For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൃത്തികെട്ടവള്‍! മറ്റു നടിമാരുമായി താരതമ്യം ചെയ്ത് രേഖയെക്കുറിച്ച് ബോളിവുഡ് അന്ന് പറഞ്ഞത്

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് രേഖ. ആരാധകരുടെ പ്രിയതാരമായി ഒരു രാജ്ഞിയെപ്പോലെ വിരാജിച്ച രേഖ ഏറെനാള്‍ സിനിമാലോകം അടക്കിവാണു. തെന്നിന്ത്യയിലെ പ്രമുഖ താരം ജമിനി ഗണേശന്റേയും പുഷ്പവല്ലിയുടേയും മകളായിരുന്നു രേഖ.

  ബാലതാരമായിട്ടായിരുന്നു നടിയുടെ സിനിമാരംഗപ്രവേശം. പിന്നീട് തെന്നിന്ത്യയിലേയും ബോളിവുഡിലേയും സിനിമകളില്‍ സജീവമാവുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ രേഖ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

  REKHA

  ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വിവിധ പൊതുപരിപാടികളിലും അവാര്‍ഡ് നിശകളിലും രേഖയുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ രേഖ സിനിമാരംഗം വിട്ടു എന്ന തോന്നല്‍ പലര്‍ക്കും ഇല്ല.

  60 വയസ്സ് പിന്നിട്ട നടിയുടെ സൗന്ദര്യത്തെ ബോളിവുഡിന്റെ യുവതലമുറ ഇന്നും വാഴ്ത്താറുണ്ട്. ആരോഗ്യം കൃത്യമായി കാത്തുസൂക്ഷിക്കുന്ന രേഖയുടെ നിത്യസൗന്ദര്യത്തിന്റെ രഹസ്യം സിനിമാക്കോളങ്ങളില്‍ ചര്‍ച്ചയാകാറുമുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് ശരീരസംരക്ഷണത്തിനായി താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മുന്‍പൊരു ദേശീയ മാധ്യമത്തോട് പങ്കുവെച്ചിരുന്നു. അക്കാലത്ത് പട്ടിണി കിടന്നും വയര്‍ വിശന്നും മെലിഞ്ഞതിനെക്കുറിച്ച് പറയുകയാണ് താരം.

  രേഖയുടെ അക്കാലത്തെ ഭക്ഷണക്രമത്തെക്കുറിച്ച് പറയുന്നതിങ്ങനെ:''ഞാന്‍ മാസങ്ങളോളം ഏലക്കായ് ചേര്‍ത്ത പാലാണ് കുടിച്ചിരുന്നത്. ചിലപ്പോള്‍, പോപ്‌കോണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ പട്ടിണി തന്നെയായിരുന്നു.

  Also Read: 'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ

  സിനിമയില്‍ വന്ന കാലത്ത് തടിച്ച ശരീരത്തിന്റെയും ഇരുണ്ട നിറത്തിന്റെയും പേരില്‍ ഒരുപാട് അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ എത്ര സമയമെടുത്തു എന്നതിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ച നടി പറയുന്നത് ഇപ്രകാരമാണ്: 'ജങ്ക് ഫുഡും ചോക്ലേറ്റും കഴിയ്ക്കുന്നത് കുറയ്ക്കാന്‍ എനിക്ക് രണ്ടര വര്‍ഷത്തോളം സമയം വേണ്ടിവന്നു.

  പിന്നീട് വളരെ പതുക്കെ, ഘര്‍ എന്ന സിനിമയുടെ റിലീസോടെയാണ് എന്റെ ജീവിതം തന്നെ മാറിമറിയുന്നത്. ആ അധ്വാനം ഒറ്റരാത്രി കൊണ്ടുണ്ടായതല്ല, രണ്ടര വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായിരുന്നു.

  REKHA

  ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരമാകുന്നതിന് മുമ്പ്, തന്നെ വൃത്തികെട്ടവളായും അനാകര്‍ഷകമായുമാണ് ആളുകള്‍ കരുതിയിരുന്നത്. ഇരുണ്ടനിറവും ദക്ഷിണേന്ത്യന്‍ ഛായയും മൂലം എന്നെ വൃത്തികെട്ട പെണ്‍താറാവെന്ന ഇരട്ടപ്പേരിലായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്.

  അവര്‍ അന്നത്തെ മുന്‍നിര നായികമാരുമായി താരതമ്യപ്പെടുത്തി ഞാന്‍ വളരെ മോശമാണെന്ന് പറഞ്ഞിരുന്ന അനുഭവം എന്നെ വളരെ വേദനിപ്പിച്ചിരുന്നു. പക്ഷെ, ആ വേദനയില്‍നിന്നും ഞാന്‍ പലതും പഠിച്ചെടുത്തു. കഠിനമായി എന്റെ മാറ്റത്തിന് വേണ്ടി ഞാന്‍ പരിശ്രമിച്ചതിന്റെ ഫലമാണ് പിന്നീടുണ്ടായ നേട്ടങ്ങള്‍.' രേഖ പറയുന്നു.

  Read more about: rekha bollywood
  English summary
  Throwback: When Rekha Opens Up How Bollywood Compared Her With Other Heroines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X