For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനുവാദമൊന്നും ചോദിക്കേണ്ട, ഞാൻ പറയുമ്പോലെ കെട്ടിപിടിച്ച് ഉമ്മവെച്ചാൽ മതി'; സൽമാൻ‌ഖാനെ കുറിച്ച് ഭാ​ഗ്യശ്രീ!

  |

  ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ച്ലറാണ് സൽമാൻഖാൻ. ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് സൽമാൻ ഖാൻ. ഫിറ്റ്നസ് ഫ്രീക്കായ താരത്തിനെ മസിൽ ഖാൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

  1988ൽ പുറത്തിറങ്ങിയ ബിവി ഹൊ തൊ ഐസി എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1989ൽ പുറത്തിറങ്ങിയ മേനെ പ്യാർ കിയ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി നായകനായത്.

  Also Read: അവരെ ആരെയും തിരുത്താൻ പോകുന്നില്ല, ആരുടേയും അടിമയാകാൻ എനിക്ക് പറ്റില്ല; നല്ലത് ചിന്തിച്ചാൽ നല്ലത് നടക്കും: ബാല

  പിന്നീട് ഏക് ലഡ്ക ഏക് ലഡ്കി, ചന്ദ്രമുഖി, കുച്ച് കുച്ച് ഹോത്ത ഹയ്, ദബാങ്, ഏക് താ ടൈഗർ, ഹം ദിൽ ദെ ചുകെ സനം, തേരെ നാം, ടൈഗർ സിന്ദാ ഹേ, ബജ്‌രംഗി ബായ്ജാന്‍, സുൽത്താൻ, കിക്ക്, പ്രേം രത്തന്‍ ധന്‍ പായോ, ബോഡി ഗാർഡ് തുടങ്ങി നിരവധി ചിത്രങ്ങൾ സൽമാൻ ഖാൻ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചു.

  ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിംഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. അർബാസ് ഖാൻ മാത്രമല്ല സൽമാന്റെ ഇളയസഹോദരനായ സൊഹൈൽ ഖാനും നടനാണ്.

  Also Read: 'എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്'; കുഞ്ഞു ദുൽഖറിന്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

  അൽവിറ, അർപ്പിത എന്നിങ്ങനെ രണ്ട് സഹോദരിമാരും സൽമാനുണ്ട്. അഭിനേതാവെന്ന രീതിയിൽ മാത്രമല്ല നിർമ്മാണരംഗത്തും സജീവമാണ് സൽമാൻ ഖാൻ. ഏറ്റവും ജനപ്രീതിയാർന്ന റിയാലിറ്റിഷോയായ ഹിന്ദി ബിഗ് ബോസിന്റെ അവതാരകനും സൽമാൻ ഖാനാണ്.

  അമ്പത്തിയാറുകാരനായ സൽമാൻ ഖാനൊപ്പമുള്ള ഒരു അനുഭവം നടി ഭാ​ഗ്യശ്രീ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. സൽമാൻ സ്വഭാവം എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഭാ​ഗ്യശ്രീയുടെ അനുഭവം.

  തൊണ്ണൂറുകളിൽ ബോളിവുഡിൽ സൂപ്പർഹിറ്റായി നിന്ന ജോഡിയായിരുന്നു സൽമാൻ ഖാനും ഭാ​ഗ്യശ്രീയും. മേനെ പ്യാർ കിയയ്ക്കുവേണ്ടി ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ ഇരുവരുടേയും കെമിസ്ട്രി ആരാധക ഹൃദയങ്ങൾ കീഴടക്കി.

  ഇക്കാരണത്താൽ തുടർന്നും നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. എന്നാൽ സമ്മതമില്ലാതെ നടിയെ ചുംബിക്കാൻ സൂപ്പർതാരത്തോട് ഒരു ഫോട്ടോ​ഗ്രാഫർ ആവശ്യപ്പെട്ടപ്പോൾ സൽമാൻ തിരിച്ച് പ്രതികരിച്ച രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഭാ​ഗ്യശ്രീ വെളിപ്പെടുത്തിയിരിക്കുന്നത്.

  'മേനെ പ്യാർ കിയയുടെ വിജയത്തിന് ശേഷം നിരവധി ഫോട്ടോ​ഗ്രാഫേഴ്സ് ഞങ്ങളെ സമീപിക്കുമായിരുന്നു കപ്പിൾ ഫോട്ടോസ് പകർത്തുന്നതിന് വേണ്ടി. അന്ന് വളരെ ജനപ്രിയനായ പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു. അയാൾ ഇപ്പോൾ ഇല്ല... മരിച്ചു.'

  'സൽമാന്റേയും എന്റേയും അത്ര കോംപ്ലിമെന്ററി അല്ലാത്ത ചില ഫോട്ടോഗ്രാഫുകൾ എടുക്കാൻ അയാൾ ആഗ്രഹിച്ചു. ചിലതരം ഹോട്ട് ഫോട്ടോഗ്രാഫുകൾ പകർത്തുകയായിരുന്നു അയാളുടെ ഉദ്ദേശം.'

  'അതിനാൽ അയാൾ സൽമാനെ മാറ്റിനിർത്തി പറഞ്ഞു... ഞാൻ ക്യാമറ സജ്ജീകരിച്ച ശേഷം സി​ഗ്നൽ തരാം നിങ്ങൾ അവളെ പിടിച്ച് ഉമ്മവെക്കണം.... അനുവാദമൊന്നും ചോദിക്കേണ്ട. ഞങ്ങൾ എല്ലാവരും പുതുമുഖങ്ങളായിരുന്നു. ഈ ഫോട്ടോഗ്രാഫർ കരുതിയത് എന്തും ഇവരെകൊണ്ട് തനിക്ക് ചെയ്യിപ്പിക്കാൻ കഴിയുമെന്നാണ്.'

  'അക്കാലത്ത് അയാൾ ഉ​ദ്ദേശിച്ച തരത്തിലുള്ള ചുംബന രംഗങ്ങൾ പ്രചാരത്തിലില്ല. ഞാൻ വളരെ അടുത്ത് നിൽക്കുന്നുണ്ടെന്നും ഓരോ വാക്കും കേൾക്കുന്നുണ്ടെന്നും അയാളോ സൽമാനോ അപ്പോൾ അറിഞ്ഞില്ല.'

  'അയാൾ സൽമാനോട് പറയുന്നത് കേട്ട് ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി. പക്ഷെ സൽമാൻ അയാൾക്ക് കൊടുത്ത മറുപടി ഞാൻ കേട്ടു... ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല.'

  'നിങ്ങൾക്ക് അത്തരത്തിലുള്ള പോസ് വേണമെങ്കിൽ ഭാഗ്യശ്രീയോട് ചോദിക്കണം... സൽമാന്റെ പ്രതികരണത്തിൽ ഞാൻ ശരിക്കും സൽമാനോട് ബഹുമാനമുള്ളവളായി മാറി. അപ്പോഴാണ് ഞാൻ സംരക്ഷിക്കുന്ന ആളുകളുടെ ഇടയിലാണെന്ന് നിൽക്കുന്നതെന്ന് മനസിലായത്', ഭാ​ഗ്യശ്രീ പറഞ്ഞു.

  Read more about: salman khan
  English summary
  Throwback: When Photographer Want Salman Khan To Hold Bhagyashree Closely-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X