For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയെ ഷാരുഖിന്റെ അഞ്ച് സിനിമകളില്‍ നിന്നും പുറത്താക്കിയതോ? അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് താരം

  |

  ഐശ്വര്യ റായിയെ കുറിച്ചുള്ള നിരവധി വിശേഷങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഐശ്വര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുത്ത അഭിമുഖത്തിലെ കാര്യങ്ങള്‍ വരെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സിമി ഗരേവാളിനൊപ്പം നടത്തിയ കൂടി കാഴ്ചയിലാണ് ഷാരുഖ് ഖാനൊപ്പമുള്ള സിനിമകളെ കുറിച്ച് ഐശ്വര്യ റായി പറഞ്ഞത്.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  ഷാരുഖ് ഖാനും ഐശ്വര്യയും തമ്മില്‍ സിനിമയില്‍ കാണുന്ന കെമിസ്ട്രിയെ കുറിച്ചാണ് അഭിമുഖത്തിനിടെ സിമി ചോദിച്ചത്. ഇത്രയും ജോഡി പൊരുത്തം ഉണ്ടായിരുന്നിട്ടും വീര്‍ സറാ ഉള്‍പ്പെടെയുള്ള അഞ്ചോളം ഷാരൂഖിന്റെ ചിത്രങ്ങളില്‍ നിന്നും ഐശ്വര്യയെ ഒഴിവാക്കിയിരുന്നു. അതെന്താണെന്ന് കൂടി സിമി ചോദിച്ചു.

  srk-aish

  'ഞാന്‍ അതിനൊക്കെ എന്ത് മറുപടിയാണ് പറയുക എന്നാണ് ഐശ്വര്യ തിരിച്ച് ചോദിച്ചത്. അക്കാലത്ത് ഞങ്ങള്‍ ഒരുമിച്ചെത്തുന്ന നിരവധി സിനിമകളെ കുറിച്ച് സംസാരം ഉണ്ടായിരുന്നു. പിന്നീട് ഒരു കാരണവും ഇല്ലാതെ തന്നെയാണ് ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമകള്‍ വരാതെ പോയതെന്നും അതിന്റെ കാരണം എന്താണെന്ന് പിന്നീട് ഒരിക്കലും എനിക്കതിന്റെ ഉത്തരം കിട്ടിയിരുന്നില്ല. ഇതേ കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മുന്‍പൊരു അഭിമുഖത്തില്‍ ഷാരുഖ് ഖാന്‍ ദുഃഖം പങ്കുവെച്ചിരുന്നതായി സിമി സൂചിപ്പിച്ചിരുന്നു.

  കേട്ടത് സത്യമാണ്, പ്രതിശ്രുത വധുവിൻ്റെ പേര് വെളിപ്പെടുത്തി ബാല; യഥാർഥ സ്‌നേഹം ഇവിടെ തുടങ്ങുന്നുവെന്ന് താരം

  അന്ന് അവളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടാത്തത് കൊണ്ടാണ് ഇതേ കുറിച്ച് ചോദിക്കാത്തതെന്നാണ് ഷാരുഖ് സൂചിപ്പിച്ചത്. അതിനൊന്നും എനിക്ക് ഉത്തരമൊന്നുമില്ല. സിനിമ ചെയ്യുന്നില്ലെന്നത് എന്റെ തീരുമാനം ആയിരുന്നില്ലെന്നാണ് താരം പറയുന്നത്. 2003 ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഐശ്വര്യയുമായുള്ള സിനിമകള്‍ മാറി പോയതിനെ കുറിച്ച് ഷാരുഖ് വെളിപ്പെടുത്തിയത്.

  ഭാര്യമാരും ഭര്‍ത്താക്കന്മാരും ഒരേ നിറമുള്ള വസ്ത്രങ്ങളിൽ; സാന്ത്വനത്തിൽ സന്തോഷ ദിനം വന്നെത്തുന്നു

  ഒരാളെ വെച്ച് ഒരു സംഭവം പ്ലാന്‍ ചെയ്തതിന് ശേഷം അവരുടെ ഭാഗത്ത് ഒരു തെറ്റ് ഇല്ലാതെ അതില്‍ നിന്ന് മാറ്റുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. ഐശ്വര്യ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ എല്ലാം എന്റെ തെറ്റാണെന്ന് തോന്നുന്നത്. പക്ഷേ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ ഐശ്വര്യയോട് മാപ്പ് ചോദിച്ചുവെന്നാണ് ഷാരൂഖ് സൂചിപ്പിച്ചത്.

  റേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലും

  എന്നാല്‍ ഈ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാന്‍ ഷാരൂഖ് തനിക്ക് അവസരം തന്നിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്. ദേവദാസ്, മൊഹബത്തീന്‍, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഐശ്വര്യയും ഷാരൂഖും അഭിനയിച്ചിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

  ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെ ആയിരിക്കണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ

  അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമാഭിനയത്തിൽ നിന്നും പിന്മാറി നിൽക്കുകയായിരുന്നു ഐശ്വര്യ റായി. കഴിഞ്ഞ വർഷം ഐശ്വര്യയ്ക്ക് കുടുംബസമേതം കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ വരെ പ്രവേശിപ്പിച്ചിരുന്നു. ശേഷം പൊതുപരിപാടികളിൽ നിന്നും നടി മാറി നിൽക്കുകയാണ്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  യാത്രകളില്‍ മൂത്ത മകള്‍ അമ്മു എന്ന ആഹാനയാണ് ഒന്നാന്തരം ഒരു തീറ്റി പ്രാന്തി; യാത്രാനുഭവം പറഞ്ഞ് കൃഷ്ണ കുമാര്‍

  English summary
  Throwback Thursday: When Aishwarya Rai Opens Up Shah Rukh Khan Removed Her From Five Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X