ഞാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശില്‍പ്പയുടെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിന്, രാജ് കുന്ദ്ര അന്ന് പറഞ്ഞത്

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്ത് ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. സൂപ്പര്‍താര ചിത്രങ്ങളിലെ പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി ശില്‍പ്പ ഷെട്ടി മാറി. സിനിമകള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ രംഗത്തും ഇപ്പോള്‍ സജീവമാണ് താരം. ശില്‍പ്പ ഷെട്ടിക്ക് പുറമെ ഭര്‍ത്താവ് രാജ് കുന്ദ്രയും എല്ലാവര്‍ക്കും സുപരിചിതനാണ്. ബിസിനസുകാരനായ രാജ് കുന്ദ്ര 2009ലാണ് ശില്‍പ്പ ഷെട്ടിയെ വിവാഹം കഴിച്ചത്.

റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

ആദ്യ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമാണ്‌ രാജ് കുന്ദ്ര ശില്‍പ്പയെ ജീവിത സഖിയാക്കിയത്. രണ്ട് മക്കളാണ് ശില്‍പ്പയ്ക്കും രാജിനും ഉളളത്. അശ്ലീല ചിത്ര നിര്‍മ്മാണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇത് വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ പഴയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു.

തന്റെ ജോലിയിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍

തന്റെ ജോലിയിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഭാര്യ ശില്‍പ്പ ഷെട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ടെന്ന് പറയുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ രാജ് കുന്ദ്രയുടെ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 'ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കാറുളളത് എന്നും ഒരിക്കലും രാജ് എന്നല്ലെന്നും' രാജ് കുന്ദ്ര പറയുന്നു.

ശില്‍പ്പ ഒരു സെലിബ്രിറ്റിയായതുകൊണ്ട് എന്‌റെ

'ശില്‍പ്പ ഒരു സെലിബ്രിറ്റിയായതുകൊണ്ട് എന്‌റെ ജോലിയില്‍ എന്ത് ചെറിയ പ്രശ്‌നങ്ങള്‍ വന്നാലും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന പേരിലാണ് വരിക. രാജിന്‌റെ പേരിലല്ല. ഞാനുമായി ബന്ധപ്പെട്ടുളള കാര്യങ്ങളില്‍ എന്റെ ഭാര്യയുടെ പേര് എടുത്തിട്ടതിന് ഞാന്‍ ഒന്നിലധികം മാന നഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് തെറ്റായ കാര്യമാണ്. ഒരു വ്യക്തി സെലിബ്രിറ്റിയായ ആളെ വിവാഹം കഴിച്ചെന്ന് കരുതി മാധ്യമങ്ങള്‍ക്ക് എപ്പോഴും പേരുകള്‍ അപകീര്‍ത്തിപ്പെടുത്താനും കവര്‍ന്നെടുക്കാനും കഴിയില്ലെന്ന് മനസിലാക്കേണ്ടതുണ്ട്'.

ഇത് കാരണം എനിക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്

'ഇത് കാരണം എനിക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി. പക്ഷേ നിങ്ങളുടെ വീട് നിങ്ങളുടെ ഹൃദയം ഉളള സ്ഥലമാണ്. കഴിയുന്നത്ര മികച്ചത് ഞാന്‍ ഇവിടെ നിന്ന് തുടരും'. എന്നാണ് രാജ് കുന്ദ്ര മുന്‍പ് പറഞ്ഞത്. അതേസമയം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള ദമ്പതികളാണ് ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും.

Recommended Video

10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam
ഇവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും

ഇവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ബോളിവുഡിലെ പാപ്പരാസികളെല്ലാം എപ്പോഴും ശില്‍പ്പയെയും രാജിനെയും പിന്തുടരാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞായ സമീഷയെ ലഭിച്ചത്. വിവാന്‍ എന്നാണ് ആദ്യത്തെ മകന്‌റെ പേര്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2 ആണ് ശില്‍പ്പ ഷെട്ടിയുടെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X