ബിഗ്രേഡ് നടിയെന്ന് വിളിച്ചത് വേദനയായി! നിസാര കാര്യത്തിന് സിനിമയില്‍ നിന്നും വിലക്കിയെന്ന് നടി മുംതാസ്

ഇന്ത്യന്‍ സിനമയിലെ പ്രശസ്ത നടിയായ മുംതാസ് അടുത്തിടെ ഒരു അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങളും സിനിമാ ജീവിതത്തെ പറ്റിയും തുറന്ന് സംസാരിച്ചിരുന്നു. നടി പറഞ്ഞ ചില കാര്യങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതില്‍ തന്റെ കരിയറിനെ കുറിച്ചും മുന്‍കാല ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചും മറ്റ് നായികമാരുമായുള്ള സൗഹൃദത്തെ പറ്റിയുമൊക്കെ മുംതാസ് സംസാരിച്ചിരുന്നു.

ഒരു കാലത്ത് തന്നെ ബീഗ്രേഡ് നടി എന്ന് വിളിച്ചിരുന്നുവെന്നും അതൊരു വലിയ വേദനയാണെന്ന് പറഞ്ഞ നടി സിനിമയില്‍ നിന്നും തനിക്ക് വിലക്ക് കിട്ടിയതിനെ പറ്റിയും സംസാരിച്ചിരിക്കുകയാണ്. അക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന സിനിമാ ഇന്‍ഡസ്ട്രിയിലെ നിബന്ധനകളെ പറ്റിയാണ് മുംതാസ് വെളിപ്പെടുത്തിയത്.

mumtaz

കേവലം പതിനൊന്ന് വയസ്സിലാണ് മുംതാസ് അഭിനയിക്കാനെത്തുന്നത്. 1958ല്‍ പുറത്തിറങ്ങിയ 'സോനേ കി ചിദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു മുംതാസ് അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകള്‍ ചെയ്തു. എന്നാല്‍ സിനിമകളിലെ തുടര്‍ച്ചയായ സ്റ്റണ്ടുകള്‍ കാരണം 'സ്റ്റണ്ട് നായിക' എന്ന് മുംതാസിനെ വിളിച്ച് തുടങ്ങി. ഇതാണ് നടിയുടെ കരിയറിനെ മോശമായി ബാധിച്ച ആദ്യത്തെ സംഭവം.

ഇതിന് ശേഷമാണ് മുംതാസിനെ 'ബി ഗ്രേഡ് നടി' എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. അക്കാലത്ത് മുംതാസിന് സിനിമയില്‍ താരപരിവേഷമൊന്നും ലഭിച്ച് തുടങ്ങിയിട്ടില്ല. ചെറിയ വേഷങ്ങള്‍ മാത്രമേ നടി ചെയ്തിരുന്നുള്ളൂ. മാത്രമല്ല മുംതാസിനെ 'ബി ഗ്രേഡ് നടി' എന്ന് വിളിക്കാനും തുടങ്ങിയെങ്കിലും താന്‍ കണ്ണടച്ച് ജോലി ചെയ്യുകയാണ് ചെയ്തതെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണെന്ന് ഞാന്‍ കരുതി. ഇന്‍ഡസ്ട്രിയിലെ എന്റെ തുടക്കം നല്ലതായിരുന്നില്ല. എന്നോടൊപ്പം അഭിനയിക്കാത്തതിന് നടന്മാരെ ഞാന്‍ കുറ്റപ്പെടുത്തില്ല, കാരണം എല്ലാവരും വിജയത്തിന്റെ പടവുകള്‍ കയറാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്. പിന്നീട് ദിലീപ് കുമാറിനൊപ്പം 'റാം ഔര്‍ ശ്യാം' എന്ന സിനിമയില്‍ അഭിനയിച്ചതാണ് മുംതാസിന്റെ കരിയറില്‍ വഴിത്തിരിവായത്. ഈ സിനിമയും അതിലെ കഥാപാത്രവും മുംതാസിനെ ഏറെ പ്രശംസകള്‍ നേടി കൊടുത്തു.

mumtaz

താന്‍ മുന്‍പ് അഭിനയിച്ചതിലെ ഒരു സീന്‍ മെഹ്മൂദ് സാഹബ് ദിലീപ് കുമാറിനെ കാണിച്ചു. ഈ പെണ്‍കുട്ടിക്ക് നല്ല ഉയരമുണ്ട്, സുന്ദരിയാണ്, അഭിനയവും മികച്ചതാണെന്ന് പറഞ്ഞ നടന്‍ ഉടന്‍ തന്നെ മുംതാസിനൊപ്പം അഭിനയിക്കാന്‍ സമ്മതിച്ചു. ഇതോടെയാണ് ദിലീപ് കുമാറിനൊപ്പം 'രാം ഔര്‍ ശ്യാം' എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോന്ന് തന്നോട് ചോദിക്കുന്നത്.

പിന്നീട് നടിയുടെ കരിയര്‍ കുതിച്ചുയര്‍ന്നപ്പോള്‍, ദിലീപ് കുമാര്‍ മുതല്‍ രാജേഷ് ഖന്ന, ഷമ്മി കപൂര്‍, ദേവ് ആനന്ദ്, ധര്‍മേന്ദ്ര, ശശി കപൂര്‍, ദാരാ സിംഗ് എന്നിങ്ങനെ ഹിന്ദി സിനിമയിലെ മുന്‍നിര നടന്മാരുടെയെല്ലാം കൂടെ മുംതാസ് അഭിനയിച്ചു. അതിന് ശേഷം കരിയറില്‍ കുറവൊന്നും ഉണ്ടായില്ല. എന്നാല്‍ ഒരിക്കല്‍ സിനിമാ മേഖലയില്‍ നിന്ന് തനിക്ക് വിലക്ക് കിട്ടിയിരുന്നു എന്ന് പറയുകയാണ് നടി.

ഒരു വര്‍ഷത്തില്‍ 6 സിനിമകളില്‍ മാത്രമേ താരങ്ങള്‍ക്ക് കരാര്‍ ഒപ്പിടാന്‍ കഴിയൂ. താന്‍ 6 സിനിമകള്‍ ചെയ്തിന് ശേഷം ഏഴാമത്തെ സിനിമയില്‍ കരാര്‍ ഒപ്പിട്ടു. ഇക്കാരണത്താലാണ് തനിക്ക് സിനിമയില്‍ നിന്നും വിലക്ക് കിട്ടുന്നത്. അക്കാലത്ത് താരങ്ങള്‍ എത്ര സിനിമകള്‍ ചെയ്യുന്നുണ്ടെന്നും കരാറില്‍ ഒപ്പിടുന്നുണ്ടെന്നും ഫിലിം സേനയാണ് നോക്കുന്നത്. അത്രയും നിസാരമായൊരു കാര്യത്തിന് പോലും അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യം അക്കാലത്തുണ്ടായിരുന്നുവെന്നാണ് മുംതാസ് പറയുന്നത്.

More from Filmibeat

Read more about: mumtaz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X