twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചിത്രത്തില്‍ ഗോവിന്ദയുടെ നായികാവേഷം നിരസിച്ച് മാധുരി ദീക്ഷിത്; കാരണം ഇതായിരുന്നു

    |

    ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയമികവിലൂടെയും നൃത്തച്ചുവടുകളിലൂടെയും സിനിമാസ്വാദകരുടെ കണ്ണും കരളും കവര്‍ന്ന നടിയാണ് മാധുരി. ഒട്ടനേകം പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ മാധുരിയെത്തേടിയെത്തി. ഒടുവില്‍ പത്മശ്രീ പുരസ്‌കാരവും മാധുരിക്ക് ലഭിച്ചു.

    എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവജനങ്ങളുടെ ഹൃദയഭാജനമായിരുന്നു മാധുരി. ഇക്കാലയളവില്‍ പുറത്തിറങ്ങിയ ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അനില്‍ കപൂര്‍, സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാധുരി മികച്ച വേഷങ്ങള്‍ ചെയ്തു.

    govinda

    എന്നാല്‍ ഒരിക്കല്‍ നടന്‍ ഗോവിന്ദയോടൊപ്പം നായികയായി അഭിനയിക്കാന്‍ ലഭിച്ച അവസരം മാധുരി നിരസിച്ചു. 1986-ല്‍ പുറത്തിറങ്ങിയ സദാ സുഹാഗന്‍ എന്ന ചിത്രത്തിലെ വേഷത്തിനോടായിരുന്നു മാധുരി നോ പറഞ്ഞത്. ആ സമയം നടിയുടെ അടുത്തടുത്ത ഏഴോളം ചിത്രങ്ങള്‍ പരാജയമായിരുന്നുവെങ്കിലും മാധുരിയുടെ താരമൂല്യത്തെ അത് ബാധിച്ചിരുന്നില്ല. അതിനാലാകണം ഗോവിന്ദയുടെ ചിത്രത്തില്‍ അവസരം തേടിയെത്തിയത്.

    എന്നാല്‍ പരാജയപ്പെട്ടൊരു നടനായി മുദ്ര കുത്തപ്പെട്ട ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മാധുരി വെട്ടിത്തുറന്ന് തന്നെ പറഞ്ഞു. ഇതേത്തുടര്‍ന്ന് മാധുരിയോട് ഗോവിന്ദ ദേഷ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നിരുന്നാലും കുറേ നാളുകള്‍ ഗോവിന്ദയുടെ ചിത്രങ്ങളില്‍ മാധുരിയ്ക്ക് ക്ഷണമേ ഇല്ലായിരുന്നു.

    അതേസമയം ഈ വിഷയത്തെക്കുറിച്ച് മറ്റൊരിക്കല്‍ ഒരു മാധ്യമത്തോട് മാധുരി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഗോവിന്ദയുടെ കരിയറിലെ പരാജയം കൊണ്ടല്ല, തനിക്ക് ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്തതിനാലാണ് ആ ക്ഷണം അന്ന് നിരസിച്ചതെന്നായിരുന്നു മാധുരിയുടെ വാക്കുകള്‍. 'ഈ ചോദ്യത്തെക്കുറിച്ച് ഞാന്‍ മറുപടി പറഞ്ഞ് മടുത്തു. എങ്കിലും വീണ്ടുമിത് ആവര്‍ത്തിച്ച് പറയാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്.

    ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അതേസമയം ബോണി കപൂറിനെപ്പോലെയുള്ള പ്രമുഖ നിര്‍മ്മാതാക്കള്‍ എന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് പരിഗണിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് ഞാന്‍ നിര്‍മ്മാതാവിനോട് നേരിട്ട് തന്നെ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എനിക്ക് ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് സൂചിപ്പിച്ച അദ്ദേഹത്തോട് എന്റെ കരിയര്‍ കൂടി നോക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് പറഞ്ഞിരുന്നു.

    madhuri

    അതല്ലാതെ ഗോവിന്ദയോട് എതിര്‍പ്പുണ്ടായിട്ടല്ല സിനിമ ഉപേക്ഷിച്ചത്. ഗോവിന്ദയോടൊപ്പം അഭിനയിക്കുന്നതില്‍ മടിയോ നാണമോ ഞാന്‍ വിചാരിക്കേണ്ടതില്ല. പക്ഷെ, അതിനു ശേഷം ഗോവിന്ദയോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ കാരണം ഇന്നും വ്യക്തമല്ല. പക്ഷെ, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ട്. ചിലപ്പോള്‍ ഭാവിയില്‍ അത് നടക്കുമായിരിക്കും.' മാധുരി ദീക്ഷിത് തന്റെ പ്രത്യാശ പ്രകടിപ്പിക്കുന്നു.

    മാധുരിയോടൊപ്പം ഇനി അഭിനയിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഗോവിന്ദ അല്പകാലത്തിനു ശേഷം പാപ് കാ അന്ത്, മഹാസംഗ്രം, ഇസാത്ദാര്‍, ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടിയുമൊത്ത് ഒന്നിച്ചഭിനയിച്ചതും മറ്റൊരു ചരിത്രമാണ്.

    Read more about: madhuri dixit govinda
    English summary
    Throwback Thursday: When Madhuri Dixit Opens Up Why She Refused To Act Opposite Govinda in 80's
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X