ആമിർ ഖാന്‍ പാവങ്ങളുടെ ജാക്ക് സ്പാരോ, തഗ്സ് ഓഫ് ഹിന്ദോസ്ഥാനല്ല തഗ്സ് ഓഫ് കരീബിയനെന്ന് സോഷ്യല്‍ മീഡിയ

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമിര്‍ ഖാനും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. അതീവ രഹസ്യമായി ചിത്രീകരണം നടക്കുന്ന ചിത്രത്തന്റെ വിവരങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‌ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വന്നിരിക്കുകയാണ്. പൈറേറ്റ്‌സ് ഓഫ് ദ് കരീബിയനുമായി ചിത്രത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍കൂടി പുറത്തിറങ്ങിയതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പൈറേറ്റ്‌ഴ്‌സ് ഓഫ് ദ കരീബിയന്‍ ചിത്രത്തില്‍ ജോണി ഡെപ്പ് അവതരിപ്പിച്ച ജാക്ക് സ്പാരോ എന്ന കഥാപാത്രവുമായി ആമിര്‍ ഖാന്റെ കഥാപാത്രത്തിന്‌ സാമ്യമുണ്ടെന്നാണ് വിമര്‍ശനങ്ങള്‍. ആമിര്‍ ഖാന്‍ പാവങ്ങളുടെ ജാക്ക് സ്പാരോ ആണെന്നും വിമര്‍ശകര്‍ പറയുന്നു.

amir

കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഫിരംഗി എന്ന കഥാപാത്രമായാണ് അമിര്‍ എത്തുന്നത്. കഥാപാത്രത്തിനായി ആമിര്‍ ശരീരഭാരം കുറച്ചത് ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രത്തനായി കാതൂം മൂക്കും കുത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ആമിറിന്റെ ലുക്ക് പുറത്തുവന്നത്. ഇവരെക്കൂടാതെ കത്രീന കൈഫ്,ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

aamir khan

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്.17 ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബിഗ്ബിയും ആമിറും തമ്മിലുള്ള വാള്‍പയറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

thugs of hindostan

ചിത്രത്തിനായി രണ്ടു ലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകളാണ് നിര്‍മിച്ചത്.കപ്പല്‍ നിര്‍മാതാക്കളും അന്താരാഷ്ട്ര ഡിസൈനര്‍മാരുമായി ആയിരത്തിലധികം പേര്‍ ഒരു വര്‍ഷംമെടുത്താണ് രണ്ട് കപ്പലുകളുടയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫെഷന്‍സ് ഓഫ് തംഗ് ആന്റ് കള്‍ട്ട് ഓഫ് ദ തഗ്ലീ എന്ന നോവലിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ 8നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X