ഗോവിന്ദയുടെ നായികയാവില്ല; അന്ന് മാധുരി സിനിമ ഉപേക്ഷിച്ചതിന് കാരണമെന്തായിരുന്നു, ഒടുവില്‍ നടി തന്നെ പറയുന്നു

തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊക്കെ ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു മാധുരി ദീക്ഷിത്. എണ്‍പതുകളിലാണ് മാധുരി സിനിമയില്‍ സജീവമായത്. വര്‍ഷങ്ങളോളം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയും നര്‍ത്തകിയുമൊക്കെയായി തിളങ്ങി. ആരാധകരുടെ ഹൃദയം കവരാനും മാധുരിയ്ക്ക് സാധിച്ചിരുന്നു. അനില്‍ കപൂര്‍, സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, ജാക്കി ഷെറഫ്, ഷാരുഖ് ഖാന്‍ എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി അഭിനയിക്കുകയും ചെയ്തു.

എന്നാല്‍ ഒരു ഘട്ടത്തില്‍ നടന്‍ ഗോവിന്ദയുടെ കൂടെ സിനിമ ചെയ്യുന്നതിന് മാധൂരി വിസമ്മതിച്ചിരുന്നു. 1986 ല്‍ റിലീസിനെത്തിയ സദാ സുഹാഗന്‍ എന്ന സിനിമയില്‍ ഗോവിന്ദയുടെ നായികയാവേണ്ടത് മാധൂരി ആയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നടിയുടെ ഏഴ് സിനിമകളും പരാജയമായി മാറിയതോടെ അന്നത്തെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാമെന്ന് മാധൂരി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗോവിന്ദയുടെ പടം വേണ്ടെന്ന് വെച്ചു.

 govinda-madhuri-1

ആ കാലത്ത് ഗോവിന്ദയുടെ കരിയറും വളരെ മോശമായിരുന്നു. അങ്ങനെ രണ്ടാളും ഒരുമിച്ച് അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് നടി അറിയിച്ചു. ഇതറിഞ്ഞ ഗോവിന്ദ ഒരിക്കല്‍ മാധൂരിയോട് ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്കും താല്‍പര്യമില്ലെന്ന് ഗോവിന്ദയും പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കുറിച്ച് മാധൂരിയോട് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. എന്ത് കൊണ്ടാണ് ഗോവിന്ദയെ അവഗണിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ മോശമായത് കൊണ്ടല്ല, തനിക്ക് ലഭിച്ച കഥാപാത്രത്തിന്റെ പ്രധാന്യം ചെറുതായി പോയത് കൊണ്ടാണ് ആ സിനിമ ഉപേക്ഷിച്ചതെന്നാണ് മാധൂരി പറഞ്ഞത്.

ദൈവമേ, ഈ വിവാദത്തില്‍ വിശദീകരണം കൊടുത്ത് തന്നെ ഞാന്‍ മടുത്തു. പക്ഷേ ഇനിയും ഞാന്‍ അത് തന്നെ ചെയ്യും. സ്വാതി, അവാര ബാപ്പ് എന്നീ സിനിമകള്‍ ചെയ്യുന്ന സമയത്താണ് സദാ സുഹാഗന്‍ എന്ന സിനിമയുടെ കരാറില്‍ ഞാന്‍ ഒപ്പിട്ടത്. അതിനൊപ്പം തന്നെ ഉത്തര്‍ ദക്ഷിന്‍ പോലെയുള്ള നായികയാവാനുള്ള സിനിമകളിലും ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. വൈകാതെ ബോണി കപൂറിനെ പോലെയുള്ള വലിയ നിര്‍മാതാക്കളും എന്നെ സമീപിച്ച് തുടങ്ങി. എനിക്ക് നായികയായി നിരവധി വേഷങ്ങള്‍ കിട്ടി തുടങ്ങിയതോടെ ചെറിയ റോളുകള്‍ ചെയ്യുന്നില്ലെന്ന് അന്ന് ടി രാമറാവുവിനോട് ഞാന്‍ പോയി പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

എന്റെ കരിയറിന് വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. അല്ലാതെ ഗോവിന്ദുമായി പ്രശ്‌നം ഉള്ളത് കൊണ്ടല്ല. ഇല്‍സാം എന്ന ചിത്രത്തിന് ശേഷം അദ്ദേഹവും ഹിറ്റായിരുന്നു. ഗോവിന്ദയുടെ കൂടെയുള്ള സിനിമകളില്‍ നിന്നും അങ്ങനെ ഒരു പിന്മാറുകയില്ല. എന്ത് കൊണ്ടാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ ജോഡി ആകാത്തത് എന്ന് അറിയില്ല. ഭാവിയില്‍ എപ്പോഴെങ്കിലും ഞങ്ങള്‍ ഒരുമിക്കുമെന്നാണ് കരുതുന്നതെന്നും മാധൂരി വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X