For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സൗത്തിന്ത്യൻ സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച ഐശ്വര്യ പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു മണിരത്നം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഇരുവറിലൂടെയാണ് ആഷ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലും സജീവമാവുകയായിരുന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ ബോളിവുഡിലെ മിന്നും താരമായി മാറാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  എന്നേയും മമ്മൂട്ടിയേയും ശത്രുക്കളായി ചിത്രീകരിക്കാനാണ് ഇഷ്ടം, കഥകള്‍ കേട്ട് ഞങ്ങൾ ഉച്ചത്തിൽ ചിരിക്കാറുണ്ട്

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ഐശ്വര്യ റായി വിവാഹിതതയാവുന്നത്. നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷുക്കുകയായിരുന്നു. ഇത് ആരാധകരെ ഏറെ സങ്കത്തിലാഴ്ത്തിയിരുന്നു. വിവാഹത്തിന് ശേഷം ഐശ്വര്യ നല്ല കുടുംബിനിയായി മാറുകയായിരുന്നു. മകൾ ആരാധ്യ ബച്ചൻ മുതിർന്നതിന് ശേഷമാണ് പിന്നീട് ഐശ്വര്യ സിനിമയിൽ എത്തിയത്.

  ദീപികയോട് പ്രസവത്തെ കുറിച്ച് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തി, സൽമാൻ ഖാൻ പരസ്യമായി അപമാനിച്ച നടിമാർ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹനിശ്ചയത്തെ കുറിച്ചുള്ള നടിയുടെ വാക്കുകളാണ്. ഈ അടുത്തയിടക്ക് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് വിവാഹനിശ്ചയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ''വിവാഹനിശ്ചയം നടന്നത് താൻ അറിഞ്ഞില്ല എന്നാണ്'' താര സുന്ദരി പറയുന്നത്. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ...

  അഭിഷേക് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്തിന്റെ തൊട്ട് പിന്നാലെ തന്നെ തങ്ങളുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. തങ്ങൾ സൗത്തിന്ത്യയിൽ നിന്ന് വന്നവരായത് കൊണ്ട് തന്നെ 'റോക്ക' എന്ന ചടങ്ങിനെ കുറിച്ച് ഞങ്ങൾക്ക് അറയില്ലായിരുന്നു. പിന്നീടാണ് വിവാഹനിശ്ചയം കഴിഞ്ഞതെന്ന് മനസ്സിലാക്കിയതെന്നും താരം കൂട്ടിച്ചേർത്തു. അഭിഷേകായിരുന്നു എല്ലാവരും കൂടി വീട്ടിലേയ്ക്ക് വരുന്ന കാര്യം തന്നെ വിളിച്ച പറഞ്ഞത്. ആ സമയത്ത് അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. അദ്ദേഹം മറ്റൊരു ആവശ്യത്തിനായ പുറത്ത് പോയിരിക്കുകയായിരുന്നു.

  അഭിഷേകും കുടുംബാംഗങ്ങളുമെത്തി ചടങ്ങ് നടത്തിയിട്ടും ഞങ്ങൾക്ക് ഇത് മനസിലായില്ല. പിന്നീട് അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയിലേയ്ക്ക ഞങ്ങളെ ക്ഷണിക്കുകയായിരുന്നു. അപ്പോഴാണ്കാര്യങ്ങൾ മനസ്സിലായത്. അവിടെ വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. തങ്ങളെ കാണാനും അന്ന് ആളുകൾ അവിടെ എത്തിയിരുന്നതായി വിവാഹാനിശ്ചയദിനത്തെ കുറിച്ച് ഓർമിച്ചു കൊണ്ട് ഐശ്വര്യ റായി പറഞ്ഞു.

  2007 ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. ഐശ്വര്യ സിനിമയിൽ സജീവമായി നിൽക്കുന്ന സമയമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയത്തിന് അവധി നൽകുകയായിരുന്നു. 2011 ൽ ആണ് ഇവർക്ക് ആരാധ്യ എന്ന മകൾ ജനിക്കുന്നത്. മകൾ ജനിച്ചതോടെ ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു താരസുന്ദരിയുടെ ജീവിതം. ഇത് വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. മകൾക്കൊപ്പമായിരുന്നു ഐശ്വര്യ ഫാഷൻ ഷോകളിലും മറ്റും എത്തിയിരുന്നത്. ബോളിവുഡിലെ സൂപ്പർ മദർ എന്നാണ് നടിയെ അറിയപ്പെടുന്നത്. ഐശ്വര്യയ്ക്ക് മകളോടുള്ള കരുതലും സ്നേഹവും ബോളിവുഡിൽ ചർച്ചാ വിഷയമാണ്. മകളോടുള്ള കരുതലിന കുറിച്ച് ഭത്യമാതാവ് ജയ ബച്ചൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ആഷ് സിനിമയിൽ സജീവമാവാത്തതിന്റെ കരാണം അഭിഷേക് ബച്ചനും വെളിപ്പെടുത്തിയിരുന്നു.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  മകൾ വളർന്നതിന് ശേഷം ആഷ് വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷംവീണ്ടും തെന്നിന്ത്യയിൽ മടങ്ങി എത്തിയിരിക്കുകയാണ് നടി . ഗുരുവായ മണിരത്നത്തിന്റെ ചിത്രത്തിലൂടെയാണ് വർഷങ്ങൾക്ക് ശേഷമുളള തിരിച്ച് വരവ്. തെന്നിന്ത്യയിലെ വൻ താരനിര അണിനിരക്കുന്ന 'പൊന്നിയിൻ സെൽവനിൽ' ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെന്നിന്ത്യയിലെ വൻനിരയാണ ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ ഫസ്ററ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു

  Read more about: aishwarya rai abhishek bachchan
  English summary
  Throwback Thursday: When Aishwarya Rai Opens Up Her Sudden Engagement With Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X