സഞ്ജയ് ലീല ബൻസാലിയോട് പരസ്യമായി വിവാഹ അഭ്യർഥന നടത്തിയ ദീപിക പദുകോൺ, അന്ന് സംഭവിച്ചത്!
സ്വർഗത്തിൽ വെച്ച് കൂട്ടിച്ചേർത്ത ബന്ധമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിൻറെയും രൺവീർ സിംഗിൻറേയുമെന്നും പലപ്പോഴും നമുക്ക് തന്നെ തോന്നിപ്പോകും. 2013ലാണ് ഇവരുടെ പ്രണയ കഥയുടെ ആരംഭം. ഗോലിയോ കി റസ്‌ലീല രാം-ലീല എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018ൽ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ രാജകീയമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. കൊങ്കണി, സിന്ധ് ആചാര പ്രകാരം നടന്ന വിവാഹം ആ സമയത്തെ പ്രധാന വാർത്ത കൂടിയായിരുന്നു.
തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് എന്നും ഒപ്പമുണ്ടായിരുന്നയാളാണ് രൺവീറെന്ന് ദീപിക നേരത്തേ തന്നെ പറഞ്ഞിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും രൺവീർ ദീപികയ്ക്കൊപ്പം ഉറച്ചുനിന്നു. വിവദങ്ങളുടെ പേരിൽ മാധ്യമങ്ങൾ ദീപികയെ വേട്ടയാടിയപ്പോൾ രൺവീർ സിങ്ങായിരുന്നു ദീപികയുടെ കരുത്ത്.
രൺവീർ സിങ്ങിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിനെ കുറിച്ച് ദീപിക മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലായിരുന്നു ദീപിക വിവാഹത്തെ കുറിച്ച് സംസാരിച്ചത്.

പ്രണയത്തിലായിരിക്കുന്ന കാലത്ത് തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നടി എന്ന നിലയിലല്ല രൺവീർ സിങ് ദീപികയെ കണ്ടിരുന്നത്. തന്റെ വിജയത്തിൽ അദ്ദേഹമെന്നും ഒപ്പം നിന്നുവെന്നും ദീപിക പറഞ്ഞിട്ടുണ്ട്.
തന്നേക്കാൾ വലിയ സ്റ്റാറാണ് ദീപിക എന്നത് രൺവീർ സിങ്ങും അംഗീകരിച്ചിരുന്നു. ബോളിവുഡിൽ രൺവീറിനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ദീപിക.
ഈ വിടവുകളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിക്കാതെ ഇരുവരും നോക്കി. രൺവീർ ഇതെല്ലാം അംഗീകരിക്കുന്നയാളായിരുന്നുവെന്ന് ദീപിക പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് താൻ അദ്ദേഹത്തെ വിവാഹം ചെയ്തതെന്നും ദീപിക പറഞ്ഞിരുന്നു.

രാം ലീലയ്ക്ക് ശേഷം ബജ്റാവോ മസ്താനി, പദ്മാവത്, 83 എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രൺവീറുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ദീപിക ഒരിക്കൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞിരുന്നു.
രൺവീറിനെ പ്രണയിക്കാനും സഞ്ജയ് ലീല ബൻസാലിയെ വിവാഹം ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് അന്ന് ദീപിക പറഞ്ഞത്.
പദ്മാവതിന്റെ പ്രമോഷന്റെ ഭാഗമായി ബിഗ് ബോസ് സീസൺ 11ന്റെ വേദിയിൽ ടീം അംഗങ്ങൾക്കൊപ്പം എത്തിയപ്പോഴായിരുന്നു ദീപികയുടെ വെളിപ്പെടുത്തൽ.

വേദിയിലെത്തിയ ദീപിക അടക്കമുള്ള താരങ്ങൾക്ക് ഒരു ഗെയിം സൽമാൻ ഖാൻ നൽകിയിരുന്നു. കിൽ, മാരി, ഡേറ്റ് എന്നീ മൂന്ന് ഓപ്ഷൻ നൽകിയ ശേഷം ഇതിനോട് ചേരുന്ന താരങ്ങളുടെ പേര് പറയാനാണ് ദീപികയോട് സൽമാൻ ആവശ്യപ്പെട്ടത്.
അതിന് ദീപിക നൽകിയ മറുപടി. ഷാഹിദിന് കിൽ എന്ന ഓപ്ഷൻ നൽകുമെന്നും സഞ്ജയ് ലീല ബൻസാലിക്ക് മാരി എന്ന ഓപ്ഷൻ നൽകുമെന്നും രൺവീറിന് ഡേറ്റ് എന്ന ഓപ്ഷൻ നൽകുമെന്നുമായിരുന്നു.
ദീപികയുടെ രസകരമായ മറുപടി പ്രേക്ഷകരേയും സൽമാനെയും ചിരിപ്പിച്ചു. വിവാഹം കഴിക്കുന്നതിന് സഞ്ജയ് ലീല ബൻസാലിയുടെ പേര് ദീപിക തെരഞ്ഞെടുക്കുമെന്ന് സൽമാൻ ഖാൻ പ്രതീക്ഷിച്ചിരുന്നില്ല. കപിൽ ദേവിന്റെ ജീവതത്തെ ആസ്പദമാക്കിയുള്ള 83 ആണ് ദീപികയും രൺവീറും ഒന്നിച്ച് അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.
ചിത്രത്തിൽ കപിൽ ആയി വേഷമിട്ടത് റൺവീർ സിങ്ങാണ്. കപിൽ ദേവിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തിയത്.


Click it and Unblock the Notifications