സഹോദരനെ കല്ല് വെച്ച് എറിഞ്ഞു; സല്‍മാന്‍ ഖാനും സഹോദരന്മാരും തമ്മില്‍ അന്ന് നടന്ന വഴക്കിനെ കുറിച്ച് താരം

ബോളിവുഡ് സിനിമാ ലോകത്തെ പ്രമുഖ കുടുംബമാണ് സല്‍മാന്‍ ഖാന്റേത്. പിതാവ് സലീം ഖാന്‍ മുതല്‍ സഹോദരങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ടവരാണ്. ഇപ്പോഴിതാ സല്‍മാന്റെ ഇളയ സഹോദരന്‍ സൊഹൈല്‍ ഖാന്‍ തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. 1987 ഡിസംബര്‍ ഇരുപതിന് ജനിച്ച സൊഹൈല്‍ ഖാന്റെ അമ്പത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ജന്മദിനത്തില്‍ താരത്തെ കുറിച്ചുള്ള രസകരമായ പല കഥകളുമാണ് പുറത്ത് വരുന്നത്. അതില്‍ സഹോദരന്മാര്‍ തമ്മിലുള്ള സനേഹത്തെ കുറിച്ചാണ് ശ്രദ്ധേയം.

സല്‍മാന്‍ ഖാനും സഹോദരന്മാരായ അര്‍ബ്ബാസ് ഖാനും സൊഹൈല്‍ ഖാനുമൊക്കെ എന്നും സ്‌നേഹത്തോടെ കഴിയുന്ന താരസഹോദരന്മാരാണ്. കുടുംബത്തിലെ ഏറ്റവും ചെറിയ ആളാണ് സൊഹൈല്‍. നടന്‍ കൂടിയായ താരം നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. അതില്‍ കൂടുതലും സല്‍മാന്‍ ഖാന്‍ അഭിനയിച്ച സിനിമകളാണ്. അര്‍ബ്ബാസും സല്‍മാനും ചേര്‍ന്ന് ചെറുപ്പത്തില്‍ സൊഹൈലിനെ നന്നായി ഉപദ്രവിച്ചതിനെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സഹോദരന്മാരെ കുറിച്ച് സൽമാൻ ഖാൻ

സല്‍മാന്‍, അര്‍ബാസ്, സൊഹൈല്‍ തുടങ്ങി മൂവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കുകയും ഒരാള്‍ മറ്റൊരാള്‍ക്ക് സഹായകമായി ഇപ്പോഴും നിലകൊള്ളുകയും ചെയ്യാറുണ്ട്. ഇതൊക്കെ ആരാധകര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചെറിയ പ്രായത്തില്‍ കല്ലുകൊണ്ട് സൊഹൈലിനെ എറിഞ്ഞ് അപകടപ്പെടുത്തിയതിനെ കുറിച്ചും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. അന്ന് സല്‍മാനും അര്‍ബ്ബാസും കൂടി ചെയ്ത പ്രവര്‍ത്തിയില്‍ സൊഹൈലിന് നിര്‍ത്താതെ രക്തം ചൊരിയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

സഹോദരനെ കല്ല് വെച്ച് എറിഞ്ഞ നിമിഷം

2019 ല്‍ കപില്‍ ശര്‍മ്മയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. പണ്ടൊരിക്കല്‍ മൂന്ന് സഹോദരന്മാരും ടാര്‍സന്‍ സിനിമ കണ്ട് കൊണ്ടിരിക്കുകയും അതിനൊപ്പം കല്ലുകള്‍ കൊണ്ട് കളിക്കുകയും ചെയ്യുകയായിരുന്നു. കളിയില്‍ മുഴുകിയിരുന്ന ഞാന്‍ അന്ന് തീരെ ചെറുതായിരുന്ന സൊഹൈലിന് നേരെ ആവേശത്തില്‍ കല്ല് എറിഞ്ഞു. അവന്‍ ഡസ്റ്റ്ബിന്നിന്റെ പുറകിലേക്ക് മറിഞ്ഞു വീണു. പെട്ടെന്ന് തന്നെ രക്തം വാര്‍ന്നൊഴുകി കൊണ്ടാണ് അവന്‍ എഴുന്നേറ്റ് വന്നത്. അതു കണ്ടതും ഞാനും അര്‍ബ്ബാസും കൂടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് സല്‍മാന്‍ അന്ന് പറഞ്ഞത്.

Recommended Video

Spider-Man No Way Home India box office collection Report | FilmiBeat Malayalam
സിനിമയിലേക്ക് എത്തിയ സൊഹൈൽ ഇപ്പോൾ പ്രശസ്തനാണ്

നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സഹഎഴുത്തുകാരന്‍, എന്നിങ്ങനെ സൊഹൈല്‍ ഖാന് ബോളിവുഡില്‍ പല നിര്‍വചനങ്ങളുമുണ്ട്. അഭിനയത്തിലേക്ക് എത്തുന്നതിന് മുന്‍പ് സൊഹൈല്‍ സിനിമ സംവിധാനം ചെയ്തിരുന്നു. മെയ്‌നേ ദില്‍ തുജ്‌കോ ദിയ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് സൊഹൈല്‍ വെള്ളിത്തിരയില്‍ സജീവമാകുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ലൈം ലൈറ്റില്‍ നിന്നും സൊഹൈല്‍ മാറി നില്‍ക്കുകയായിരുന്നു.

More from Filmibeat

Read more about: sohail khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X