ഐശ്വര്യ റായിയില്‍ വെറുക്കുന്ന ചില കാര്യങ്ങളുണ്ട്; നാത്തൂനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അഭിഷേകിന്റെ സഹോദരി

ലോകസുന്ദരിയായ ഐശ്വര്യ റായി നല്ലൊരു നടി എന്നതിലുപരി പെര്‍ഫെക്ട് ഭാര്യയും മരുമകളും മികച്ച അമ്മയാണെന്നും ഒക്കെ പലപ്പോഴും തെല്‍യിച്ചിട്ടുണ്ട്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും അമ്മായിയമ്മ ജയബച്ചനുമടക്കം കുടുംബാംഗങ്ങള്‍ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും വലിയ വാര്‍ത്ത പ്രധാന്യം നേടിയിട്ടുള്ളവയാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ലോക്ഡൗണ്‍ നാളുകളില്‍ ഐശ്വര്യയുടെ പഴയ അഭിമുഖങ്ങള്‍ വൈറലാവുകയും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയുമായ ശ്വേത ബച്ചന്‍ നാത്തൂന്‍ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

ഐശ്വര്യ റായിയെ കുറിച്ച് നാത്തൂന്‍

കരിയറില്‍ എത്താന്‍ പറ്റുന്ന അത്രയും ഉയരത്തില്‍ എത്തി നില്‍ക്കുന്ന ഐശ്വര്യ റായി സകല മേഖലകളും കീഴടക്കി കഴിഞ്ഞു. അഭിനേത്രിയായിട്ടും മോഡല്‍ ആയിട്ടുമൊക്കെ ലോകം മുഴുവന്‍ അറിയുന്ന നിലയിലാണ്. ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ ഭാര്യയാക്കണമെന്നാണ് ഇന്ത്യയിലെ ചെറുപ്പക്കാരുടെയെല്ലാം ആഗ്രഹം. എല്ലാം ഒന്നിനൊന്ന് മികച്ചതാണെങ്കിലും ചില പോരായ്മകള്‍ ഐശ്വര്യയ്ക്കുമുണ്ടാവും. അത്തരത്തില്‍ തനിക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളാണ് ശ്വേത പറഞ്ഞത്.

ഐശ്വര്യ റായിയെ കുറിച്ച് നാത്തൂന്‍

ഐശ്വര്യ റായിയുമായി ഏറ്റവും അടുത്ത സാഹോദര്യ ബന്ധമുള്ള ആളാണ് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്‍. നാത്തൂന്റെ കഴിവുകളെ കുറിച്ച് പലപ്പോഴും വാചാലയായിട്ടുള്ള ശ്വേത ഐശ്വര്യ റായിയില്‍ ഇഷ്ടപ്പെടാത്ത ചിലതുണ്ടെന്ന് കൂടി വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണെങ്കിലും അതെല്ലാം വീണ്ടും വൈറലായതോടെ താരപുത്രിയുടെ വാക്കുകള്‍ ആരാധകരും ഏറ്റുപിടിച്ചു.

ഐശ്വര്യ റായിയെ കുറിച്ച് നാത്തൂന്‍

നടനും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത. ഐശ്വര്യ റായിയില്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആയിരുന്നു അഭിമുഖത്തിനിടയില്‍ വന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. സ്വന്തമായി രൂപപ്പെട്ട് വന്ന നടിയാണ്, ശക്തയായ സ്ത്രീയാണ്, അതിശയകരമായ അമ്മയാണ് തുടങ്ങി ഒരുപാട് നല്ല ഗുണങ്ങളാണ് ഐശ്വര്യ റായിയെ കുറിച്ച് ശ്വേതയ്ക്ക് പറയാനുള്ളത്.

ഐശ്വര്യ റായിയെ കുറിച്ച് നാത്തൂന്‍

എന്നാല്‍ ഐശ്വര്യ റായിയെ താന്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുകയോ മെസേജിന് മറുപടി നല്‍കുകയോ ചെയ്യാത്തതാണ് തനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമെന്നാണ് താരപുത്രി പറയുന്നത്. ഇതേ ചോദ്യം അഭിഷേകിനെ കുറിച്ചും ചോദിച്ചിരുന്നു. കുടുംബത്തോടുള്ള ഭക്തിയാണ് സഹോദരനില്‍ കാണുന്ന ഏറ്റവും മികച്ച കാര്യം. വെറുമൊരു മകനായി മാത്രമല്ല, നല്ലൊരു ഭര്‍ത്താവ് കൂടിയാണ് അഭിഷേക് ബച്ചന്‍. തനിക്കെല്ലാം അറിയാമെന്ന് വിചാരിക്കുന്നതാണ് സഹോദരിനില്‍ നിന്നും വെറുക്കുന്ന കാര്യമെന്നും ശ്വേത വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X