For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധുരി ദീക്ഷിതിന്റെ കൈയ്യില്‍ തുപ്പിയിട്ട് ആമിര്‍ ഖാന്‍ ഓടി; നടിയെ ദേഷ്യം പിടിപ്പിച്ച ആമിറിന്റെ കുസൃതിയിങ്ങനെ

  |

  ബോളിവുഡ് സിനിമയിലെ പെര്‍ഫെഷനിസ്റ്റായിട്ടാണ് നടന്‍ ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. സിനിമയിലും പുറത്തും തന്റേതായ കാഴ്ചപ്പാടിലാണ് ആമിര്‍ നില്‍ക്കുന്നത്. എന്നാല്‍ മുന്‍പ് വലിയ ദേഷ്യക്കാരനും സഹതാരങ്ങളോട് പോലും പൊട്ടിത്തെറിച്ച് സംസാരിക്കുന്ന സ്വഭാവക്കാരനുമായിരുന്നു ആമിര്‍.

  1988 ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് എന്ന ചിത്രത്തിലൂടയൊണ് ആമിര്‍ ഖാന്‍ സൂപ്പര്‍താര പദവി സ്വന്തമാക്കുന്നത്. പിന്നാലെ സിനിമയുടെ സെറ്റുകളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കി തുടങ്ങി. ഒരിക്കല്‍ ദില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടി മാധുരി ദീക്ഷിതിനെ ദേഷ്യം പിടിപ്പിച്ചൊരു സംഭവവും ആമിര്‍ ഉണ്ടാക്കിയിരുന്നു. അന്ന് ആമിര്‍ മാധുരിയെ കളിയാക്കുകയും അവരുടെ കൈയ്യില്‍ തുപ്പുകയും ചെയ്തു. ഈ കഥയാണ് വീണ്ടും വൈറലാവുന്നത്.

  റൊമാന്റിക് ഡ്രാമയായ ദില്‍ 1990 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആമിര്‍ ഖാനും മാധുരി ദീക്ഷിതിനും പുറമേ അനുപം ഖേര്‍ അടക്കം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആമിര്‍ മാധുരിയെ കളിപ്പിക്കാന്‍ ശ്രമിച്ചു. ഓരോരുത്തരുടെയും കൈ നോക്കി ഭാവി പ്രവചിക്കാന്‍ ആമിര്‍ മിടുക്കനാണന്ന് ഒരു കഥ പ്രചരിച്ചു.

  അതറിയാനായി കൈയ്യും നീട്ടി ചെന്നതായിരുന്നു മാധുരി. നടിയുടെ കൈ നോക്കി ഗൗരവ്വമായി ഭാവി പ്രവചിക്കുമെന്ന് കരുതി ഇരുന്നെങ്കിലും പെട്ടെന്ന് ആമിര്‍ നടിയുടെ കൈയ്യില്‍ തുപ്പി. എന്നിട്ട് ഓടി കളഞ്ഞു.

  Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

  ആമിറിന്റെ പ്രവൃത്തിയില്‍ ദേഷ്യം വന്ന മാധുരി അദ്ദേഹത്തെ പിടിക്കാനായി പിന്നാലെ ഓടി. എന്നാല്‍ അദ്ദേഹം നടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് മാധുരിയെ വല്ലാതെ ദേഷ്യത്തിലാക്കിയിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നുള്ളതാണ് കൗതുകം നിറഞ്ഞ കാര്യം. 1990 ന് ശേഷം നിരവധി സിനിമകളില്‍ രണ്ടാളും അഭിനയിച്ചെങ്കിലും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചില്ല. എന്നിരുന്നാലും താരങ്ങള്‍ക്കിടയില്‍ പിണക്കമൊന്നുമില്ലെന്നും രണ്ടാളും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നുമാണ് അറിയുന്നത്.

  Also Read: 'നിന്റെ മാനേജർ ആണോ ഞാൻ? വണ്ടിയിൽ കയറിയതിന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ദ്രൻസിന് ഇന്ന് തിരക്കോട് തിരക്ക്''

  ലാല്‍ സിംഗ് ഛദ്ദ ആണ് ആമിര്‍ ഖാന്റേതായി അവസാനം റിലീസിനെത്തിയ സിനിമ. വലിയ ചിത്രമായി ഒരുക്കിയതാണെങ്കിലും പ്രതീക്ഷിച്ചത് പോലൊരു വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇതിനിടയില്‍ ഭാര്യയും സിനിമാപ്രവര്‍ത്തകയുമായ കിരണ്‍ റാവുവുമായിട്ടുള്ള ബന്ധവും ആമിര്‍ ഉപേക്ഷിച്ചിരുന്നു. ഇരുവരും വിവാഹമോചിതരാവാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ് വെളിപ്പെടുത്തുന്നത്.

  Also Read: രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന് അച്ഛന്‍ പറഞ്ഞു: പൂജ ഭട്ട്

  സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമാണ് മാധുരി ദീക്ഷിത്. എന്നാല്‍ ചില ഇടവേളകളെടുത്തിട്ടാണ് നടി അഭിനയിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത കലങ്ക് എന്ന ചിത്രത്തിലാണ് മാധുരി അവസാനം അഭിനയിച്ചത്. ശേഷം സിനിമകളൊന്നും നടി ചെയ്തിട്ടില്ല. ഇതിന് പുറമേ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി നടി എത്താറുണ്ട്. ഏറ്റവുമൊടുവില്‍ ഡാന്‍സ് ദിവാന എന്ന ഷോ യുടെ വിധികര്‍ത്താവാണ് മാധുരി.

  Read more about: madhuri dixit aamir khan
  English summary
  Throwback: When Aamir Khan Spat On Madhuri Dixit's Hand And Ran Away Made Her Angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X