മകള്‍ നടിയായാല്‍ അവളുടെ കൂടെയും കിടക്കും! നിര്‍മാതാവിന്റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് നടി രത്തന്‍
വിനോദമേഖലയില്‍ നിലനിന്ന് പോവുന്നത് വലിയ ദുരിതമാണെന്ന് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി വരുന്നവര്‍ മുതല്‍ പലതരം ചൂഷണങ്ങള്‍ക്ക് വിധേയരാവേണ്ടി വരാറുണ്ട്. മുന്‍പ് നിരവധി താരങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞ് എത്തിയതും ശ്രദ്ധേയമായിരുന്നു. ഏറ്റവും പുതിയതായി നടി രത്തന്‍ രാജ്പുത്തിന്റെ തുറന്ന് പറച്ചിലാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഒരു നിര്‍മാതാവ് അദ്ദേഹത്തിന്റെ കൂടെ കിടന്നാല്‍ വര്‍ക്ക് തരാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് രത്തന്‍ വെളിപ്പെടുത്തിയത്.
ബിഗ് ബോസ് ഏഴാം സീസണില്‍ പങ്കെടുത്ത് ശ്രദ്ധേയായ താരമാണ് രത്തന്‍ രാജ്പുത്ത്. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് താരം. സിനിമയില്‍ അഭിനയിച്ച കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രത്തന്‍ തുറന്ന് പറഞ്ഞത്.

പതിനാല് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞാന്‍ മുംബൈയിലേക്ക് പോയത്. അവിടെ അറുപതോ അറുപത്തിയഞ്ച് വയസോ പ്രായമുള്ളൊരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം എന്നെ അപമാനിച്ചു. നിന്റെ മുടി എന്താണ് ഇങ്ങനെ, നിന്റെ ശരീരം കണ്ടാല്‍ മതി. ഇങ്ങനെയാണോ വസ്ത്രം ധരിക്കുന്നത്, എന്റെ രൂപവും രീതികളും പൂര്‍ണമായും മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കംപ്ലീറ്റ് മേക്കോവര്‍ നടത്തണമെന്നും പുള്ളി പറഞ്ഞു. ഏകദേശം രണ്ടോ രണ്ടര ലക്ഷം രൂപയോ അതിന് ചിലവാകും. അത്രയും രൂപ ഞാന്‍ നിനക്ക് വേണ്ടി എന്തിന് ചിലവാക്കണം? ഞാനങ്ങനെ ചിലവാക്കുകയാണെങ്കില്‍ നീ എന്നെ നിന്റെ ഗോഡ് ഫാദറാക്കണം. നീ എന്റെ സുഹൃത്തായിരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി രത്തന്‍ വെളിപ്പെടുത്തുന്നത്.
ഇത്തരം കാര്യങ്ങള്‍ കേട്ട് ഞാന്‍ ശരിക്കും സര്‍പ്രൈസായി പോയി. മാത്രമല്ല എന്റെ പിതാവും നിങ്ങളും തമ്മില്‍ ഏകദേശം ഒരേ പ്രായമാണെന്നും എങ്ങനെ നിങ്ങളുടെ സുഹൃത്തായിരിക്കാന്‍ സാധിക്കുമെന്നും അയാളോട് ചോദിച്ചു. നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍ പറയുന്നതൊക്കെ ചെയ്യാനൊന്നും പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ അദ്ദേഹം വല്ലാത്ത ദേഷ്യത്തിലായി.

'ഞാന്‍ ആര്‍ക്ക് വേണ്ടിയും ഫ്രീയായി ഒന്നും ചെയ്ത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ സൗഹൃദം മാത്രമേ നടക്കൂ. നിനക്ക് അഭിനയത്തിലേക്ക് കടന്ന് വരണമെങ്കില്‍ ഈ നാടകമൊക്കെ അവസാനിപ്പിക്കണം. കുറച്ച് സ്മാര്‍ട്ടായി ചിന്തിക്ക്', എന്നൊക്കെയാണ് ആ നിര്‍മാതാവ് പറഞ്ഞത്. മാത്രമല്ല തന്നെ പേടിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൂടി അയാള്‍ പറഞ്ഞതായി നടി ഓര്‍മ്മിക്കുന്നു.
നിങ്ങള്‍ക്ക് എന്റെ പിതാവിന്റെ പ്രായമുള്ളു എന്ന് ഞാന്‍ പറഞ്ഞതിനാണ് അദ്ദേഹം ദേഷ്യം പിടിച്ചത്. പിന്നാലെ അദ്ദേഹം സ്വന്തം മകളെ കുറിച്ചും വെളിപ്പെടുത്തി. 'എന്റെ മകളും ഒരു നടിയായാല്‍ ഞാന്‍ അവളുടെ കൂടെയും കിടക്കുമെന്നാണ്', പുള്ളി പറഞ്ഞത്. ശരിക്കും ഇത് കേട്ട് താന്‍ ഞെട്ടുകയാണ് ചെയ്തത്. ഉടനെ തന്നെ അവിടെ നിന്ന് പോവുകയും ചെയ്തു.
ആ മനുഷ്യന്‍ എന്നെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ വല്ലാതെ ബാധിച്ചു. അതിന് ശേഷം ഒരു മാസത്തോളം ഞാന്‍ ആരെയും കാണാന്‍ പോലും പോയിട്ടില്ല. മാത്രമല്ല വീണ്ടുമൊരു സിനിമയെ കുറിച്ച് ഞാന്‍ ചിന്തിക്കാത്തത് പോലും ഇങ്ങനൊരു വിഷയം ഉണ്ടായത് കൊണ്ടാണ്. കുറേ കാലത്തേക്ക് ഈ പ്രശ്‌നം തന്നെ അലട്ടിയിരുന്നു. ഇനി അദ്ദേഹത്തെ ഞാന്‍ കാണുകയാണെങ്കില്‍ ഉറപ്പായും കാലില്‍ നിന്നും ചെരുപ്പൂരി പുള്ളിയുടെ മുഖത്ത് അടിക്കുമെന്നും രത്തന്‍ പറയുന്നു.
നടിയുടെ തുറന്ന് പറച്ചിലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് നടിയ്ക്ക് പിന്തുണ അറിയിച്ചത്. ചിലര്‍ അദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തണമെന്നും തക്കതായ മറുപടി കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേ ഇത്തരക്കാര്‍ക്ക് ഉള്ളുവെന്നുമൊക്കെ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications











