വൺ നൈറ്റ് സ്റ്റാൻഡ് ഉണ്ടായിട്ടുണ്ടോ? താരപുത്രി സാറയോട് രണ്ടാനമ്മ കരീന കപൂറിൻ്റെ ചോദ്യമിങ്ങനെ

വാട്ട് വുമണ്‍ വാണ്ട് എന്ന റേഡിയോ പരിപാടിയില്‍ നടി കരീന കപൂറും താരപുത്രി സാറ അലി ഖാനും ഒരുമിച്ച് പങ്കെടുത്തിരുന്നു. അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെ പറ്റിയുള്ള ചില രഹസ്യങ്ങളും സാറ വെളിപ്പെടുത്തി. അതില്‍ പ്രധാനപ്പെട്ടത് ഇന്നത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതും പഴയ കാലത്ത് ആഗ്രഹിച്ചിരുന്നതും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയും സാറ സംസാരിച്ചു.

സാറയുടെ ഈ അഭിപ്രായം സെറ്റപ്പ് മദര്‍ കൂടിയായ കരീന കപൂറിന്റെ സ്വഭാവവുമായി ഏകദേശം അടുത്ത് നില്‍ക്കുന്നതാണെന്നാണ് ആരാധകരും പറയുന്നത്. സാറയുടെ പിതാവും നടനുമായ സെയിഫ് അലി ഖാന്‍ വിവാഹം കഴിച്ചിരിക്കുന്നത് കരീനയെയാണ്. പിതാവിന്റെ രണ്ടാം വിവാഹത്തിന് ശേഷം കരീനയുമായി ഏറ്റവും അടുത്ത സൗഹൃദം നടി കാത്തുസൂക്ഷിക്കാറുണ്ട്.

ആര്‍ക്കെങ്കിലും കുസൃതിത്തരം നിറഞ്ഞ മെസേജുകള്‍ അയച്ചിട്ടുണ്ടോ

മുന്‍പ് റേഡിയോ അഭിമുഖത്തില്‍ പങ്കെടുത്ത ഇരുവരുടെയും വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആര്‍ക്കെങ്കിലും കുസൃതിത്തരം നിറഞ്ഞ മെസേജുകള്‍ അയച്ചിട്ടുണ്ടോ എന്നാണ് കരീന സാറയോട് ആദ്യം ചോദിച്ചത്. ഉണ്ടെന്ന് സാറ പറയുകയും ചെയ്തു. ഇക്കാര്യം അദ്ദേഹത്തോട് (സെയിഫ് അലി ഖാന്‍) പറയാമോ എന്നും കരീന ചോദിച്ചു. അതിനെന്താ പറയാമെന്നും ചിലപ്പോള്‍ അദ്ദേഹം ഈ പരിപാടി കാണുന്നുണ്ടാവുമെന്നും സാറ സൂചിപ്പിച്ചു.

ഡേറ്റിങ്ങിലേക്ക് എത്തിപ്പെട്ടിട്ടില്ലേ എന്നും കരീന ചോദിച്ചു

ഡേറ്റിങ്ങിലേക്ക് എത്തിപ്പെട്ടിട്ടില്ലേ എന്നും കരീന ചോദിച്ചു. എത്തിയേക്കാം.. പക്ഷേ അത് എല്ലാവരും പിന്തുടരുന്നത് പോലെയായിരിക്കില്ലെന്ന് സാറ പറഞ്ഞു. അടുത്ത ചോദ്യം 'വൺ നൈറ്റ് സ്റ്റാൻഡ് ഉണ്ടായിട്ടുണ്ടോ?' എന്നായിരുന്നു. മാത്രമല്ല ഈ ചോദ്യ നിന്നോട് ചോദിക്കണമോ എന്നെനിക്ക് അറിയില്ല. കാരണം നമ്മള്‍ ജീവിക്കുന്നത് ഒരു മോഡേണ്‍ കുടുംബത്തിലാണെന്നും' കരീന പറഞ്ഞു. എന്നാല്‍ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്ന ഉത്തരമാണ് സാറ നല്‍കിയത്.

 എന്റെ കൂടെ അഭിനയിച്ച നാല് സഹനടന്മാരുമായിട്ടും നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് സാറ

അടുത്തിടപഴകാതിരിക്കാന്‍ വേണ്ടി ഒഴിവ് കഴിവുകള്‍ പറയാറുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. 'നിങ്ങള്‍ എന്നെ കണ്ടുമുട്ടിയിട്ടുണ്ടോ? ഇത്തരം കാര്യങ്ങള്‍ കേട്ട് ഞാന്‍ മടുത്തു. ഞാന്‍ ഒന്നിലും ഒഴിവ് കഴിവ് പറയാറില്ലെന്ന്' സാറ വ്യക്തമാക്കുന്നു.

നിങ്ങള്‍ക്ക് അഡ്വാന്‍സ് തന്നതിന് ശേഷം സഹതാരം പിന്മാറിയതിനെ പറ്റിയും കരീന ചോദിച്ചു. അങ്ങനെ ഇല്ല, ആരും എനിക്ക് അങ്ങനെ അഡ്വാന്‍സ് തന്നിട്ടില്ലെന്നും നടി പറയുന്നു. എന്റെ കൂടെ അഭിനയിച്ച നാല് സഹനടന്മാരുമായിട്ടും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും താരപുത്രി വ്യക്തമാക്കി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കരീനയോട് സാറയ്ക്ക് വേര്‍തിരിവുകളൊന്നുമില്ല

പിതാവ് രണ്ടാമതും വിവാഹം കഴിച്ചയാളാണ്, രണ്ടാനമ്മയാണ് എന്നിങ്ങനെ കരീനയോട് സാറയ്ക്ക് വേര്‍തിരിവുകളൊന്നുമില്ല. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയാണ് ജീവിക്കുന്നത്. കരീനയുടെ വീട്ടില്‍ പോവുകയും മക്കളുടെ കൂടെ അവധി ദിവസങ്ങള്‍ ആഘോഷിക്കുകയുമൊക്കെ സാറ ചെയ്യാറുണ്ട്. ഒപ്പം രണ്ടാനമ്മയുമായി നല്ല സൗഹൃദത്തിലാണ്. ഇക്കാര്യത്തില്‍ സാറയുടെ മാതാവ് അമൃത സിംഗിനും എതിര്‍പ്പുകളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X