For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐശ്വര്യയെ ഞാൻ അടിച്ചിട്ടില്ല, എനിക്ക് ആരേയും വേദനിപ്പിക്കാൻ കഴിയില്ല, തല്ലിയിട്ടുള്ളത് ഒരു സംവിധായകനെ'; സൽമാൻ

  |

  ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സെലിബ്രിറ്റി ഉണ്ടെങ്കിൽ അത് സൽമാൻ ഖാൻ ആയിരിക്കും. മുൻ കാമുകി ഐശ്വര്യ റായ് ബച്ചൻ ഉൾപ്പെടെയുള്ള പല കാമുകിമാരെയും താരം അടിച്ചതായി ആരോപ‌ണങ്ങളുണ്ട്.

  എന്നാൽ ആകെ താൻ കൈ ഉയർത്തിയത് സംവിധായകൻ സുഭാഷ് ഘായിക്ക് നേരെ മാത്രമാണെന്ന് സൽമാൻ ഒരു പഴയ അഭിമുഖത്തിൽ തറപ്പിച്ച് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പിന്നീട് ആ സംവിധായകനോട് താൻ ക്ഷമാപണം നടത്തിയെന്നും പഴയൊരു അഭിമുഖത്തിൽ സൽമാൻ ഖാൻ സമ്മതിക്കുന്നുണ്ട്.

  Salman Khan Subhash Ghai, Subhash Ghai news, Subhash Ghai films, Salman Khan Aishwarya Rai, Aishwarya Rai news, Aishwarya Rai gossips, സൽമാൻ ഖാൻ സുഭാഷ് ഘായി, സുഭാഷ് ഘായി വാർത്തകൾ, സുഭാഷ് ഘായി ചിത്രങ്ങൾ, സൽമാൻ ഖാൻ ഐശ്വര്യ റായ്, ഐശ്വര്യ റായ് വാർത്തകൾ, ഐശ്വര്യ റായ് ഗോസിപ്പുകൾ

  സൽമാൻ ഖാനും ചലച്ചിത്ര സംവിധായകൻ സുഭാഷ് ഘായിയും തമ്മിലുള്ള ബന്ധം ഒരിടക്ക് വളരെ ദൃഢമായിരുന്നു. ഇരുവരും തമ്മിൽ മോശം ബന്ധം നിലനിന്നിരുന്ന ഒരു സമയത്ത് 2008ൽ യുവരാജ് എന്ന സിനിമയ്ക്ക് വേണ്ടി സൽമാനും സുഭാഷും ഒന്നിച്ചിരുന്നു.

  സൽമാന്റെ മുൻ കാമുകി കത്രീന കൈഫും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2002ൽ ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ കാമുകി ഐശ്വര്യ റായ് ബച്ചനെ മർദിച്ചെന്ന ആരോപണത്തിൽ സൽമാൻ പ്രതികരിച്ചത്. മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇല്ല.... ഞാൻ അവളെ ഒരിക്കലും അടിച്ചിട്ടില്ല. എന്നെ ആർക്കും തല്ലാം.'

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  'ഇവിടെ സെറ്റിലുള്ള ഏതൊരു ഫൈറ്റർക്കും എന്നെ തല്ലാൻ കഴിയും. അതുകൊണ്ട് തന്നെ ആളുകൾക്ക് എന്നെ പേടിയില്ല. ഞാൻ വികാരഭരിതനാകും. അപ്പോൾ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാറേയുള്ളു. ഞാൻ എന്റെ തല ഭിത്തിയിൽ ഇടിച്ചിട്ടുണ്ട്. ഞാൻ എന്നെ മുഴുവൻ വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റാരെയും വേദനിപ്പിക്കാൻ കഴിയില്ല. ഞാൻ സുഭാഷ് ഘായിയെ മാത്രമെ അടിച്ചിട്ടുള്ളൂ.'

  'എന്നിരുന്നാലും അടുത്ത ദിവസം ഞാൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തിയിരുന്നു. ചിലപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല' സൽമാൻ ഖാൻ പറഞ്ഞു. 'സല്‍മാനും ഞാനും പിരിഞ്ഞു. അതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു.

  Salman Khan Subhash Ghai, Subhash Ghai news, Subhash Ghai films, Salman Khan Aishwarya Rai, Aishwarya Rai news, Aishwarya Rai gossips, സൽമാൻ ഖാൻ സുഭാഷ് ഘായി, സുഭാഷ് ഘായി വാർത്തകൾ, സുഭാഷ് ഘായി ചിത്രങ്ങൾ, സൽമാൻ ഖാൻ ഐശ്വര്യ റായ്, ഐശ്വര്യ റായ് വാർത്തകൾ, ഐശ്വര്യ റായ് ഗോസിപ്പുകൾ

  'അദ്ദേഹം അതുമായി പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.'

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  'മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ എന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു ഞാൻ കൂടെ നിന്നിരുന്നതെന്നും' ഐശ്വര്യ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

  Read more about: salman khan
  English summary
  Throwback: When Salman Khan Raise His Hand On Director Subhash Ghai For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X