പ്രതിഫലം ഇരട്ടിയാക്കാന്‍ ഐശ്വര്യ റായി നടത്തിയ ശ്രമം; ഒടുവില്‍ നഷ്ടപ്പെട്ടത് കരിയറിലെ ഏറ്റവും മികച്ച അവസരവും

ആമിര്‍ ഖാനെ നായകനാക്കി കേദന്‍ മെഹ്ത സംവിധാനം ചെയ്ത ചരിത്ര സിനിമയായിരുന്നു മംഗള്‍ പാണ്ഡ: ദി റൈസിങ്. 2005 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അമീഷ പട്ടേലും റാണി മുഖര്‍ജിയുമായിരുന്നു നായികമാരായി അഭിനയിച്ചത്. എന്നാല്‍ സിനിമയില്‍ ആദ്യം നായികയായി പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു.

നടി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്നും പുറത്താക്കിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ കാര്യം ഐശ്വര്യയോട് നേരിട്ട് ചോദിച്ചപ്പോള്‍ നടി തട്ടിക്കയറുകയാണ് ചെയ്തതെന്നതും കൗതുകമാണ്. സിനിമയില്‍ നിന്നും മാറ്റപ്പെട്ടതെന്താണെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ഐശ്വര്യയ്ക്ക് ഇഷ്ടക്കേട് ഉണ്ടാക്കിയത്. പിന്നാലെ അതിനുള്ള മറുപടിയും നടി നല്‍കി.

aishwarya-rai-bachchan-

ബോളിവുഡില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും പ്രേക്ഷക പ്രശംസ നേടിയെ ബയോഗ്രാഫിക്കല്‍ സിനിമകളിലൊന്നായിരുന്നു മംഗള്‍ പാണ്ഡെ. ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയെ സൂപ്പര്‍ഹിറ്റ് ചിത്രമായിട്ടാണ് മംഗള്‍ പാണ്ഡെ മാറിയത്. ഒപ്പം ഏറ്റവും വലിയ താരനിരയും സിനിമയിലുണ്ടെന്നത് ശ്രദ്ധേയമായി. ചിത്രത്തില്‍ അമീഷ പട്ടേല്‍ അവതരിപ്പിച്ച ജ്വാല എന്ന കഥാപാത്രം ചെയ്യാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം ഐശ്വര്യ റായിയെ സമീപിക്കുന്നത്.

ലോകസുന്ദരിയായി മാറിയത് മുതല്‍ ഐശ്വര്യ റായിയ്ക്ക് വലിയ ജനപ്രീതിയുണ്ടായിരുന്നു. ബോളിവുഡിലേക്ക് എത്തിയപ്പോഴും ഐശ്വര്യയെ എല്ലാവരും വലിയ താരമായി തന്നെ കണ്ടു. മംഗള്‍ പാണ്ഡെയിലേക്ക് ക്ഷണിക്കുമ്പോഴും അക്കാലത്തെ സൂപ്പര്‍നായികയായിരുന്നു ഐശ്വര്യ. എന്നാല്‍ ആകെ രണ്ട് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള അമീഷ പട്ടേലിന് ആ സൗഭാഗ്യം തേടി എത്തുകയായിരുന്നു. റിലീസിന് മുന്‍പ് തന്നെ മംഗള്‍ പാണ്ഡെ വമ്പന്‍ സിനിമയാണെന്ന് അറിയാവുന്നത് കൊണ്ട് ഐശ്വര്യയുടെ പിന്മാറ്റം വലിയ ചര്‍ച്ചയായി.

aishwarya-rai-bachchan

ഇത്രയും വലിയ സിനിമയില്‍ നിന്നും ഐശ്വര്യയെ മാറ്റിയതാണോ, നടി തനിയെ മാറിയതാണോ എന്ന ചോദ്യവും ഉയര്‍ന്നു. ഒടുവില്‍ നിര്‍മാതാവ് ബോബി ബേദിയുമായി ഐശ്വര്യ റായിയ്ക്ക് ചില അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും അതാണ് സിനിമയില്‍ നിന്നും മാറ്റിയതിന് കാരണമെന്നും നടി ഫന്നി ഖാന്‍ വെളിപ്പെടുത്തി. ശേഷം 2004 ല്‍ പുറത്ത് വന്ന അഭിമുഖത്തില്‍ ഐശ്വര്യ ഇതിലൊരു വിശദീകരണം നല്‍കി.

സിനിമയില്‍ നിന്നും നിങ്ങളെ മാറ്റി മറ്റൊരാളെ കൊണ്ട് വന്നതിന്റെ കാരണമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ആ ചോദ്യം തിരുത്തി കൊണ്ടാണ് ഐശ്വര്യ വിഷയത്തില്‍ സംസാരിച്ചത്. 'റിപ്ലേസ് ചെയ്തു, എന്നൊക്കെ നിങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുകയാണ്. കാരണം ആ സിനിമയുടെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നതാണ് വസ്തുത.

ആ സാഹചര്യം മുതല്‍ ഇന്ന് വരെ ഞാന്‍ മറുപടി പറഞ്ഞ് കൊണ്ടേയിരിക്കുകയാണ്. ഞാന്‍ തന്നെ പുറത്ത് പോയതാണെന്ന് പറഞ്ഞ് ആ സിനിമയുടെ നിര്‍മാതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതിന് അദ്ദേഹം എന്നോട് ക്ഷമാപണം നടത്തിയിരുന്നു. കാരണം അദ്ദേഹം കടന്ന് പോയത് വലിയ സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു.

aishwarya-rai-bachchan

മുഹുര്‍ത്തത്തിന് മുന്‍പ് പോലും ആ സിനിമയുടെ നിര്‍മാതാവും എന്റെ ഏജന്റുമാരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അങ്ങനെ ശരിക്കും വേറിട്ട് നിന്നൊരു സാഹചര്യമായിരുന്നത്. ഒടുവില്‍ നിര്‍മാതാവ് എന്നോട് ക്ഷമാപണം നടത്തി. എന്നുമാണ് വിഷയത്തെ കുറിച്ച് ഐശ്വര്യ റായി അഭിയപ്പെട്ടത്. എന്നാല്‍ ഐശ്വര്യയ്ക്ക് മുന്‍പ് നിര്‍മാതാവും ഈ വിഷയത്തില്‍ ചില അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നു.

സിനിമയുടെ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ ഐശ്വര്യ റായ് ബച്ചനെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കരാര്‍ ഒപ്പിട്ടതിന് ശേഷം അവളുടെ നിലവിലുണ്ടായിരുന്ന പ്രതിഫലം ഇരട്ടിയാക്കാന്‍ അവള്‍ ആഗ്രഹിച്ചു. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് നിര്‍മാതാവ് പറഞ്ഞത്. എന്തായാലും കരിയറിലെ ഏറ്റവും നല്ലൊരു അവസരമാണ് ഈ സിനിമ നിഷേധിച്ചതിലൂടെ ഐശ്വര്യ റായിയ്ക്ക് നഷ്‌പ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X