ആക്ഷന്‍ പീരിയഡ് ചിത്രവുമായി ആമിറും അമിതാഭും! തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!

By Midhun Raj

ആമിര്‍ ഖാനും അമിതാഭ് ബച്ചനും മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ പീരിയഡ് ചിത്രമായാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. തഗ്സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഏട്ടിനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 1795ലെ കഥയാണ് ചിത്രം പറയുന്നത്.

thugs of hindostan,

വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ്
ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്.

യഷ്രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ അഡൈ്വഞ്ചര്‍ ഫിലിമായാണ് അണിയിച്ചൊരുക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് അജയ്- അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. ആമിര്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X