'എന്റെ തൊലിയുടെ നിറത്തെ കളിയാക്കി അക്ഷയ് കുമാർ പറഞ്ഞവാക്കുകൾ ഒരുപാടുനാൾ എന്നെ പിന്തുടർന്നു'; ശാന്തിപ്രിയ

1991ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിൽ അക്ഷയ് കുമാറിനൊപ്പം അരങ്ങേറ്റം കുറിച്ച ബോളിവുഡ് നടി ശാന്തിപ്രിയ ഒരിക്കൽ തന്റെ ഇരുണ്ട ചർമ്മത്തെ അക്ഷയ്കുമാർ പരിഹസിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഒരിക്കൽ വെറുമൊരു ചിരിക്ക് വേണ്ടി മാത്രം അക്ഷയ്കുമാർ തന്റെ നിറത്തെ കളിയാക്കിയപ്പോൾ ആ വിഷമം ഒരുപാട് കാലം തന്നോടൊപ്പം സഞ്ചരിച്ചുവെന്നാണ് ശാന്തിപ്രിയ പറയുന്നത്. തന്നെ അപമാനിക്കാനോ വിഷമിപ്പിക്കാനോ വേണ്ടിയല്ല അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയാമായിരുന്നുവെന്നും ശാന്തിപ്രിയ പറയുന്നു.

Akshay Kumar, Akshay Kumar Shanthipriya, Shanthipriya films, Shanthipriya news, Shanthipriya family, അക്ഷയ് കുമാർ, അക്ഷയ് കുമാർ ശാന്തി പ്രിയ, ശാന്തി പ്രിയ ചിത്രങ്ങൾ, ശാന്തിപ്രിയ വാർത്തകൾ, ശാന്തിപ്രിയ കുടുംബം

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ശാന്തിപ്രിയ നടി ഭാനുപ്രിയയുടെ അനുജത്തിയാണ്. സിനിമകൾക്ക് പുറമെ സീരിസുകളിലും ശാന്തിപ്രിയ അഭിനയിച്ചിട്ടുണ്ട്. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ കളിയാക്കൽ കേൾക്കേണ്ടി വന്നതിനെ കുറിച്ച് ശാന്തിപ്രിയ തുറന്ന് പറഞ്ഞത്. ഇക്കെ പെ ഇക്ക സിനിമയുടെ സെറ്റിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ചാണ് ശാന്തിപ്രിയ പറയുന്നത്. അക്ഷയ് കുമാർ നിറത്തെ കളിയാക്കിയുള്ള കമന്റുകൾ പറഞ്ഞപ്പോൾ ദേഷ്യവും നാണക്കേടും തോന്നിയെന്നും അതിന്റെ പേരിൽ‌ നിർത്താതെ കരഞ്ഞിരുന്നുവെന്നും ശാന്തിപ്രിയ പറയുന്നു.

'ഇക്കെ പേ ഇക്ക എന്ന സിനിമയിലെ എന്റെ വേഷം ഒരു മോഡേൺ പെൺകുട്ടിയുടെതായിരുന്നു. തിരക്കഥ ഞാൻ മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാൻ ചർമ്മത്തിന്റെ നിറമുള്ള സ്റ്റോക്കിംഗുകൾ ധരിക്കാറുണ്ടായിരുന്നു. ഷൂട്ടിംഗിനിടെ ചെറിയ വസ്ത്രങ്ങൾ ധരിച്ചപ്പോൾ എന്റെ കാൽമുട്ടുകൾ പതിവിലും ഇരുണ്ടതായി കാണുന്നുവെന്ന് അക്ഷയ് തമാശയായി പറഞ്ഞു. ‌അദ്ദേഹം ആ കമന്റ് പാസാക്കിയപ്പോൾ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും കൂട്ടമായി ചിരിച്ചു. തമാശയാണെങ്കിലും എനിക്ക് അത് അസ്വസ്ഥതയുണ്ടാക്കി. തമാശയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു.'

Akshay Kumar, Akshay Kumar Shanthipriya, Shanthipriya films, Shanthipriya news, Shanthipriya family, അക്ഷയ് കുമാർ, അക്ഷയ് കുമാർ ശാന്തി പ്രിയ, ശാന്തി പ്രിയ ചിത്രങ്ങൾ, ശാന്തിപ്രിയ വാർത്തകൾ, ശാന്തിപ്രിയ കുടുംബം

'സംഭവം എന്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു. ഞാൻ അതിനെച്ചൊല്ലി ഒരുപാട് കരഞ്ഞു. പക്ഷേ ഒരിക്കലും എന്റെ മുഖത്ത് ഫെയർനസ് ക്രീമൊന്നും ഞാൻ പുരട്ടിയില്ല. അക്ഷയ് എന്റെ നല്ല സുഹൃത്താണ്. ഞാനിവിടെ പരാതിപ്പെടുന്നില്ല. എന്നാൽ ഒരാളുടെ നിറത്തെക്കുറിച്ചുള്ള ഒരു തമാശ അവനെ അല്ലെങ്കിൽ അവളെ എങ്ങനെ വേദനിപ്പിക്കുമെന്ന് ആളുകൾ മനസിലാക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അതുകൊണ്ടാണ് തുറന്ന് പറഞ്ഞത്' ശാന്തിപ്രിയ പറഞ്ഞു.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X