കാഷ്യൂലായിട്ടുള്ള പ്രണയം മതിയെന്ന് രണ്‍വീറിനോട് പറഞ്ഞു! പ്രണയം തുടങ്ങിയതിനെ പറ്റി ദീപിക പദുക്കോണ്‍
ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസലീല രാം ലീല എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് താരങ്ങള്‍ ഡേറ്റിംഗ് ആരംഭിക്കുന്നത്. പിന്നീട് പ്രണയമായി, ഒടുവില്‍ വിവാഹിതരുമായി.
ഇന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ നേടിയെടുത്ത് കൊണ്ടിരിക്കുകയാണ് ദമ്പതിമാര്‍. ഒരു മാസത്തിനുള്ളില്‍ കുഞ്ഞതിഥി എത്തിയേക്കുമെന്നാണ് വിവരം. അതേ സമയം ദീപികയുടെ മുന്‍കാലങ്ങളെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

ഇന്ന് ഭര്‍ത്താവായ രണ്‍വീറുമായി വളരെ കാഷ്വലായിട്ടുള്ള ഒരു റിലേഷന്‍ഷിപ്പിലാവാം എന്നാണ് ദീപിക ആദ്യം ആഗ്രഹിച്ചിരുന്നത്. 2018-ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീറിനെ കുറിച്ചും തന്റെ മുന്‍ ബന്ധങ്ങളെ പറ്റിയും നടി തുറന്ന് സംസാരിച്ചത്.
രണ്‍വീറും ദീപികയും 2012 ലാണ് കണ്ടുമുട്ടുന്നത്. ആ സമയത്ത് മറ്റൊരു നടനുമായി ദീപിക പ്രണയം വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. വീണ്ടുമൊരു പ്രണയത്തിലേക്ക് കടന്ന് സ്വന്തം ഹൃദയം വീണ്ടും തകര്‍ക്കാന്‍ നടി തയ്യാറല്ലായിരുന്നു. 'എനിക്ക് ഉണ്ടായിരുന്ന ബന്ധം 2012 ല്‍ അവസാനിച്ചപ്പോള്‍, ഞാന്‍ തന്നെ അവസാനിച്ചത് പോലെയായിരുന്നു. ഇതോടെയാണ് കാഷ്വല്‍ ഡേറ്റിംഗ് എന്നൊരു ആശയം പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്'.
അങ്ങനൊരു ഡേറ്റിംഗില്‍ ആരോടും ഉത്തരം പറയേണ്ടതില്ല. ഞാനും രണ്‍വീറും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'നമ്മള്‍ക്കിടയില്‍ ഒരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ടമാണ്. പക്ഷേ അത് തുറന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പ്രതിബദ്ധത ആഗ്രഹിക്കുന്നുമില്ല. ഇനി വേറെ ആളുകളിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ പോവുമെന്നും' പറഞ്ഞിരുന്നു.

'അദ്ദേഹം അങ്ങനൊരു ബന്ധത്തിന് തയ്യാറാണോ എന്നാണ് എനിക്ക് അറിയേണ്ടത്. കാരണം ഞാന്‍ മുമ്പ് നിരവധി പ്രണയബന്ധങ്ങളില്‍ പെട്ടിട്ടുണ്ട്. പലപ്പോഴും എന്റെ വിശ്വാസം തകര്‍പ്പെടുകയാണ് ചെയ്തത്. രണ്‍വീറിനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. കുറച്ചു നേരം തനിച്ചിരിക്കണമെന്നു മാത്രം ചിന്തിച്ചു.
ഞാന്‍ ഒരിക്കലും യാദൃശ്ചികമായി ആരോടും ഡേറ്റ് ചെയ്തിട്ടില്ല. എനിക്ക് 13 വയസ്സ് മുതല്‍ ഞാന്‍ പ്രണയബന്ധങ്ങളില്‍ എത്തിയിരുന്നു. ആ പ്രണയത്തില്‍ തന്റെ നൂറുശതമാനവും നല്‍കുകയും ചെയ്തിരുന്നു' എന്നും ദീപിക പറയുന്നു.
ആത്മാര്‍ഥമായി പ്രണയിച്ചിട്ടും ആ ബന്ധങ്ങള്‍ തകര്‍ന്ന് പോയതാണ് ദീപികയെ തകര്‍ത്ത് കളഞ്ഞത്. രണ്‍വീറുമായി വളരെ സാധാരണമായി തുടങ്ങിയ ഇഷ്ടമായിരുന്നെങ്കിലും പ്രണയം അവരെ കൂടുതല്‍ അടുപ്പിച്ചു. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്.
ഏറെ കാലം ഇരുവരും പ്രണയത്തിലാണെന്ന് കഥകള്‍ പ്രചരിച്ചെങ്കിലും വിവാഹത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി താരങ്ങള്‍ പ്രഖ്യാപിച്ചത്. ശേഷം ഇറ്റലിയില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് താരവിവാഹം നടത്തിയത്.


Click it and Unblock the Notifications