For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ദീപികയെ സംവിധായകന്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു; പൊതുവേദിയില്‍ നടന്ന സംഭവകഥ വീണ്ടും വൈറലാവുന്നു

  |

  ബോളിവുഡിലെ മുന്‍നിര നായികയായ ദീപിക പദുക്കോണ്‍ പല കാരണത്താലും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായൊരു സംഭവം നടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുവേദിയില്‍ വെച്ച് ഒരു സംവിധായകന്‍ ദീപികയ്ക്ക് ഉമ്മ കൊടുത്തതാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  2014 ലാണ് ദീപികയും സംവിധായകന്‍ ഹോമി അദാജാനിയയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹോമി സംവിധാനം ചെയ്ത് ദീപിക നായികയായി അഭിനയിച്ച ഫൈന്‍ഡിങ് ഫാനി എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ സന്തോഷത്തിന് നടത്തിയ പാര്‍ട്ടിയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ദീപികയെ ചേര്‍ത്ത് പിടിച്ച് ഹോമി കവിളില്‍ ചുംബിച്ചു. ഇത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി മാറുകയും ചെയ്തു.

  deepika-padukone

  പിന്നീട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഹോമി മദ്യപിച്ചിരുന്നുവെന്നും പാര്‍ട്ടിയ്ക്കിടെ അദ്ദേഹത്തിന്റെ കണ്‍ട്രോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും സൂചിപ്പിക്കുന്നു. ദീപികയുടെ സമ്മതം പോലുമില്ലാതെ അവരുടെ കഴുത്തില്‍ ചുറ്റി പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. അന്ന് പാര്‍ട്ടിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ ഈ ചിത്രം പകര്‍ത്തുകയും പിന്നാലെ പുറത്ത് വിടുകയും ചെയ്തു.

  Also Read: അമ്മ കാരണം കരീനയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടു; ഹൃത്വികിന്റെ പടത്തില്‍ നിന്നും ഒഴിവാക്കിയതിനെ പറ്റി രാകേഷ് റോഷന്‍

  പില്‍ക്കാലത്ത് ദീപിക പരിഹസിക്കപ്പെടാനും ഈ ചിത്രം കാരണമായി മാറി. എന്നാല്‍ എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി തന്റെ സ്ഥാനത്ത് നില്‍ക്കാനാണ് നടി ശ്രമിച്ചത്. ഇക്കാര്യത്തെ കുറിച്ച് സംസാരം വന്നതോടെ ദീപികയും ഹോമിയും തമ്മില്‍ അകലം പാലിച്ചു.

  deepika-padukone

  Also Read: ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം

  മുന്‍പ് ദീപികയുടെ ഹിറ്റ് സിനിമയായ കോക്ടെയില്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു. അതിന് ശേഷമാണ് ഫൈന്‍ഡിങ് ഫാനി ചെയ്യുന്നത്. ശേഷം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും നിര്‍മ്മിക്കുകയും സംവിധാനം ചെയ്തുമൊക്കെ ഹോമി സജീവമാണ്.

  Also Read: കല്‍പന ഒരു കാര്യവും പറഞ്ഞിരുന്നില്ല, മരിച്ചതിന് ശേഷമാണ് എല്ലാം അറിയുന്നത്; മാളയെ കുറിച്ചും നടന്‍ മാമുക്കോയ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഗെഹ്രിയാം എന്ന ചിത്രമാണ് ദീപികയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. സിദ്ധാര്‍ഥ് ചതൂര്‍വേദിയും അനന്യ പാണ്ഡെയുമാണ് ഈ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത്. ഇനി സര്‍ക്കസ്, പത്താന്‍, പ്രൊജക്ട് കെ എന്നിങ്ങനെ നിരവധി സിനിമകളാണ് ദീപികയുടേതായി വരാനിരിക്കുന്നത്.

  English summary
  Throwback: When Cocktail Movie Director Forcefully Kissed Deepika Padukone In Public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X