കരണ്‍ ജോഹര്‍ കാരണം ആമിര്‍ ഖാന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി റാണി മുഖര്‍ജി; നടിയുടെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ ഏറ്റവും മികച്ച താരസുന്ദരിമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. കരണ്‍ ജോഹറിന്റെ അടക്കം നിരവധി സിനിമകളില്‍ ക്യൂട്ട് നായികയുടെ വേഷം അവതരിപ്പിച്ച് റാണി പ്രേക്ഷക പ്രശംസ നേടി എടുത്തു. വിവാഹത്തോട് കൂടി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത നടി അടുത്തിടെ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ബണ്ടി ഔര്‍ ബബ്ലി 2 എന്ന ചിത്രത്തിലൂടെയാണ് റാണിയുടെ തിരിച്ച് വരവ്.

തൊണ്ണൂറുകളില്‍ റാണിയുടെ എതിരാളി നടി പ്രീതി സിന്റ ആയിരുന്നു. ചോരി ചോരി ചുപ്‌കെ ചുപ്‌കേ, പ്യാര്‍ കരേഗാ, കഭി അല്‍വിദ നാ കെഹ്ന, തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും നായികമാരായി ഒരുമിച്ച് അഭിനയിച്ചു. എങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഇരുവരുടെയും സൗഹൃത്തെ കുറിച്ച് സൂചിപ്പിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

rani-karan-preeti-

കല്‍ ഹോ നാ എന്ന ചിത്രത്തില്‍ പ്രീതിയെ ഒപ്പിടിച്ചതിന് ശേഷമാണ് കരണ്‍ റാണിയിലേക്ക് എത്തിയത്. ഇതിന്റെ പേരില്‍ ആമിര്‍ ഖാന്റെ മുന്നില്‍ വെച്ച് റാണി പൊട്ടിക്കരഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ച് കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ റാണി തുറന്ന് പറഞ്ഞിരുന്നു. 'ഞാന്‍ അതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ നിങ്ങളില്‍ നിന്നും അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല.

അതാണ് എന്നെ വേദനിപ്പിച്ചതെന്നാണ് റാണി പറയുന്നത്. ഞാന്‍ നിങ്ങളുമായി വളരെ അടുപ്പമുള്ള ആളാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ മറ്റാരെടെങ്കിലും പറയുന്നതിന് മുന്‍പ് അത് എന്നോടും കൂടി ചര്‍ച്ച ചെയ്യാം. ആ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു. അന്ന് എന്നോട് സിനിമയെ കുറിച്ച് പറയാതെ ഇരുന്നു. മാത്രമല്ല മറ്റൊരാളിലൂടെ ഞാന്‍ അതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വികാരധീനയായി പോയി.

rani-karan-preeti-

എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു ബന്ധവുമില്ലേ എന്നോര്‍ത്തപ്പോള്‍ എനിക്ക് വിഷമം വന്നിരിക്കാം. ആമിര്‍ ഖാന്റെ മുന്നില്‍ പോയി ഞാന്‍ കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. അതൊന്നും നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ ഷോ യില്‍ തന്നെ ഞാനിത് വെളിപ്പെടുത്തുകയാണെന്നും റാണി അന്ന് പറഞ്ഞു. അതേ സമയം പ്രീതി സിന്റയ്ക്ക് ആ വേഷം കൊടുത്തല്ലോ എന്ന് പറഞ്ഞോണ്ട് കരഞ്ഞത് ആയിരുന്നില്ലെന്ന് കൂടി നടി വ്യക്തമാക്കി.

നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. പക്ഷേ ആ വാര്‍ത്ത മറ്റൊരാളില്‍ നിന്നും കേള്‍ക്കേണ്ടി വന്നതില്‍ വലിയ സങ്കടം തോന്നി. ആ സമയത്ത് ഞാന്‍ കുറച്ച് സെന്‍സിറ്റീവ് ആയിരുന്നു. കാരണം എന്റെ കരിയറിലെ ബുദ്ധിയില്ലാത്ത കാലമായിരുന്നു അത്. അതൊക്കെ കടന്ന് പോയല്ലോ, ദൈവം കരുണയുള്ളവനാണെന്നും റാണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X