സൗന്ദര്യ ശസ്ത്രക്രിയയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരിക പ്രീതി സിന്റയെ; നടിയുടെ പേര് പറഞ്ഞ് പണി വാങ്ങി തുഷാര്‍

ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോ യാണ് കോഫി വിത് കരണ്‍. കുറേ കാലത്തിന് ശേഷം ഈ പരിപാടിയുടെ ഏഴാം സീസണ്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഇതോടെ പഴയ എപ്പിസോഡുകളിലെ വീഡിയോ വൈറലായി തുടങ്ങി. തന്റെ പരിപാടിയില്‍ വരുന്നവരോട് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് വിവാദത്തിലാക്കാന്‍ കരണ്‍ മിടുക്കനാണ്.

അങ്ങനെ നടി പ്രീതി സിന്റെയെ കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദത്തില്‍ കുടുങ്ങിയ താരമാണ് തുഷാര്‍ കപൂര്‍. 2011 ലാണ് തുഷാര്‍ കോഫി വിത് കരണില്‍ പങ്കെടുക്കുന്നത്. അന്ന് തുഷാറിനൊപ്പം സഹോദരിയും ടെലിവിഷന്‍ നിര്‍മാതാവുമായ ഏക്ത കപൂറും പങ്കെടുത്തിരുന്നു.

thushar-preity

പരിപാടിയ്ക്കിടെ റാപ്പിഡ് ഫയര്‍ എന്ന സെഗ്മെന്റും നടത്തിയിരുന്നു. അവതാരകന്‍ ചോദിക്കുന്നതിന് വേഗത്തില്‍ മറുപടി പറയുന്ന റൗണ്ടാണിത്.കോസ്‌മെറ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ ആദ്യം വരുന്ന പേര് ആരുടേതാണെന്നാണ് അവതാരകന്‍ ചോദിച്ചത്. തുഷാര്‍ പ്രീതി സിന്റ എന്നാണ് മറുപടി പറഞ്ഞത്. താന്‍ പറഞ്ഞത് വിവാദമായേക്കുമോ എന്ന് മനസിലാക്കിയ ഉടന്‍ തുഷാര്‍ വാ പൊത്തിപ്പിടിച്ചു.

അയ്യോ, എന്നോട് ക്ഷമിക്കൂ. ഇത് ജയിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്ന് തുഷാര്‍ പറഞ്ഞു. കരണ്‍ അത് കുഴപ്പമില്ലെന്ന് പറഞ്ഞ് തുഷാറിനെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ശരിയായില്ല. തുഷാര്‍ പറഞ്ഞത് പ്രീതി സിന്റയ്ക്ക് അതൃപ്തി നല്‍കി. ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രീതി അദ്ദേഹത്തെ വിളിച്ച് തന്റെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു.

thushar-preity

പ്രീതി തന്നെ വിളിച്ചതിനെ കുറിച്ച് പിടിഐ യ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് തുഷാര്‍ വ്യക്തമാക്കിയത്. 'അവള്‍ അസ്വസ്ഥയായിട്ടാണ് എന്നെ വിളിച്ചത്. ഞാനെന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കാരണം റാപ്പിഡ് ഫയര്‍ റൗണ്ട് ശരിക്കും ചിരിക്കാനുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. കരണ്‍ നമ്മളെ നടുകടലിലാണ് നിര്‍ത്തുന്നതെന്ന് ആ സമയത്ത് മനസിലാവില്ല.

ഈ സംഭവം നടക്കുന്നതിന് മുന്‍പ് ഒരു മാഗസിനില്‍ പ്രീതിയുടെ പുതിയൊരു ഫോട്ടോ കണ്ടിരുന്നു. അതില്‍ ശരീരഭാരം കുറഞ്ഞ് വളരെ സുന്ദരിയായിട്ടാണ് നടിയുണ്ടായിരുന്നത്. അതുകൊണ്ട് കരണിന്റെ ചോദ്യം വന്നപ്പോള്‍ ആ നിമിഷത്തിന്റെ ആവേശത്തില്‍ ഞാന്‍ പ്രീതിയുടെ പേര് പറഞ്ഞു. അതില്‍ കൂടുതലൊന്നും ഇല്ലെന്നും തുഷാര്‍ പറയുന്നു.

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X