ദീപികയ്ക്ക് മൂന്ന് കുട്ടികളെ വേണം, വിവാഹത്തിന് മുമ്പുള്ള നടിയുടെ ആഗ്രഹം ഇങ്ങനെ...
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. ബോളിവുഡിലാണ് സജീവമെങ്കിലും ദീപികയ്ക്ക് തെന്നിന്ത്യയിലും നിരവധി ആരാധകരുണ്ട്. നടിയുടെ ചിത്രങ്ങളെല്ലാം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും മികച്ച കാഴ്ചക്കാരെ സൃഷ്ടിക്കാറുണ്ട്. ബോളിവുഡിലെ പോലെ സൗത്തിന്ത്യയിലും നടിയുടെ ചിത്രം വലിയ വിജയമാണ്. ആരാധകരുടെ ഇടയിൽ മറ്റ് താരങ്ങളിൽ നിന്ന് ഒരു സ്പെഷ്യൽ പരിഗണനയാണ് ദീപികയ്ക്ക് ലഭിക്കുന്നത്.
സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ദീപിക ബോളിവുഡിൽ എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം ബോളിവുഡിന്റെ പ്രിയങ്കരിയായി മാറുകയായിരുന്നു. 2006 ൽ പുറത്ത് ഇറങ്ങിയ കന്നഡ ചിത്രമായ ഐശ്വര്യയാണ് ദീപികയുടെ ആദ്യത്തെ ചിത്രം. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം ആണ് . ദീപികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ദീപികയ്ക്ക് ലഭിച്ചിരുന്നു. ചിത്രത്തിന് ശേഷം ബോളിവുഡിന്റെ താരറാണിയായി ദീപിക മാറുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുന്നത് നടിയുടെ പഴയ ഒരു അഭിമുഖമാണ്. തന്റെ ഭാവിയെ കുറിച്ചാണ് ദീപിക അഭിമുഖത്തിൽ പറയുന്നത്. നടൻ രൺവീർ സിങ്ങുമായുള്ള വിവാഹത്തിന് മുമ്പുള്ള അഭിമുഖമാണിത്. മൂന്ന് കുട്ടികളുടെ വേണമെന്നാണ് ദീപികയുടെ ആഗ്രഹം. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിലുള്ള തന്റെ കരിയറിനെ കുറിച്ചും ദീപിക അഭിമുഖത്തിൽ പറയുന്നുണ്ട്. 2018 ൽ ആണ് ദീപികയും നടൻ രൺവീർ സിങ്ങും വിവാഹിതരാവുന്നത്.

ഒരു സന്തുഷ്ടകരമായ കുടുംബ ജീവിതമായിരുന്നു ദീപികയുടെ ആഗ്രഹം. കുഞ്ഞുങ്ങളേയും കൊണ്ട് ഷൂട്ടിങ്ങിന് പോകണമെന്നാണ് നടിയുടെ മറ്റൊരു ആഗ്രഹം. അഭിനേത്രി ആയിരുന്നില്ലെങ്കിൽ മറ്റ് എന്ത് ആകുമായിരുന്നു എന്ന് അറിയില്ലെന്നും ദീപിക പറയുന്നുണ്ട്. സിനിമയിൽ എത്തിയിരുന്നില്ലെങ്കിലും തനിക്ക് ചുറ്റും മൂന്ന് കുട്ടികൾ ഉണ്ടാവുമായിരുന്നു എന്നും താരം പറയുന്നുണ്ട്. കൂടാതെ എന്ത് ജോലിയായിരുന്നോ ചെയ്തിരുന്നത് അത് വിവാഹത്തിന് ശേഷവും തുടരുമായിരുന്നുവെന്നും ദീപിക പറയുന്നു.

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രൺവീറും 2018 ൽ വിവാഹിതരാവുന്നത്. ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ ഒരു പ്രണയമായിരുന്നു ഇത്. ആരാധകരും ഇവരുടെ വിവാഹം കാണാൻ ആഗ്രഹിച്ചിരുന്നു. വിവാഹത്തിന് തൊട്ട് മുമ്പാണ് പ്രണയത്തിലാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. അതുവരെ ഇരുവരും പ്രണയം തുറന്ന് പറഞ്ഞിരുന്നില്ല. ആരാധകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ദീപികയുടേയും രൺവീറിന്റേയും. വിവാഹത്തിന് ശേഷവും ദീപിക സിനിമ സജീവമായിരുന്നു.
Recommended Video

വിവാഹത്തിന് ശേഷമായിരുന്നു ദീപികയുമായുള്ള പ്രണയത്തെ കുറിച്ച് രൺവീർ സിംഗ് മനസ് തുറന്നത്. ഈ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നാണ് നടൻ അന്ന് പറഞ്ഞത്. രൺവീറിന്റെ വാക്കുകൾ ഇങ്ങനെ... '' ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നു എന്ന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു, നടൻ രൺബീർ കപൂറുമായുള്ളല ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി പ്രണയത്തിലാവുന്നത്. ദീപിക ആഗ്രഹിച്ചത് പോലെ വളരെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഇവരുടേത്. താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications