ഷാരൂഖ് ഖാനെ കൊല്ലുമെന്ന് വരെ തന്റെ സഹോദരന്‍ പറഞ്ഞു! പെങ്ങനെ പ്രണയിച്ചത് അംഗീകരിച്ചില്ലെന്ന് ഗൗരി ഖാന്‍

ബോളിവുഡ് സിനിമയിലെ ഏറ്റവും പെര്‍ഫെക്ട് കപ്പിള്‍സാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ ഇപ്പോഴും അതേ സ്‌നേഹബന്ധത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഷാരൂഖ് സിനിമയിലേക്ക് വരുന്നതിനും മുന്‍പേ തുടങ്ങിയ ഇഷ്ടമായിരുന്നു ഇരുവരുടേതും. മാത്രമല്ല തന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ഗൗരി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏറെ എതിര്‍പ്പുകള്‍ക്കൊടുവില്‍ നടത്തിയ വിവാഹത്തെ കുറിച്ച് ഷാരൂഖും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന് ഷാരൂഖിനോട് ഉണ്ടായിരുന്ന വിരോധത്തെ കുറിച്ച് ഗൗരി ഖാന്‍ മുന്‍പൊരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. പെങ്ങളെ പ്രണയിച്ചു വശീകരിച്ചതിന്റെ പേരില്‍ ഷാരൂഖിനെ കൊല്ലാന്‍ മാത്രം ദേഷ്യം തന്റെ സഹോദരന് ഉണ്ടായിരുന്നതായിട്ടാണ് ഗൗരി പറഞ്ഞത്.

shah-rukh-khan

വിജയകരമായ ദാമ്പത്യമാണ് ഗൗരിയുടെയും ഷാരൂഖ് ഖാന്റെയും. 1991 ഒക്ടോബര്‍ 25ന് വിവാഹിതരായ താരങ്ങള്‍ മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാത്രമല്ല മക്കളുടെ ഭാവി ജീവിതം സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷം കൂടി ഈ വര്‍ഷം ദമ്പതിമാര്‍ക്കുണ്ട്. മകള്‍ സുഹാന അഭിനയത്തിലേക്കും മകന്‍ ആര്യന്‍ സംവിധാനത്തിലേക്കുമാണ് തിരിഞ്ഞിരിക്കുന്നത്. അങ്ങനെ സന്തുഷ്ടമായൊരു കുടുംബമാണ് താരങ്ങളുടേത്.

എന്നാല്‍ ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷമാണ് ഇതുപോലൊരു ജീവിതത്തിലേക്ക് നടനെത്തിയത്. യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ ജനിച്ച ഗൗരിയെ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള ഷാരൂഖിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. ഇരുവരുടെയും പ്രണയം ഗൗരവ്വത്തില്‍ എടുത്തില്ലെന്ന് മാത്രമല്ല ഷാരൂഖിനെ മരുമകനായി ആരും അംഗീകരിക്കുക പോലും ചെയ്തിരുന്നില്ല.

തന്റെയും ഷാരൂഖിന്റെയും പ്രണയത്തിനോട് വീട്ടുകാര്‍ പ്രതികരിച്ചതെങ്ങനെയാണെന്നാണ് ഗൗരി ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'തന്റെ സഹോദരന്‍ വിക്രാന്ത് പൊതുവേ വളരെ ശാന്തനായ വ്യക്തിയാണ്, എന്നാല്‍ ഷാരൂഖിനെ കാണുമ്പോഴെല്ലാം അവന്റെ മുഖം ചുവന്ന് വരും. എന്റെ കാര്യത്തില്‍ വിക്രാന്ത് വളരെ പൊസസീവ് ആയിരുന്നു. ഷാരൂഖ് എന്നെ നോക്കുമ്പോഴെല്ലാം അവന്റെ മനസ്സില്‍ ഷാരൂഖിനെ കൊല്ലാനുള്ള ദേഷ്യമായിരുന്നെന്നാണ്', 1994ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി വെളിപ്പെടുത്തിയത്.

തന്നെക്കാളും ഒന്നര വയസ്സ് മാത്രം പ്രായക്കൂടുതലേ സഹോദരന് ഉണ്ടായിരുന്നുള്ളു എങ്കിലും സഹോദരിയുടെ കാര്യത്തില്‍ ഏറെ കരുതലായിരുന്നു വിക്രാന്തിന്. തന്റെ സഹോദരിയുടെ ചുറ്റുവട്ടത്ത് കണ്ടാല്‍ തല്ലുമെന്ന് ഷാരൂഖിനെ ഭീഷണിപ്പെടുത്തി. ഗൗരിയുടെ സഹോദരനാണെന്ന പരിഗണനയുള്ളതിനാല്‍ ഷാരൂഖ് ഒരിക്കലും ആ ഭീഷണികളോട് പ്രതികരിച്ചിരുന്നില്ലെന്നാണ് ഗൗരി വ്യക്തമാക്കുന്നത്.

shah-rukh-khan

'ഷാരൂഖിനെ കാണുമ്പോഴെല്ലാം വിക്രാന്ത് അലറിവിളിക്കും, 'ഞാന്‍ നിന്നെ പരിപ്പാക്കും, നിന്നെ തല്ലും,' എന്നൊക്കെ അദ്ദേഹം അലറും. ഭീഷണികള്‍ ഷാരൂഖിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം, പക്ഷേ എന്റെ സഹോദരനായതിനാല്‍ അയാള്‍ എന്തൊക്കെ പറഞ്ഞാലും സാരമില്ലെന്ന ഭാവത്തോടെഷാരൂഖ് എല്ലാം തലയാട്ടി കേള്‍ക്കുക മാത്രമാണ് ചെയ്തതെന്ന്,' ഗൗരി പറയുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷാരൂഖിനെ ഞാന്‍ കാണുന്നത്, വിക്രാന്ത് അന്ന് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. അതേ വര്‍ഷം അതേ മാസം തന്നെ വിക്രാന്ത് അവന്റെ കാമുകിയെയും കണ്ടുമുട്ടി. വിക്രാന്തിനെ സംബന്ധിച്ച് ആളൊരു പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നത് ശരിയായിരുന്നു, പക്ഷേ ഞാന്‍ ഷാരൂഖിനെ ഇഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഏകദേശം നാല് വര്‍ഷമെടുത്തിട്ടാണ് ഷാരൂഖിനെ അംഗീകരിക്കച്ചതെന്നും', ഗൗരി ഓര്‍മിക്കുന്നു.

വര്‍ഷങ്ങള്‍ കടന്ന് പോയതിന് ശേഷം വിക്രാന്തും ഷാരൂഖും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഷാരൂഖ് 26 വയസ്സുള്ളപ്പോഴാണ് 22 വയസുള്ള തന്നെ വിവാഹം കഴിക്കുന്നത്. തന്റെ വിവാഹം സഹോദരനടക്കമുള്ളവര്‍ വലിയ ആഘോഷമാക്കുകയും ചെയ്തു. രണ്ട് പേരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളത് കൊണ്ട് രണ്ട് മതങ്ങളുടെയും ആഘോഷം നടത്തുമെന്ന് വിവാഹത്തോട് കൂടി ഞങ്ങള്‍ തീരുമാനിച്ചുവെന്നും മക്കളെ മതേതര രീതികളോടെ വളര്‍ത്താനാണ് തീരുമാനിച്ചതെന്നും ഗൗരി ഖാന്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X