For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെൻ്റെ മകളാണ്; നടി കങ്കണയെ കുറിച്ച് പ്രമുഖ നടി രേഖയുടെ വാക്കുകള്‍, കങ്കണയ്‌ക്കൊരു സര്‍പ്രൈസ് സമ്മാനവും

  |

  ബോളിവുഡ് സുന്ദരിമാരായ രേഖയും കങ്കണ റാണവതുമെല്ലാം നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരങ്ങളാണ്. കങ്കണ സ്ഥിരമായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ വിമര്‍ശനങ്ങള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ പല താരങ്ങളുമായി സൗഹൃദത്തിന് പകരം ശത്രുതയാണ്. എന്നാല്‍ സീനിയര്‍ നടിയായ രേഖയും കങ്കണയും തമ്മില്‍ നല്ല അടുപ്പമാണുള്ളത്. രേഖ വിവാഹിതയായെങ്കിലും ഭര്‍ത്താവ് മരിച്ചതോടെ സിംഗിളായി കഴിയുകയായിരുന്നു. ഈ ബന്ധത്തില്‍ മക്കളുമില്ല.

  വര്‍ഷങ്ങളായി ബോളിവുഡില്‍ സജീവമായ രേഖയുടെ മക്കളായി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരൊന്നും തന്റെ മക്കളാണെന്ന് പോലും നടി സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ കങ്കണ റാണവത് തനിക്ക് മകളെ പോലയൊണെന്ന് പറയുന്ന രേഖയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. 2019 ലെ മറാത്തി താരക എന്നൊരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കങ്കണ തനിക്ക് മകളാണെന്ന് രേഖ അഭിസംബോധന ചെയ്യുന്നത്. ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

  rekha-kangana-

  'തനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ കങ്കണയെ പോലൊരു നടി ആയിരിക്കും എന്നായിരുന്നു രേഖ പറഞ്ഞത്. മാത്രമല്ല ആ പരിപാടിയില്‍ ഉടനീളം രേഖയും കങ്കണയും കൈകള്‍ കോര്‍ത്ത് പിടിച്ച് എന്തൊക്കെയോ സ്വാകാര്യമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ താരങ്ങള്‍ തമ്മിലുള്ള ബന്ധവും അടുപ്പവുമൊക്കെ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങി. മാത്രമല്ല കങ്കണ ആ പരിപാടിയില്‍ ധരിച്ച കറുപ്പും ഗോള്‍ഡന്‍ നിറമുള്ള സാരി രേഖ സമ്മാനമായി നല്‍കിയതാണെന്നും അറിയുന്നു.

  ഇങ്ങനെ പോയാല്‍ 300 കോടിയില്‍ ഉടനെത്തും; മരക്കാരിന്റെ കളക്ഷനെ കുറിച്ച് നിര്‍മാതാവ് ആൻ്റണി പെരുമ്പാവൂര്‍

  എല്ലായിപ്പോഴും ഇതേ ലുക്കിനോടാണ് കങ്കണയ്ക്ക് ഏറെ ഇഷ്ടമുള്ളത്. പരമ്പരാഗത ശൈലിയായിരുന്നു നടി തിരഞ്ഞെടുത്തത്. മാത്രമല്ല തലയില്‍ മുടി കെട്ടിവെച്ച് അതില്‍ പൂവ് ചൂടാനും മറന്നില്ല. കഴുത്തില്‍ വലിയൊരു നെക്ലേസ് കൂടി ധരിച്ചു. സമാനമായ ഗെറ്റപ്പില്‍ തന്നെയാണ് രേഖയും എത്തിയത്. മുതിര്‍ന്ന താരമാണെങ്കിലും രേഖയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് കങ്കണയായിരുന്നു. ഇത് സ്വീകരിച്ചതിന് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് കങ്കണയെ കുറിച്ച് രേഖ പുകഴ്ത്തി സംസാരിച്ചത്. യഥാര്‍ഥ ജീവിതത്തിലെ ഝാന്‍സി റാണിയാണ് കങ്കണ എന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ തവണത്തെ രേഖയുടെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച് എത്തിയ കങ്കണ അവരെ ദൈവമാതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്.

  ഞാന്‍ അനുഭവിച്ചതൊക്കെ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ ആ സത്യം അറിയണം; പുതിയ സിനിമയുമായി ആയിഷ സുല്‍ത്താന

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  വീഡിയോ കാണാം

  Read more about: kangana rekha കങ്കണ
  English summary
  Throwback Thursday: When Rekha Addressed Kangana As Her Daughter And Gifted A Special Surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X