For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയെ വെറുതെ വിടു, ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് നീങ്ങുന്നത്, പിന്തുണയുമായി സുസ്മിത സെൻ

  |

  സോഷ്യൽമീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടി ഐശ്വര്യറായിയുടേത്. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ചർച്ചയാവാറുണ്ട്. പലപ്പോഴും നടിയ്ക്ക് ഇത് തലവേദനയാവാറുമുണ്ട്. ഇപ്പോഴിത ഐശ്വര്യ റായിയെ കുറിച്ച് സുസ്മിത സെൻ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി താരപദവിയിലൂടെ ഐശ്വര്യ നേരിടുന്ന വെല്ലുവിളിയെ കുറിച്ചാണ് സുസ്മിത പറയുന്നത്.

  അമ്മയെ അങ്ങനെ കാണാൻ ഇഷ്ടമല്ലായിരുന്നു, ആ ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല, വെളിപ്പെടുത്തി അവന്തിക

  ഐശ്വര്യ കുറിച്ച് ഓർത്ത് താൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് നടി ആരംഭിക്കുന്നത് ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് ആ പെൺ‌കുട്ടി കടന്ന് പോകുന്നത്. അതിനാൽ മാധ്യമങ്ങൾ ഐശ്വര്യയ്ക്ക് ഇടവേള നൽകണമെന്നന്നും സുസ്മിത പറയുന്നു. ഐശ്വര്യ റായും സുസ്മിത സെന്നുമായുളള പ്രശ്നങ്ങളെ കുറിച്ചുളള പല തരത്തിലുളള കഥകൾ പുറത്ത് വന്നിരുന്നു. ഇരുവരേയും രണ്ട് ചേരിയിലായിരുന്ന ബോളിവുഡ് പാപ്പരാസികൾ നിർത്തിയിരുന്നത്. എന്നാൽ താരങ്ങൾ തമ്മിൽ യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലായിരുന്നു. ഇത് പല അവസരങ്ങളിലും ഇരുവരും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

  താൻ ഗർഭിണിയാണ്, ബിഗ് ബോസിന്റെ കുഞ്ഞ് വയറ്റിലുണ്ട്, താരത്തിന്റെ വീഡിയോ ചർച്ചയാവുന്നു...

  പഴയ അഭമുഖത്തിൽ ഐശ്വര്യ റായിയെ കുറിച്ച് സുസ്മിത സെന്നിന്റെ ഇങ്ങനെ... '' ഐശ്വര്യ റായിയെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ അവളൊരു കാരണമായിട്ടുണ്ട്. ഐശ്വര്യയെ പോലെയൊരു അതിസൗന്ദര്യമുള്ള ആളാവണെങ്കിൽ നിങ്ങൾ വലിയ വില നൽകേണ്ടി വരും. എപ്പോഴും പൂർണ്ണതയ്ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സുസ്മിത പറയുന്നു.

  ഉദാഹരണത്തിന് ആ പാവം പെൺകുട്ടി പൊതുസ്ഥലത്ത് തുമ്മിയാലും അത് വാർത്തയാണ്. അതും മോശം വാർ‌ത്ത. ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് ആ പെൺകുട്ടി കടന്നു പോകുന്നത്. അതിനാൽ തന്നെ മാധ്യമസ്ഥാപനങ്ങൾ പെൺകുട്ടിയെ വെറുതെ വിടണമെന്ന് താൻ ആഗ്രഹിച്ചു പോവുകയാണ്. എല്ലാവരിൽ നിന്നും കടുത്ത സമ്മർദ്ദമാണ് ആ പെൺകുട്ടിയക്ക് നേരിടേണ്ടി വരുന്നതെന്നും സുസ്മിത കൂട്ടിച്ചേർത്തു. ലോകം ഐശ്വര്യ റായിൽ നിന്ന് എപ്പോഴും എന്തെങ്കിലും പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നത്. അവൾ ചെറിയ പെൺകുട്ടിയാണ്. അവളുടേതായ സമയമെടുത്ത് ഇതിൽ നിന്നൊക്കെ പുറത്ത് വരുമെന്നും സുസ്മിത സെൻ വ്യക്തമാക്കി.

  ഐശ്വര്യ റായിയുടെ പേരിൽ നിരവധി അവഗണന ഫാഷൻ രംഗത്ത് നിന്ന് സുസ്മിത സെന്നിന് നേരിടേണ്ടി വന്നിട്ടിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ തനിക്ക് പകരം ഐശ്വര്യയെ ഫിലിപ്പിൻസിൽ വെച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിന് അയക്കമെന്ന് സംഘടകാർ പറഞ്ഞിരുന്നുവെന്നും പഴയ സംഭവത്തെ ഓർമിച്ച് കൊണ്ട് പറഞ്ഞിരുന്നു.

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  നടിയുടെ വാക്കുകൾ ഇങ്ങനെ... ''ഫിലിപ്പിൻസില്‍ വച്ച് നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിനു പോവുന്നതിന് മുമ്പ് തന്റെ പാസ്പോർട്ട് കാണാതായി. ബംഗ്ലാദേശിലെ ഒരു ഷോയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് അനുപമ വർമ എന്ന അക്കാലത്തെ പ്രമുഖ മോഡലിന് ഐഡി പ്രൂഫിനായി സുസ്മിത തന്റെ പാസ്പോർട്ട് നല്‍കിയിരുന്നു. എന്നാൽ ഇവരുടെ കയ്യില്‍ നിന്നും പാസ്പോർട്ട് കാണാതായി. ഇക്കാര്യം സുസ്മിത സംഘാടകരോട് പറഞ്ഞു. എന്നാൽ തനിക്ക് അവ​ഗണനയാണ് സംഘാടകരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് സുസ്മിത പറയുന്നു.

  നിങ്ങൾക്ക് പകരം ഐശ്യര്യ റായിയെ മിസ് യൂണിവേഴ്സ് മത്സരത്തിനയക്കാമെന്നായിരുന്നു സംഘാടകർ പറഞ്ഞത്. മത്സരത്തിൽ ഐശ്യര്യ റായി സുസ്മിതയുടെ തൊട്ടു പിന്നിലായി മിസ് ഇന്ത്യ റണ്ണറപ്പായിയിരുന്നു. സംഘാടകരുടെ ഈ പെരുമാറ്റം കേട്ട് തനിക്ക് ദേഷ്യം വന്നെന്ന് സുസ്മിത അഭിമുഖത്തിൽ പറയുന്നുണ്ട്.അന്ന് തന്റെ പിതാവിന്റെ മുന്നിൽ വച്ച് താൻ കരഞ്ഞെന്നും സുസ്മിത പറയുന്നു. ഒടുവിൽ അന്നത്തെ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ സഹായത്തോടെ ആണ് സുസ്മിത ഫിലിപ്പിൻസിലേയ്ക്ക് പോയത്. അന്ന് നടന്ന മത്സരത്തിൽ വിശ്വസുന്ദരി പട്ടം അണിയുകയും ചെയ്തിരുന്നു.

  English summary
  Throwback: When Sushmita Sen Came In Support Of Aishwarya Rai Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X