നടി ശ്രീദേവി കാരണം അന്ന് സഹോദരന്മാര്‍ തമ്മില്‍ വഴക്കായി; അനില്‍ കപൂര്‍ ലൊക്കേഷനില്‍ നിന്നും പോയതിന് കാരണമിത്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുന്‍നിര നായികയായിരുന്നു ശ്രീവേദി. എല്ലാ ഭാഷകളിലും നായിക വസന്തമായി തിളങ്ങി നിന്നിരുന്ന ശ്രീദേവി നായകന്മാരെക്കാളും പ്രതിഫലം വാങ്ങിയ കാലഘട്ടം പോലും ഉണ്ടായിരുന്നു. 2018 ല്‍ അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വേര്‍പാട് ഇന്ത്യന്‍ സിനിമാലോകത്തിനാകെ വേദന നല്‍കിയിരുന്നു. ഇന്നും ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് പ്രിയപ്പെട്ടവര്‍. എന്നാല്‍ ശ്രീദേവിയുടെ പേരില്‍ ഭര്‍ത്താവ് ബോണി കപൂറും അദ്ദേഹത്തിന്റെ സഹോദരനും നടനുമായ അനില്‍ കപൂറും തമ്മില്‍ വഴക്ക് പോലും ഉണ്ടായിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിവാഹിതനായിരുന്ന ബോണി കപൂര്‍ ശ്രീദേവിയുടെ സിനിമകള്‍ നിര്‍മ്മിച്ച് തുടങ്ങിയതോടെയാണ് ഇഷ്ടത്തിലാവുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിച്ച് രണ്ട് മക്കളുടെ കൂടെ സുഖമായി ജീവിക്കുകയായിരുന്നു. അനിയന്‍ അനില്‍ കപൂറുമായി നല്ല അടുപ്പം ഉണ്ടെങ്കിലും രണ്ടാളും ഒരിക്കല്‍ വലിയൊരു വഴക്കിലേക്ക് എത്തിയിരുന്നു. അതിന് പിന്നിലെ പ്രധാന കാരണം അന്തരിച്ച നടി ശ്രീദേവി ആയിരുന്നു. ആ സംഭവകഥ വായിക്കാം...

ശ്രീവേദി ആദ്യം അത് നിരസിക്കുകയായിരുന്നു

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ബോണി കപൂറും പിതാവ് സുരീന്ദ്രര്‍ കപൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനില്‍ കപൂറും ശ്രീദേവിയുമായിരുന്നു നായിക-നായകന്മാരായി അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്തിന് മുന്‍പ് തന്നെ ശ്രീദേവി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചിരുന്നു. അതേ സമയം, ബോണി കപൂര്‍ മിസ്റ്റര്‍ ഇന്ത്യ സിനിമയുടെ നിര്‍മ്മാണ തിരക്കിലായിരുന്നു. തന്റെ ചിത്രത്തില്‍ ശ്രീദേവിയെ നായികയായി അവതരിപ്പിക്കാന്‍ ബോണി ആഗ്രഹിച്ചെങ്കിലും നടി ഓഫര്‍ നിരസിച്ചു.

പത്ത് ലക്ഷത്തിന് അഭിനയിക്കാൻ തയ്യാറായി

പിന്നീട് പത്ത് ലക്ഷം രൂപ തന്നാല്‍ ഈ വേഷം അവതരിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ശ്രീദേവി നിര്‍മാതാവിനെ അറിയിച്ചു. എന്നാല്‍ പതിനൊന്ന് ലക്ഷം തരാമെന്ന് ബോണി വാഗ്ദാനം കൊടുക്കുകയും ചെയ്തു. ഇതാണ് അനില്‍ കപൂറിനെ അസ്വസ്ഥനാക്കിയത്. കാരണം സിനിമാ ചിത്രീകരണത്തിന് വേണ്ടി തന്നെ വലിയൊരു തുക ചിലവഴിച്ചിരിക്കുകയാണ്. എന്നിരുന്നാലും അന്ന് അനില്‍ ബഹളമൊന്നും ഉണ്ടാക്കിയില്ല.

ശ്രീദേവിയ്ക്ക് അമേരിക്കയിലേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുത്തു

ഇതിനിടയില്‍ പെട്ടെന്ന് ശ്രീദേവിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നു. അമ്മയുടെ ചികിത്സ ചിലവ് താങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത്. ബോണി കപൂര്‍ നടിയുടെ അമ്മയുടെ ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അമേരിക്കയില്‍ പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കുകയും ചെയ്തു. ഇത് അനില്‍ കപൂറിനെ രോഷാകുലനാക്കി. മിസ്റ്റര്‍ ഇന്ത്യയുടെ സെറ്റില്‍ വെച്ച് ബോണി കപൂറിനെതിരെ സഹോദരന്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. അന്നേരം തന്നെ അനില്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോയിരുന്നു.

Recommended Video

Spider-Man No Way Home India box office collection Report | FilmiBeat Malayalam
വഴക്കുണ്ടാവാനുള്ള കാരണമിതാണ്

പിന്നീട് സിനിമയുടെ സംവിധായകന്‍ ശേകര്‍ കപൂര്‍ വന്ന് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയതിന് ശേഷമാണ് അനില്‍ സെറ്റിലേക്ക് മടങ്ങി എത്തിയത്. അതേ സമയം മിസ്റ്റര്‍ ഇന്ത്യ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താന്‍ ഏറ്റെടുക്കാം എന്ന നിബന്ധന കൂടി അനില്‍ മുന്നോട്ട് വെച്ചു. പിന്നീട് സിനിമയുടെ റിലീസിന് ശേഷം ലാഭമുണ്ടായപ്പോള്‍ അതില്‍ വലിയൊരു തുക അനില്‍ അവകാശപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ബോണി കപൂറും ശ്രീദേവിയും വിവാഹം കഴിച്ചതോടെ അനിലും അവരുമായി നല്ല സ്‌നേഹത്തിലായി. ശ്രീദേവിയുടെ അവസാന നിമിഷങ്ങളില്‍ കുടുംബത്തിന് വലിയ സഹായമായി അനില്‍ കപൂര്‍ ഉണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X