For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രൊപ്പോസ് ചെയ്തപ്പോള്‍ ഇനി ആ കാര്യം മിണ്ടരുതെന്ന് താക്കീത് ചെയ്ത് ശ്രീദേവി; ബോണിയുമായുള്ള പ്രണയകഥ ഇങ്ങനെ

  |

  ബോളിവുഡ് നടി ശ്രീദേവി കപൂറിന്റെ ജീവിതവും മരണവുമെല്ലാം ഒരു സിനിമാക്കഥ പോലെയാണ്. 2018 ലാണ് അപ്രതീക്ഷിതമായി നടിയുടെ മരണ വാര്‍ത്ത പുറംലോകം അറിയുന്നത്. അന്ന് മുതലിങ്ങോട്ട് ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളും മറ്റ് വിശേഷങ്ങളുമൊക്കെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഇരുവരുടെയും പ്രണയകഥ വൈറലാവുകയാണ്.

  മേഡം എന്ന് എന്നെ വിളിക്കണ്ട, നിങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത് പോലെ മതിയെന്ന് ബിഗ് ബോസ് താരം ഡിംപല്‍ ഭാല്‍

  ഏറെ കാലമായി താന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു. എന്നാല്‍ അതൊരു വണ്‍ സൈഡ് പ്രണയം മാത്രമായി അവശേഷിച്ചു. ഒരിക്കല്‍ ബോണി കപൂറിന്റെയും സുഹൃത്തുക്കളുടെയും ഒപ്പം ഡിന്നര്‍ കഴിക്കാന്‍ വേണ്ടി ശ്രീദേവിയ്ക്കും അവളുടെ അമ്മയ്ക്കം ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ശ്രീദേവി ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കാന്‍ പോയത്. തനിക്ക് ലഭിച്ച ആ സമയം പാഴാക്കാതെ ബോണി കപൂര്‍ ശ്രീദേവിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ശ്രീദേവിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍ വേണ്ടി ഇറങ്ങിയ യാത്രയില്‍ നിന്നുമാണ് ആ പ്രണയത്തിന് തുടക്കം കുറിക്കുന്നത്.

   sridevi-boney-kapoor

  പെട്ടെന്നുള്ള പ്രൊപ്പോസല്‍ കേട്ടതോടെ ശ്രീദേവിയ്ക്ക് ദേഷ്യം വന്നു. മാത്രമല്ല ഈ രീതിയില്‍ തന്നോട് ഇനി സംസാരിച്ച് പോകരുതെന്ന താക്കീതും നടി നല്‍കി. അത് മാത്രമല്ല ശേഷം എട്ട് മാസത്തോളം ബോണി കപൂറിനോട് ശ്രീദേവി സംസാരിച്ചിട്ടില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോണിയ്ക്ക് തന്നോടുള്ളത് ആത്മാര്‍ഥമായ പ്രണയമാണെന്ന് തിരിച്ചറിഞ്ഞതോട് കൂടി ശ്രീദേവി സമ്മതിക്കുകയായിരുന്നു. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കുകയും അവസാന ശ്വാസം വരെ ഒരുമിച്ച് ജീവിക്കുകയും ചെയ്തു.

  ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്തിനും ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീദേവി കപൂര്‍. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടി പിന്നീട് നായികയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് മക്കളും ആയതോട് കൂടി കുറച്ച് കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നു. പിന്നീട് വമ്പന്‍ തിരിച്ച് വരവ് നടത്തുകയായിരുന്നു. സിനിമയില്‍ വീണ്ടും സജീവമാവുന്നതിനിടയിലാണ് 2018 മരണം വില്ലന്റെ വേഷത്തിലെത്തുന്നത്.

  ജയഭാരതിയും സത്താറും വിവാഹമോചിതര്‍ ആയിരുന്നില്ല; പിണക്കം തുടങ്ങിയത് ചെറിയ ഈഗോ പ്രശ്‌നങ്ങളിലൂടെയായിരുന്നു

  കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ബോണി കപൂറും ശ്രീദേവിയും ഇളയമകള്‍ ഖുഷിയും ദുബായിലേക്ക് പോവുന്നത്. ഒന്നിലധികം ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹത്തില്‍ മറ്റ് കുടുംബാംഗങ്ങളെല്ലാമുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും ബാത്ത്‌റൂമിലേക്ക് പോയ ശ്രീദേവിയെ ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

  സ്വയം മാറ്റണമെന്ന് ആഗ്രഹിക്കുന്നത് ഈ കാര്യം മാത്രമാണ്; ചേട്ടനും കസിന്‍സും വരെ പറയുന്നതിനെ കുറിച്ച് നടി അനുശ്രീ

  2018 ഫെബ്രുവരി 24 ന് രാത്രിയിലാണ് ദുബായിലെ ഹോട്ടലില്‍ വെച്ച് നടി അന്തരിച്ചത്. തുടക്കത്തില്‍ നടിയുടെ മരണവുമായി ബന്ധപ്പെട്ട് ചില ദൂരുഹതകള്‍ ഉയര്‍ന്ന് വന്നിരുന്നു. അതിലൊരു സത്യവുമില്ലെന്ന് തെളിഞ്ഞതോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകവും സിനിമയുമൊക്കെ ഇറങ്ങുന്നതായി മുന്‍പ് പല കഥകളും പ്രചരിച്ചിരുന്നു.

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെ; ആഴ്ചകളായി സ്ഥാനം വിട്ട് കൊടുക്കാതെ സീരിയലുകളുടെ മത്സരം

  ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നിൽ ഒരു കാരണമുണ്ട് | filmibeat Malayalam

  ഓഗസ്റ്റ് പതിമൂന്നിനാണ് ശ്രീദേവിയുടെ ജന്മദിനം. ജീവിച്ചിരുന്നെങ്കില്‍ നടിയുടെ അമ്പത്തിയെട്ടാം ജന്മദിനം ആവുമായിരുന്നിത്. പ്രിയതമയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള എഴുത്തുമായി ബോണി കപൂറും അമ്മയെ കുറിച്ച് പറഞ്ഞ് മക്കളായ ജാന്‍വി കപൂറും ഖൂഷിയും എത്താറുണ്ട്.

  English summary
  Throwback Thursday: When Boney Kapoor's Proposal Angered Sridevi's Mom And How Sridevi Reacted To It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X