For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മാര്‍ത്ഥ സുഹൃത്തായ സമയവും പ്രിയങ്കയോട് ദേഷ്യമാണെന്ന് പറഞ്ഞ കങ്കണ, കാരണം ഇതാണ്

  |

  ഫാഷന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരങ്ങളാണ് പ്രിയങ്കാ ചോപ്രയും കങ്കണ റണാവതും. 2008ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഇവരുടെ റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം പ്രിയങ്കയ്ക്കും മികച്ച സഹനടിക്കുളള പുരസ്കാരം കങ്കണയ്ക്കും ലഭിച്ചു. ബോളിവുഡില്‍ ഇറങ്ങിയ മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ ഒന്നായാണ് ഫാഷന്‍ ഇപ്പോഴും അറിയപ്പെടുന്നത്. ഫാഷനില്‍ ഒരുമിച്ച് അഭിനയിച്ച സമയം മുതല്‍ അടുത്ത സുഹൃത്തുക്കളായവരാണ് പ്രിയങ്കയും കങ്കണയും.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

  പ്രിയങ്കയെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും കങ്കണ മനസുതുറന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ പ്രിയങ്കയ്‌ക്കെതിരെ സംസാരിച്ച് കങ്കണ രംഗത്തെത്തി. അതേസമയം പ്രിയങ്കയും കങ്കണയും സുഹൃത്തുക്കളായത് മുതല്‍ തെറ്റിയത് വരെ നടന്ന കാര്യങ്ങള്‍ പറയുകയാണ് ഇവിടെ. തുടര്‍ന്ന് വായിക്കൂ...

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്കയെ കുറിച്ച് കങ്കണ പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'പ്രിയങ്ക എന്‌റെ സുഹൃത്താണ് എന്നും, ഏതൊരു മാധ്യമ പ്രവര്‍ത്തകരേക്കാളും നന്നായിട്ട് എന്നെ പ്രിയങ്ക ചോപ്രയ്ക്ക് അറിയാം എന്നാണ് കങ്കണ പറഞ്ഞത്. വ്യവസായത്തില്‍ ആരോഗ്യകരമായ സമവാക്യം നിലനിര്‍ത്തുന്നതിന് വളരെയധികം ശിക്ഷണവും, കരുതലും, പരിശ്രമവും ആവശ്യമാണ്, 2015ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്കയെ കുറിച്ച് കങ്കണ പറഞ്ഞ വാക്കുകളാണിവ.

  പിന്നീട് ഫാഷന്‍ സിനിമയുടെ 12ാം വാര്‍ഷികത്തിലും പ്രിയങ്കയെ കുറിച്ച് കങ്കണ മനസുതുറന്നു. പ്രിയങ്ക ഗംഭീരമാണ്. എനിക്ക് 19 വയസ്സുള്ളപ്പോള്‍ അവള്‍ ഒരു വലിയ താരമായിരുന്നു. ഞാന്‍ പ്രിയങ്കയുടെ സിനിമകള്‍ കണ്ടിരുന്നു. എന്‌റെ കരിയറിന്‌റെ തുടക്ക സമയമായിരുന്നു അന്ന്. പ്രിയങ്ക വളരെ അന്ന് കൂളായിരുന്നു. എന്നെ ഒരിക്കലും ഒരു കുട്ടിയായോ ജൂനിയര്‍ ആയോ അവര്‍ ട്രീറ്റ് ചെയ്തില്ല.

  മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, വിമര്‍ശനങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

  എനിക്ക് അവരെ ഒരു സുഹൃത്തായിട്ടാണ് തോന്നിയത്. ഭക്ഷണം പങ്കുവെക്കുകയും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്തു, കങ്കണ പറയുന്നു. 'തന്നെ കാണാന്‍ എങ്ങനെയുണ്ട്, ഇത് ഒകെയാണോ, ഈ വസ്ത്രത്തില്‍ എങ്ങനെയുണ്ട്' എന്നൊക്കെ പ്രിയങ്ക ചോദിച്ചു. അതുകൊണ്ട് അവര്‍ എന്‌റെ സീനിയറാണെന്നോ വലിയ താരമാണെന്നോ എന്നും അന്ന് എനിക്ക് തോന്നിയില്ല. പ്രിയങ്കയ്ക്ക് അങ്ങനെ ഒരു കഴിവുളളത് എനിക്ക് നല്ലതായി തോന്നി. അത് അതിശയകരമാണ്, കങ്കണ പറഞ്ഞു.

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  2018ലാണ് പ്രിയങ്ക എന്‍ഗേജ്‌മെന്‌റ് അറിയിക്കാത്തതിന്‌റെ പരിഭവം കങ്കണ പങ്കുവെച്ചത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ആണ് സുഹൃത്തിനെ കുറിച്ച് കങ്കണ സംസാരിച്ചത്‌. ശരിക്കും പ്രിയങ്ക എന്‌റെ ക്ലോസ് ഫ്രണ്ടാണ്. അവള്‍ എന്നോട് പറയാത്തതില്‍ ഞാന്‍ ഇപ്പോള്‍ അസ്വസ്ഥയാണ് എന്ന് കങ്കണ പറഞ്ഞു.

  അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മലയാളത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എല്ലാവര്‍ക്കുമുളള മറുപടിയാണ് ഈ പടം

  Kangana Ranaut claims she's better at stunts than Tom Cruise

  2020ല്‍ കര്‍ഷക സമരത്തിന്റെ സമയത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രിയങ്ക ചോപ്ര എത്തിയിരുന്നു. അന്ന് പ്രിയങ്കയും ദില്‍ജിത്ത് ദൊസാഞ്ജും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കങ്കണ ആരോപിച്ചു. സെക്യൂലര്‍ പപ്പി എന്നാണ് പ്രിയങ്കയെ അന്ന് കങ്കണ കളിയാക്കി വിളിച്ചത്. കങ്കണ സോഷ്യല്‍ മീഡിയയിലൂടെ നടത്താറുളള ചില പരാമാര്‍ശങ്ങള്‍ ബോളിവുഡില്‍ വിവാദമാകാറുണ്ട്. തനിക്ക് മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലായാലും ധൈര്യത്തോടെ തുറന്നുപറയാറുണ്ട് കങ്കണ റണാവത്.

  Read more about: priyanka chopra kangana ranaut
  English summary
  throwback: when kangana ranaut was upset about priyanka chopra because of not invite for her engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X