കാമുകിയ്ക്ക് മുന്നില്‍ അന്ന് രണ്‍ബീറിനെ സല്‍മാന്‍ കളിയാക്കിയോ? ആലിയ ഭട്ടിനോട് സംസാരിച്ച വീഡിയോ വീണ്ടും വൈറൽ

ബോളിവുഡ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമായിരിക്കും നടന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ളത്. ആദ്യം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ഇരുവരും പ്രണയം സത്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പാപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ കൂടി. ഏറ്റവുമൊടുവില്‍ വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വൈകാതെ അതുണ്ടാവുമെന്നുമുള്ള റിപ്പോര്‍ട്ടാണ് പ്രചരിച്ചത്. എന്നാല്‍ അതും മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടായെന്ന് അറിയുന്നു.

ഇതിനിടയില്‍ രണ്‍ബീറിനെ കുറിച്ചും ആലിയയെ കുറിച്ചുമുള്ള രസകരമായ പല വാര്‍ത്തകളുമാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയതായി സല്‍മാന്‍ ഖാനും രണ്‍ബീറും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. സല്‍മാന്‍ ഖാന് രണ്‍ബീറിനോട് അത്ര ഇഷ്ടമല്ലെന്നും പല അവസരങ്ങളിലും അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളും അദ്ദേഹം ഒഴിവാക്കിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിനെല്ലാം പിന്നില്‍ കത്രീന കൈഫ് മുതലുള്ളവരുടെ സൗഹൃദങ്ങളാണെന്നും ഗോസിപ്പ് വന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

 രണ്‍ബീര്‍ കപൂര്‍ നാകനായി വെള്ളിത്തിരയിലേക്ക് എത്തിയ ചിത്രം


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന സിനിമയിലൂയാണ് രണ്‍ബീര്‍ കപൂര്‍ നാകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ സല്‍മാന്‍ ഖാനും അവതരിപ്പിച്ചിരുന്നു. നടി കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലാണ് ആദ്യം പ്രണയത്തിലാവുന്നത്. ശേഷം കത്രീന രണ്‍ബീറുമായി അടുത്തു. ഇതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ഇപ്പോള്‍ കാര്യങ്ങളൊക്കെ ഏകദേശം മാറി കഴിഞ്ഞു.

സിനിമാ പ്രൊമോഷനുമായി വന്ന ആലിയ

എന്നാല്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പത്താം സീസണില്‍ നടന്നൊരു സംഭവം വൈറലാവുകയാണ് ഇപ്പോള്‍. ഷാരുഖ് ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡിയര്‍ സിന്തഗി എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടിയാണ് ആലിയ ബിഗ് ബോസിലേക്ക് വന്നത്. എന്നാല്‍ രണ്‍ബീറിനെ കുറിച്ച് പറയുന്നതിന് വേണ്ടി കുതന്ത്രം സല്‍മാന്‍ അവിടെ പ്രയോഗിക്കുകയായിരുന്നു. ആലിയയ്ക്ക് ഒരു ടാസ്‌ക് നല്‍കി. അതില്‍ രണ്‍വീര്‍ സിംഗിനെയും രണ്‍ബീര്‍ കപൂറിനെയും നല്‍കി. അതില്‍ രണ്‍വീറിനെ അപ്രത്യക്ഷമാക്കുമ്പോള്‍ രണ്‍ബീറും അപ്രത്യക്ഷമാവുമെന്ന് സല്‍മാന്‍ സൂചിപ്പിച്ചു.

രൺബീറിനെ കുറിച്ച് സൽമാൻ പറഞ്ഞത്

രണ്‍ബീറിന്റെ സിനിമകള്‍ വിജയിക്കാത്തതിനെ കുറിച്ചാണോ അന്ന് സല്‍മാന്‍ ഖാന്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. അത് മാത്രമല്ല രണ്‍ബീറിനൊപ്പം ആര്യന്‍ മുഖര്‍ജിയുടെ സിനിമയില്‍ ആലിയ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കേട്ട് സല്‍മാന്‍ ചിരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവില്‍ രണ്‍ബീറിനോട് ഇഷ്ടക്കേട് സല്‍മാന്‍ ഖാന്‍ കാണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്‍ പ്രണയിച്ചിരുന്ന നിരവധി നായികമാരുണ്ട്. അതില്‍ പലരും മറ്റ് റിലേഷനിലേക്ക് കടക്കുകയും ചെയ്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പരസ്പരം മാറി മാറി പ്രണയിച്ച് താരങ്ങൾ

സല്‍മാനുമായി പ്രണയം തകര്‍ന്നതിന് ശേഷം ഐശ്വര്യ വിവേക് ഒബറോയിയുമായി ഇഷ്ടത്തിലായി. ഇതറിഞ്ഞ സല്‍മാന്‍ ഖാന്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് വിവേകും തുറന്ന് സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം സല്‍മാന്‍ കത്രീനയുമായി പ്രണയത്തിലായെങ്കിലും അതും അവസാനിച്ചു. ശേഷം കത്രീനയും രണ്‍ബീറും തമ്മില്‍ പ്രണയിക്കുകയായിരുന്നു. നിലവില്‍ വിവാഹം കഴിക്കാതെ കഴിയുകയാണ് സല്‍മാന്‍. കത്രീന നടന്‍ വിക്കി കൗശലുമായി വിവാഹിതയാവാന്‍ പോവുകയാണന്നാണ് അറിയുന്നത്. അതുപോലെ രണ്‍ബീര്‍ ആലിയ ഭട്ടിനെ വിവാഹം കഴിക്കാനും ഒരുങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X