Don't Miss!
- Lifestyle
ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍
- Sports
ജൂനിയര്‍ സൂര്യ വരുമോ? ഇവരെക്കൊണ്ടാവും, മുംബൈയുടെ മൂന്നു പേര്
- News
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വരുംദിവസങ്ങളില്‍ വില കുതിക്കും... ഇന്നും വില കൂടി
- Automobiles
ഇവികൾക്ക് വില കുറയും, വിൽപ്പന കുതിച്ചുയരും! വാഹന വിപണിക്ക് ഉണർവേകി കേന്ദ്ര ബജറ്റ്
- Finance
ബജറ്റ് 2023; സ്ത്രീകള്‍ക്കായി പുതിയ സമ്പാദ്യ പദ്ധതി; മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപ പരിധി ഉയര്‍ത്തി
- Technology
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
അഭിനയിക്കാന്‍ തീരുമാനിച്ചത് നടി ശ്രീദേവി കാരണം; അവരെക്കാളും നന്നായി ഞാന്‍ ഡാന്‍സ് ചെയ്യുമെന്ന് കരീന
ഇന്ത്യയിലെ ആദ്യ ലേഡീസൂപ്പര്സ്റ്റാറാണ് ശ്രീദേവി കപൂര്‍. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി വളര്‍ന്ന ശ്രീദേവി മരിക്കുന്നത് വരെ നായികയായി തന്നെ അഭിനയിച്ചു. അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വിയോഗം ആരാധകരെ വേദനയിലാഴ്ത്തിയിരുന്നു. താരങ്ങള്‍ക്കും ശ്രീദേവിയെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്.
ശ്രീദേവിയുടെ അഭിനയം കണ്ടിട്ടാണ് താന്‍ അഭിനയിക്കാന്‍ എത്തിയതെന്ന് നടി കരീന കപൂറും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ശ്രീദേവിയെ കുറിച്ചുള്ള അഭിപ്രായം കരീന പങ്കുവെച്ചത്. അതേ സമയം നടിയുടെ ഡാന്‍സിനെ കുറിച്ചും മറ്റുമൊക്കെയായി കരീന പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

സിനിമയില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തുന്ന നടിയാണ് കരീന കപൂര്‍. കരീനയുടെ ഹിറ്റ് സിനിമകള്‍ എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ കൂടുതലും മനോഹരമായ ഡാന്‍സായിരിക്കും. അങ്ങനെയുള്ള തന്റെ ഡാന്‍സിന് പിന്നിലെ പ്രചോദനം നടി ശ്രീദേവിയാണെന്നാണ് കരീന പറയുന്നത്.
കരീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ചോദിച്ചത്... 'എനിക്ക് ശ്രീദേവിയെ ഇഷ്ടമാണ്. അവള് സൂപ്പറാണ്. അവള് പാടുന്നതും നൃത്തം ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ഞാനും ഏതാണ്ട് അതുപോലെ ചെയ്യാം. ഞാന്‍ അവളെക്കാളും നന്നായി നൃത്തം ചെയ്യുമെന്ന് എല്ലാവരും പറയാറുണ്ടെന്ന്', കരീന പറയുന്നു.

ശ്രീദേവിയ്ക്ക് ശേഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് കരീന കപൂര്‍. നടി ആലിയ ഭട്ട് അടക്കമുള്ള നടിമാരും ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് കരീന. അതുപോലെ കരീനയുടെ ഭര്‍ത്താവ് സെയിഫ് അലി ഖാന്റെ ആദ്യബന്ധത്തിലുള്ള മകള്‍ സാറ അലി ഖാനും കരീന ഒരു അത്ഭുതമാണ്. 'കഭി ഖുഷി കഭി ഘം' എന്ന ചിത്രത്തിലെ 'പൂ' എന്ന വേഷം ചെയ്ത നടിയെ തന്റെ പിതാവ് വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞത് സാറയെ അത്ഭുതപ്പെടുത്തിയിരുന്നു.

2018 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് ശ്രീദേവിയുടെ മരണ വാര്‍ത്ത എത്തുന്നത്. ദുബായില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തില്‍ സജീവമായി നില്ക്കുന്ന സമയത്താണ് ശ്രീദേവിയുടെ മരണമെത്തുന്നത്. അവസാനം അഭിനയിച്ച സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ശ്രീദേവിയെ തേടി എത്തിയിരുന്നു. മരണശേഷമാണ് നടിയ്ക്ക് അംഗീകാരം ലഭിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായി കരീനയും നിറഞ്ഞ് നില്‍ക്കുകയാണ്. ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയാണ് അവസാനം തിയറ്ററിലേക്ക് എത്തിയ കരീനയുടെ ചിത്രം. ഗര്‍ഭകാലത്തും നടി അഭിനയത്തില്‍ സജീവമായിരുന്നു. രണ്ട് പ്രസവത്തിലൂടെയും വലിയ സന്ദേശങ്ങള്‍ നല്കി അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ കരീനയ്ക്ക് സാധിച്ചിരുന്നു.
-
അതൊരു പ്രണയം ആയിരുന്നില്ല; 19ാം വയസ്സിൽ വിവാഹ മോചനം നേടിയതിനെക്കുറിച്ച് നടി അഞ്ജു
-
കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ