ടിക്ക് ടോക്കിലെ കത്രീന കൈഫ് ഇന്റര്‍നെറ്റ് കീഴടക്കുന്നു! യഥാര്‍ത്ഥ താരം കാണുന്നുണ്ടോ ഇതെല്ലാം
ബോളിവുഡില്‍ മുന്‍നിര നായികയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് കത്രീന കൈഫ്. സൂപ്പര്‍ താരങ്ങളുടെ നായികയായുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗ്ലാമര്‍ റോളുകളിലൂടെയും ഐറ്റം ഡാന്‍സിലൂടെയുമെല്ലാം ആരാധക ഹൃദയം കീഴടക്കിയ താരം കൂടിയാണ് നടി. കത്രീന കൈഫിന്റെ പുതിയ അപരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കത്രീനയുടെ ആരാധകര്‍ തന്നെയാണ് അലീന റായ് എന്ന നടിയുടെ പുതിയ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെല്ലാം കത്രീനയെ പോലുളള അലീനയെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. ടിക്ക് വീഡിയോകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ താരമാണ് അലീന. ടിക്ക് ടോക്കിലെന്ന പോലെ ഇന്‍സ്റ്റഗ്രാമിലും അലീനയ്ക്ക് ഫോളോവേഴ്‌സ് ഏറെയാണ്. 33.5കെയിലധികം ആളുകളാണ് കത്രീനയുടെ രൂപസാദൃശ്യമുളള അലീന റായിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 2017 മുതലാണ് അലീന റായ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
മുന്‍പ് അനുഷ്‌ക ശര്‍മ്മ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ മുഖച്ഛായയുളളവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറ്റവുമൊടുവിലാണ് കത്രീന കൈഫിന്റെ അപരയെയും ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. കത്രീനയെ പോലുണ്ടെന്ന് പറഞ്ഞ് നിരവധി പേരാണ് അലീനയുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കത്രീനയെ പോലെയാവാന്‍ നിങ്ങള്‍ മുന്‍പ് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിരുന്നോ എന്നാണ് ആരാധകരില്‍ ഒരാളുടെ ചോദ്യം.


Click it and Unblock the Notifications