തഗ് ലുക്കില്‍ അമിതാഭ് ബച്ചന്‍; തഗ്‌സ്‌ ഓഫ് ഹിന്ദുസ്ഥാന്‍ മോഷന്‍ പോസ്റ്റര്‍ !!

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍.സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ചിത്രത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അതീവ രഹസ്യമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

bacchan

ഇതിനിടയിലാണ് പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയാക്കി ആമിര്‍ ഖാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന്റെ ഹൈലൈറ്റും അദ്ധേഹം തന്നെയാണ്. സേനാപതി ലുക്കില്‍ നില്‍ക്കുന്ന അമിതാഭ് ബച്ചന്റെ ലുക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൈയില്‍ വാളും നെഞ്ചില്‍ പടച്ചട്ടയും തലപ്പാവുമായി നില്‍ക്കുന്ന അമിതാഭ് ബച്ചന്റെ ലുക്ക് ചിത്രം കാണാനുള്ള ആകാംഷ ഇരട്ടിയാക്കുകയാണ്‌.

bacchan

അമിതതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. ചിത്രത്തിലെ കഥാപാത്രത്തിനായി ആമിര്‍ ശരീരഭാരം കുറച്ചത് ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രത്തനായി കാതൂം മൂക്കും കുത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ആമിറിന്റെ ലുക്ക് പുറത്തുവന്നത്. ഇവരെക്കൂടാതെ കത്രീന കൈഫ്,ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

17 ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബിഗ്ബിയും ആമിറും തമ്മിലുള്ള വാള്‍പയറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിനായി രണ്ടു ലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകളാണ് നിര്‍മിച്ചത്.കപ്പല്‍ നിര്‍മാതാക്കളും അന്താരാഷ്ട്ര ഡിസൈനര്‍മാരുമായി ആയിരത്തിലധികം പേര്‍ ഒരു വര്‍ഷംമെടുത്താണ് രണ്ട് കപ്പലുകളുടയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫെഷന്‍സ് ഓഫ് തംഗ് ആന്റ് കള്‍ട്ട് ഓഫ് ദ തഗ്ലീ എന്ന നോവലിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ 8നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X