ഹിറ്റ് ജോഡിയെ പിന്നീട് കാണാതായി; ​ഗോവിന്ദയോട് കരിഷ്മ കപൂർ നോ പറഞ്ഞതിന് കാരണം; സംഭവമിങ്ങനെ

ബോളിവുഡിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായിക നടിയാണ് കരിഷ്മ കപൂർ. അഭിനയമികവും സ്ക്രീൻ പ്രസൻസും ഒത്തിണങ്ങിയ നടി. കപൂർ കുടുംബത്തിലെ അം​ഗമെന്ന ഖ്യാതിയും കരിയറിൽ കരിഷ്മയ്ക്ക് ​ഗുണം ചെയ്തു. പ്രേം ഖൈദി എന്ന സിനിമയിലൂടെയാണ് കരിഷ്മ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. കൈനിറയെ അവസരങ്ങൾ കരിഷ്മയെ തേടി അക്കാലത്ത് വന്നു. ജി​ഗർ, അനാരി, രാജ ബാബു, കൂലി നമ്പർ വൺ, സജൻ ചലേ സസുരാൽ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ തിരക്കേറിയ നടിയായി കരിഷ്മ കപൂർ മാറി.

അക്കാലത്ത് കരിഷ്മയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി അറിയപ്പെട്ടത് ​ഗോവിന്ദയാണ്. ഹിറ്റ് ജോഡിയായി മാറിയ കരിഷ്മയും ​ഗോവിന്ദയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. കൂലി നമ്പർ വൺ, രാജ ബാബു തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണം ആണ്. അക്കാലത്ത് ഇരുവരെയും വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് തുടരെ രം​ഗത്ത് വന്നു. എന്നാൽ ഒരു ഘട്ടത്തിൽ ​ഗോവിന്ദയുടെ സിനിമകളിൽ കരിഷ്മയെ കാണാതായി.

Karisma Kapoor, Govinda

ഇതിന് കാരണമെന്തെന്ന ചോദ്യങ്ങൾ വന്നു. ​ഗോവിന്ദയുടെ സിനിമകൾ കരിഷ്മ നിരസിക്കുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിന് കാരണമെന്തെന്നത് സംബന്ധിച്ചും ചില സൂചനകൾ വന്നു. കരിയറിന്റെ മുന്നോട്ട് പോക്ക് കണക്കിലെടുത്താണ് കരിഷ്മ ഇത്തരമൊരു തീരുമാനം അന്നെടുത്തത്. പ്രശസ്തയായെങ്കിലും മാധുരി ദീക്ഷിത് ഉൾപ്പെടെയുള്ള നടിമാരെ പോലെയുള്ള താരത്തിളക്കം കരിഷ്മയ്ക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല.

ഇതോടെ അന്ന് തരം​ഗമായി ഉയർന്ന് വന്ന് കൊണ്ടിരിക്കുന്ന ഷാരൂഖ് ഖാനും ആമിർ ഖാനും സൽമാൻ ഖാനുമൊപ്പമുള്ള സിനിമകൾക്ക് കരിഷ്മ കപൂർ പ്രാധാന്യം നൽകി. ​ഗോവിന്ദ ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളോട് നോ പറയുകയും ചെയ്തു. കരിഷ്മയുടെ ആ​ഗ്രഹം പോലെ ഖാൻമാർക്കൊപ്പമുള്ള അവസരം നടിക്ക് ലഭിച്ചു. താരമൂല്യം ഉയർത്താനും സാധിച്ചു. 1996 ൽ ആമിർ ഖാനൊപ്പം രാജ ഹിന്ദുസ്ഥാനി എന്ന സിനിമയിൽ കരിഷ്മ കപൂർ അഭിനയിച്ചു.

Karisma Kapoor, Govinda

സിനിമ ബ്ലോക് ബസ്റ്ററായി. പിന്നീട് നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ജഡ്വ എന്ന സിനിമയിൽ സൽമാൻ ഖാന്റെ നായികയായി കരിഷ്മ കപൂർ എത്തി. സിനിമയും സൂപ്പർഹിറ്റായി. ഷാരൂഖ് ഖാനൊപ്പം ദിൽ തോ പാ​ഗൽ ഹേ എന്ന സിനിമ കൂടി ചെയ്തതോടെ കരിഷ്മയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. കൈ നിറയെ അവസരങ്ങളുമായി കരിഷ്മ ബോളിവുഡിലെ ടോപ് ലീ​ഗിൽ നിന്നു.

എന്നാൽ കരിയറിൽ നിന്നും കരിഷ്മ പിന്നീട് അകന്നു. കുടുംബത്തിന് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ച കരിഷ്മയെ കുറേക്കാലം സിനിമകളിൽ കണ്ടില്ല. ഇതിനിടെ സഹോദരി കരീന കപൂർ താരറാണിയായി വളർന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന കപൂർ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. കരിഷ്മയെ പോലെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കരീനയ്ക്ക് കഴിഞ്ഞു.

എ ലിസ്റ്റ് നായകൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന പോളിസി കരീനയ്ക്കും ഉണ്ടായിരുന്നു. കരിയറിൽ സ്ഥാനമുറപ്പിച്ച ശേഷം നടി ഇത്തരം നിബന്ധനകൾ ഒഴിവാക്കി. കരീന ഇന്നും അഭിനയ രം​ഗത്ത് സജീവമാണ്. അതേസമയം കരിഷ്മ കപൂർ വർഷങ്ങളായി അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുന്നു.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X