സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

ജോണ്‍ എബ്രഹാമും ബിപാഷ ബസുവും നായിക നായകന്മാരായിട്ടെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിസം. ഇറോട്ടിക് ത്രില്ലറായി ഒരുക്കിയ സിനിമ വലിയ വാര്‍ത്തകള്‍ക്ക് കാരണമായി മാറിയിരുന്നു. ജോണിന്റെയും ബിപാഷയുടെയും കരിയര്‍ മാറ്റി മറിച്ച സിനിമ എന്ന് കൂടി ഇതിനെ വിശേഷിപ്പിക്കാം. ബോളിവുഡിലെ സെക്‌സി നടിയായി ബിപാഷ അറിയപ്പെട്ട് തുടങ്ങിയതും ജിസത്തിലെ പ്രകടനത്തിലൂടെയാണ്.

ചിത്രത്തില്‍ ജോണും ബിപാഷയും തമ്മില്‍ നിരവധി ഇന്റിമേറ്റ് സീനുകള്‍ ചെയ്തിട്ടുണ്ട്. അത് സീനുകള്‍ ചെയ്യുമ്പോള്‍ ബിപാഷയുടെ കംഫര്‍ട്ട് ഉറപ്പ് വരുത്താന്‍ നിര്‍മാതാവ് പൂജ ഭട്ട് ശ്രമിച്ചിരുന്നു. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ ചെയ്യുന്നതിന് തന്റെ സമ്മതം അവര്‍ വാങ്ങിയില്ലെന്ന് ജോണ്‍ ആരോപിച്ചിട്ടുണ്ട്. ഇതിനെ പറ്റി പൂജ ഭട്ട് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്.

സെക്സ് സീനുകൾ ചെയ്യുന്നതിന് ബിപാഷയ്ക്ക് നിർദ്ദേശം നൽകിയെന്ന് പൂജ

നടി ബിപാഷ ബസുവിനൊപ്പം ഞാനൊരു സിനിമ ചെയ്തു. സുന്ദരനായ ജോണ്‍ ഏബ്രഹാമിനെ ഞാനതില്‍ പരിചയപ്പെടുത്തുകയും ചെയ്തു. സിനിമയിലെ പ്രണയരംഗങ്ങളും മറ്റും സംവിധാനം ചെയ്തത് ഞാനായിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് പോയി. 'നിങ്ങള്‍ ഇതൊക്കെയാണ് ചെയ്യേണ്ടത്. ഇനി കംഫര്‍ട്ട് അല്ലെങ്കില്‍ അത് ചെയ്യേണ്ട' എന്നൊക്കെ ഞാന്‍ ബിപാഷയോട് പറഞ്ഞ് കൊടുത്ത് കൊണ്ടിരുന്നു.

പുരുഷന്മാർക്ക് ഇതിൽ പ്രശ്നമില്ലെന്ന് കരുതരുതെന്ന് പഠിച്ചു

ഇതിനിടയിലാണ് ജോണ്‍ എന്നോട് സംസാരിച്ചത്. 'ഈ സീനുകള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണോ എന്നും എനിക്ക് കുഴപ്പങ്ങളുണ്ടോന്ന് ആരെങ്കിലും ചോദിച്ചോ?' എന്നാണ് ജോണ്‍ എന്നോട് ചോദിച്ചത്. നടന്റെ ചോദ്യം കേട്ടതോടെ ഒരു ബക്കറ്റ് തണുത്ത വെള്ളം എന്റെ ശരീരത്തേക്ക് എറിഞ്ഞത് പോലെ തോന്നി.

ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമേ ബുദ്ധിമുട്ട് തോന്നുകയുള്ളു എന്ന് നമ്മള്‍ ചിന്തിക്കുന്നത് ശരിക്കും മോശമാണ്. പുരുഷന്മാര്‍ പാവങ്ങളാണ്.. എന്നും കുഷ കാപിലയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ പൂജ ഭട്ട് പറയുന്നു.

എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ

എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ. കാരണം അവരില്‍ നിന്നും എനിക്ക് എന്തെങ്കിലുമൊക്കെ ലഭിച്ചിട്ടുണ്ടാവും. മാത്രമല്ല എന്റെ ഹൃദയം ചവിട്ടി മെതിച്ച് പോയ ആളുകള്‍ക്ക് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നും പൂജ പറഞ്ഞിരുന്നു. അമിത് സക്‌സേന സംവിധാനം ചെയ്ത് പൂജ ഭട്ട് നിര്‍മ്മിച്ച ജിസം 2003 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മഹേഷ് ഭട്ടിന്റെ കഥയില്‍ ഒരുങ്ങിയ ചിത്രം പ്രണയവും ലൈംഗികതയുമൊക്കെ തുറന്ന് കാട്ടിയ ചിത്രമാണ്.

Recommended Video

Dilsha Prasannan Speech | കേരള ജനതയോട് നന്ദി പറഞ്ഞ് ദിൽഷ, വീഡിയോ കാണാം | *BiggBoss
സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച കാലത്ത്  ബിപാഷയും ജോണും പ്രണയത്തിലായി

ബിപാഷ ബസു നേരത്തെ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ജിസം നല്‍കിയ പ്രശസ്തിയാണ് നടിയെ ശ്രദ്ധേയമാക്കിയത്. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച കാലത്ത് ബിപാഷയും ജോണും പ്രണയത്തിലായതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഇരുവരും ആ ബന്ധം അവസാനിപ്പിച്ചു.

Read more about: john abraham pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X