Just In
- 1 hr ago
സീരിയലുകളില്‍ നിന്നും പിന്മാറിയവരും ബിഗ് ബോസിലേക്ക്? ജൂഹി റുസ്തഗി മുതല്‍ ഐശ്വര്യ വരെയുള്ളവരെ കുറിച്ച് ആരാധകര്‍
- 1 hr ago
മമ്മൂട്ടി എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്, മെഗാസ്റ്റാറിനെ കുറിച്ച് തുറന്നെഴുതി സംവിധായകൻ
- 2 hrs ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 13 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
Don't Miss!
- News
3 കോടി മുന്നണി പോരാളികളുടെ വാക്സിനേഷന് ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും
- Lifestyle
മുടി പ്രശ്നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്ക് സഹായിക്കും
- Sports
IND vs AUS: എന്തിനായിരുന്നു രോഹിത് ഈ 'കടുംകൈ'? ഒഴിഞ്ഞുമാറാനാവില്ല- തുറന്നടിച്ച് ഗവാസ്കര്‍
- Automobiles
ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ
- Finance
ലണ്ടനെ പിന്നിലാക്കി ബംഗളൂരൂ; ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ്, ആറാം സ്ഥാനം മുംബൈയ്ക്ക്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സെയ്ഫ് തന്റേതാണ്, ഷാരൂഖ് ഖാനിൽ നിന്നും സൽമാനിൽ നിന്നും ഇതാണ് തനിക്ക് വേണ്ടത്, വെളിപ്പെടുത്തി കരീന
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് കരീന കപൂർ. തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമല്ലെങ്കിൽ പോലും താരത്തിന് കൈനിറയെ ആരാധകരാണുള്ളത്. ബോളിവുഡിലെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തെന്നിന്ത്യയിൽ നിന്നും കരീനയുടെ ചിത്രങ്ങൾ ലഭിക്കുന്നത്. സിനിമകൾ പോലെ തന്നെ നടിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. പലതുംവലിയ ചർച്ചകൾക്ക് വരെ കാരണമാകാറുണ്ട്.
ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കരീന കപൂറിന്റെ പഴയ അഭിമുഖമാണ്. ബോളിവുഡിലെ താരറാണിയായി വാഴുന്ന കരീനയ്ക്ക് സഹപ്രവർത്തകരിൽ നിന്ന് ചിലത് വേണമെന്നാണ് പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ രസകരമായ വാക്കുകൾ വൈറലായിട്ടുണ്ട്.

കരീനയുട അടുത്ത സുഹൃത്തുാണ് ഷാരൂഖ് ഖാൻ നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ച് തിളങ്ങിയിട്ടുമുണ്ട്. ഷാരൂഖ് ഖാന്റെ ലണ്ടനിലെ വസതിയാണ് കരീനയ്ക്ക് വേണ്ടത്. എസ്ആർകെയുടെ പേര് പറഞ്ഞയുടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു നടന്റെ ലണ്ടിനിലെ വസതിയെ കുറിച്ച് നടി പറഞ്ഞത. സൽമാൻ ഖാന്റെ ആരാധകരെയാണ് കരീനയ്ക്ക് ആവശ്യം.

മറ്റുള്ള നടിമാരിൽ നിന്ന് ആഗ്രഹിക്കുന്നതിനെ കുറിച്ചും കരീനയോട് ചോദിച്ചിരുന്നു. നടി ദീപിക പദുകോണിന്റെ പുഞ്ചിരി വേണമെന്നാണ് കരീന പറയുന്നത്. പ്രിയങ്ക ചോപ്രയുടെ ശബ്ദവും ആലിയ ഭട്ടിന്റെ കഴിവും വേണമെന്ന് കരീന അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ മാധ്യമങ്ങളുടെ എല്ലാ ക്യാമറയും തനിക്ക് വേണമെന്നും നടി കൂട്ടിച്ചേർത്തു.

കരീനയുടെ നായകന്മാരായ ഷാരൂഖ് ഖാൻ, സൽമാൻഖാൻ എന്നിവരെ കുറിച്ച് ചോദിക്കുന്നതിനോടൊപ്പം ഭർത്താവ് സെയ്ഫിൽ നിന്ന് എന്താണ് ഇനി വേണ്ടതെന്നും അഭിമുഖത്തിൽ ചോദിച്ചിരുന്നു. രസകരമായ മറുപടിയാണ് നടി ഈ ചോദ്യത്തിന് നൽകിയത്. സെയ്ഫ് തന്റേതായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം വളരെ ബുദ്ധിമാനും സ്പഷ്ടമായി സംസാരിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ ഈ കഴിവ് പ്രശംസനീയമാണെന്നും കരീന അഭിമുഖത്തിൽ പറയുന്നു. കൂടാതെ കരൺ ജോഹറിന്റെ വസ്ത്രത്തെ കുറിച്ചും നടി പറയുന്നുണ്ട്. ബോളിവുഡിൽ മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്ന വ്യക്തിയാണ് കരൺ ജോഹർ.

ആമിർ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്തിറങ്ങാനുള്ള കരീനയുടെ ചിത്രം.നടന്റെ ഭാര്യയായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.കരീനയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് നടി. ഫെബ്രുവരി, മാർച്ചോട് കൂടികുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഗർഭകാലം ആസ്വദിക്കുന്നതിനോടൊപ്പം തന്നെ ജോലിയിലും സജീവമാണ് നടി. ചെറിയ ചാറ്റ് ഷോകളിൽ അവതാരകയായി കരീന എത്തുന്നുണ്ട്.