For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമീഷ വ്യക്തി ജീവിതത്തിൽ അസംതൃപ്തയെന്ന് ലാറ ദത്ത; ശരീരം പോരെന്ന് ബിപാഷയും!

  |

  സിനിമാ താരങ്ങൾ തമ്മിലുണ്ടാവുന്ന തർക്കങ്ങൾക്ക് വലിയ ജനശ്രദ്ധ ലഭിക്കാറുണ്ട്. ലൈം ലൈറ്റിൽ തിളങ്ങുന്ന താരങ്ങൾ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സിനിമാ മാധ്യമങ്ങളിൽ വലിയ ചർച്ചയാവും. മറ്റ് ഭാഷകളിലെ സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് ബോളിവുഡിലാണ് ഈ പ്രവണത കൂടുതൽ. പ്രത്യേകിച്ചും നായിക നടിമാർ തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളാണ് കൂടുതൽ വാർത്തയാവാറ്. ഇത്തരത്തിൽ മുമ്പൊരിക്കൽ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച സംഭവമായിരുന്നു അമീഷ പട്ടേലും ലാറ ദത്തയും ബിപാഷ ബസുവും തമ്മിലുണ്ടായ പ്രശ്നങ്ങൾ.

  Also Read: അർണവ്-ദിവ്യ വിഷയത്തിൽ ആരോപണവിധേയയായ നടി മലയാളത്തിലെ പ്രമുഖ സീരിയൽ താരം, സംഭവിച്ചതിനെ കുറിച്ച് അര്‍ണവ്!

  2005 ൽ കോഫി വിത്ത് കരണിൽ വെച്ചായിരുന്നു സംഭവം. ലാറ ദത്ത, ബിപാഷ ബസു എന്നിവരായിരുന്നു ഷോയിൽ അതിഥികൾ ആയെത്തിയത്. അന്ന് നടൻ ജോൺ എബ്രഹാമുമായി പ്രണയത്തിലാണ് ബിപാഷ. ലാറ ദത്തയും ജോൺ എബ്രഹാമും സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

  ജോൺ എബ്രഹാമിനെയും ലാറ ദത്തെയെയും അപകീർത്തി പെടുത്തുന്ന ഒരു പ്രസ്താവന അമീഷ പട്ടേൽ നടത്തിയിരുന്നു. ഇതേ പറ്റി കരൺ ഷോയിൽ വെച്ച് ലാറ ദത്തയോട് ചോദിച്ചു. ലാറ ഉടനെ അതിന് മറുപടിയും നൽകി.

  Also Read: 'ദിലീപേട്ടൻ സിനിമകളിൽ കാണുന്നത് പോലെ അല്ല'; നടനെക്കുറിച്ച് നമിത പ്രമോദ്

  'ഞങ്ങൾ രണ്ട് പേർക്കെതിരെ അല്ലാതെ അമീഷ നിരധി പേർക്കെതിരെ സംസാരിക്കുന്നുണ്ട്. അത് കേട്ട് കൊണ്ടിരിക്കുന്നത് അത്ര സുഖകരമല്ല. ഈ പറയുന്ന വ്യക്തി അവരുടെ വ്യക്തി ജീവിതത്തിൽ ആശയക്കുഴപ്പത്തിലാണ്. എന്നെ സംബന്ധിച്ച് അവൾ ഒപ്പം അഭിനയിക്കുന്ന നടി ആണ്. എനിക്ക് തോന്നുന്നത് അവൾ വ്യക്തി ജീവിതത്തിൽ അസംതൃപ്തയാണെന്നാണ്. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ അത് പുറത്തേക്കെടുക്കാൻ വഴി തേടും,' ലാറ ദത്ത പറഞ്ഞു.

  Also Read: 'അവൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി, ഞാനെപ്പോഴും അവളുടെ കൂടെയായിരുന്നു'; മറിയത്തെ കുറിച്ച് മമ്മൂട്ടി!

  അന്ന് ബിപാഷ ബസുവും അമീഷ പട്ടേലിനെതിരെ പരാമർശം നടത്തി. ജിസം എന്ന ബിപാഷ അഭിനയിച്ച സിനിമയിൽ താൻ അഭിനയിക്കില്ലെന്നും അത്രയും ഇന്റിമേറ്റ് രം​ഗങ്ങളടങ്ങിയ സിനിമയിൽ അഭിനയിക്കാൻ തന്റെ വീട്ടുകാർ സമ്മതിക്കില്ലെന്നും അമീഷ പറഞ്ഞിരുന്നു. ഇതാണ് ബിപാഷയെ ചൊടിപ്പിച്ചത്.

  Also Read: എന്‍എന്‍ പിള്ളയും തിലകനും ഏറ്റുമുട്ടി; ഗോഡ്ഫാദര്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവാന്‍ തയ്യാറായി നടനും

  അവളുടെ ഒരു അഭിമുഖത്തിൽ ഞാൻ വായിച്ചത് ജിസം പോലെ ഒരു സിനിമയിൽ ഒരിക്കലും അഭിനയിക്കില്ലെന്നാണ്. കാരണം അവരുടെ അമ്മൂമ്മ അത് സമ്മതിക്കില്ലത്രെ. സത്യസന്ധമായി പറഞ്ഞാൽ ജിസം ചെയ്യാനുള്ള ശാരീരിക ഭം​ഗി അമീഷയ്ക്കില്ല. ഫുൾ പാക്കേജ് ആയ ഒരു സ്ത്രീയെ ആണ് ആ സിനിമയിൽ ആവശ്യം. അവളതിന് അനുയോജ്യയല്ല, ബിപാഷ പറഞ്ഞതിങ്ങനെ. ബിപാഷയുടെ ആദ്യ സിനിമയാണ് 2003 ൽ പുറത്തിറങ്ങിയ ജിസം. ചിത്രത്തിൽ ജോൺ എബ്രാഹാം ആയിരുന്നു നായകൻ.

  90 കളിലും 2000 ങ്ങളുടെ തുടക്കത്തിലും ആണ് നായികമാർ തമ്മിലുള്ള തർക്കം വലിയ തോതിൽ വാർത്തകൾ ആയത്. പുതിയ കാലത്ത് ഇത്തരം പ്രവണതകൾ കുറവാണെന്ന് സിനിമാ ലോകത്തുള്ളവർ തന്നെ പറയുന്നു. സോഷ്യൽ മീഡിയയുടെ കടന്നു വരവും സിനിമ ലോകത്ത് സംഭവിച്ച മാറ്റങ്ങളുമാണ് ഇത്തരം തെറ്റിദ്ധാരണകളും പ്രശ്നങ്ങളും തുടരാതിരിക്കാൻ കാരണമായത്.

  Read more about: ameesha patel
  English summary
  Throwback: When Lara Dutta Takes A Dig At Ameesha Patel Over Her Comment On John Abraham's Bond
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X