For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാനോടുള്ള ദേഷ്യത്തിന് സ്വന്തം പാൻ്റ് വലിച്ച് കീറി; സൂപ്പര്‍ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ നടന്ന കഥയിങ്ങനെ

  |

  ബോളിവുഡിലെ ചില താരങ്ങള്‍ വര്‍ഷങ്ങളോളം പിണങ്ങി നടന്നിട്ടുണ്ട്. അത്തരത്തില്‍ ഷാരുഖ് ഖാനും സണ്ണി ഡിയോളും തമ്മില്‍ വലിയൊരു പിണക്കമുണ്ടായിട്ടുണ്ട്. പതിനാറ് വര്‍ഷത്തോളം ഇരുവരും മിണ്ടാതെ നടക്കുകയും ചെയ്തിരുന്നു. രസകരമായ കാര്യം ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് ഈ പ്രശ്‌നങ്ങളൊക്കെ നടന്നതെന്നുള്ളതാണ്.

  1993 ലാണ് ദര്‍ എന്ന പേരില്‍ ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറായി യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്‍ സണ്ണി ഡിയോള്‍ നായകനായിട്ടും ഷാരുഖ് ഖാന്‍ വില്ലനായിട്ടുമാണ് അഭിനയിച്ചത്. ഇടയ്‌ക്കൊരു സീന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംവിധായകനുമായി വഴക്കിലെത്തിയ സണ്ണി അദ്ദേഹത്തിന്റെ പാന്റ് വലിച്ച് കീറുക വരെ ചെയ്തു. ആ കഥയിങ്ങനെയാണ്...

  1993 ലെ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ദര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. സണ്ണി ഡിയോള്‍, ഷാരുഖ് ഖാന്‍, ജൂഹി ചൗള, അനുപം ഖേര്‍ തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. സുനില്‍ മല്‍ഹോത്ര എന്ന കാമാന്‍ഡോ ഓഫീസറുടെ വേഷമാണ് സണ്ണി അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്‌സില്‍ ഷാരുഖ് ഖാന്റെ കഥാപാത്രം സണ്ണിയുടെ കഥാപാത്രത്തെ കുത്തുന്ന സീനുണ്ട്. അത് ചെയ്യുന്നതിലുള്ള അതൃപ്തിയാണ് നടന്‍ സംവിധായകനെ അറിയിച്ചത്.

  Also Read: തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍

  'സിനിമയിലെ ഈ രംഗത്തെ കുറിച്ച് സംവിധായകനായ യഷ് ചോപ്രയുമായി ഞാന്‍ ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ ഞാനൊരു കമാന്‍ഡോ ഓഫീസറാണ്. എന്റെ കഥപാത്രം എല്ലാ രീതിയിലും മികച്ച് നില്‍ക്കുന്നതാണ്. പിന്നെ എങ്ങനെയാണ് ഷാരൂഖിന്റെ കഥാപാത്രം ഈസിയായി എന്നെ തോല്‍പ്പിക്കുക.

  ഞാന്‍ അവനെ കാണുന്നില്ലെങ്കില്‍ എന്നെ അടിക്കാന്‍ കഴിയും. പക്ഷേ ഞാന്‍ നേര്‍ക്ക് നേര്‍ നോക്കി നില്‍ക്കുമ്പോള്‍ എന്നെ കുത്താന്‍ സാധിക്കുമെങ്കില്‍ ഞാനൊരു കാമന്‍ഡോ ആണെന്ന് പറയാന്‍ പറ്റുമോ?', എന്നായിരുന്നു സണ്ണിയുടെ സംശയം.

  Also Read: ഭാര്യയെ പിരിയാന്‍ വയ്യ, വഴക്ക് ഒത്തുതീര്‍പ്പാക്കി; ധനുഷും മുന്‍ഭാര്യ ഐശ്വര്യ രജനികാന്തും വീണ്ടും ഒരുമിക്കുന്നു

  സണ്ണിയുടെ ഈ പരാതി കേള്‍ക്കാന്‍ സംവിധായകന്‍ ഒരുക്കമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ അദ്ദേഹത്തിന്റെ തന്നെ പാന്റ് വലിച്ച് കീറി. ആ ദേഷ്യത്തിനിടെ സ്വന്തം പാന്റ് കീറിയത് പോലും തനിക്ക് മനസിലായില്ലെന്ന് സണ്ണി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമ ഇറങ്ങി പതിനാറ് വര്‍ഷത്തോളം ഷാരൂഖ് ഖാനുമായി സണ്ണി ഡിയോള്‍ മിണ്ടിയില്ല. പക്ഷേ അത് മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്നാണ് നടന്‍ പറഞ്ഞത്.

  Also Read: ജനിച്ച് ഒരു മാസത്തിനുള്ളില്‍ ഭാഗ്യമെത്തി; മൃദുലയുടെയും യുവയുടെയും മകളുടെ അരങ്ങേറ്റം കാണിച്ച് താരദമ്പതിമാര്‍

  'ഷാരൂഖുമായി ഞാന്‍ മിണ്ടിയില്ലെന്നല്ല, എന്നെ തന്നെ വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. അധികമാരോടും ഇടപഴകാന്‍ ഞാന്‍ ശ്രമിച്ചില്ല',. പിന്നീടൊരിക്കലും താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. അതേ സമയം ആ സിനിമ കണ്ടിറങ്ങിയതിന് ശേഷം ആളുകള്‍ക്ക് എന്നോട് ഇഷ്ടം തോന്നി. ഷാരൂഖ് ഖാനെയും അവര്‍ക്ക് ഇഷ്ടപ്പെട്ടു. അവര്‍ വില്ലനെ മഹത്വവത്കരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു എന്നതാണ് സിനിമയില്‍ എനിക്ക് തോന്നിയ ഒരേയൊരു പ്രശ്‌നമമെന്ന് സണ്ണി പറഞ്ഞു.

  തുറന്ന മനസോട് കൂടിയും ആളുകളെ വിശ്വസിച്ചുമാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നതെന്നാണ് സണ്ണി പറയുന്നത്. വിശ്വാസത്തോട് കൂടി വേണം പ്രവര്‍ത്തിക്കാന്‍. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ലാത്ത താരങ്ങളും നമ്മുക്കിടയിലുണ്ടെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ സൂചിപ്പിച്ചു.

  Read more about: sunny deol shah rukh khan
  English summary
  Throwback: When Sunny Deol Ripped His Own Pant In Anger Because Of Shah Rukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X