇല്ലാതായി പോയതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
ഇതെന്ത് ലുക്കാണ്, ബോളിവുഡ് നടൻ രൺവീർ സിംഗിൻ്റെ പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ
Recommended Video
ദംഗലിന് ശേഷം വീണ്ടും പ്രായമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ആമിര്‍ ഖാന്‍ സുനില്‍ ദത്തിന്റെ വേഷം നിരസിക്കാന്‍ കാരണമെന്നാണ് സമാനമായൊരു അഭിമുഖത്തില്‍ രാജ്കുമാര്‍ ഹിരനി പറഞ്ഞു.


Click it and Unblock the Notifications